ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും തകർന്നു. എന്നാലും വലിയ പരിക്കുകളില്ലാതെ ഞാൻ M A പാസ്സായി. അല്ലലറിയാതെ വളർന്ന ഞങ്ങൾ അന്നാണ് അച്ഛന്റെ വിലയറിഞ്ഞത്. ഇൻഷുറൻസും സഹായ നിധിയുമൊക്കെയായി ലഭിച്ച തുകയുടെ 80% അമ്മ ഞങ്ങളുടെ പേരിൽ നിക്ഷേപിച്ചു. പിന്നെ ഞാൻ ഉപരിപഠനം എന്ന എന്റെ സ്വപ്നം ഉപേക്ഷിച്ചു. ഒരു ജോലി. അതായി പിന്നെന്റെ ലക്ഷ്യം. ക്വിക്‌റും ഇന്ഡീടും ഒക്കെയായി പല ഏജൻസികൾ മുഖേന ഞാൻ അപേക്ഷകൾ അയച്ചു തുടങ്ങി. അങ്ങിനെ ഒരു MNC എന്നെ ഇന്റർവ്യൂവിനു വിളിച്ചു. പക്ഷെ ഇന്റർവ്യൂ തിരുവനന്തപുരത്തു ടെക്നോ പാർക്കിലാണ്. എന്ത് ചെയ്യും. ഉം നോക്കാം. അങ്ങിനെയിരിക്കെ ആണ് ചില കാര്യങ്ങല്കായി എനിക്ക് കോളേജിൽ പോകേണ്ടി വന്നത്. മെയിൻ എൻട്രൻസിലൂടെ കടന്നു ഓഫീസ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പെട്ടെന്ന് അദ്ദേഹം എന്റെ ഡിഗ്രി കാലത്തെ അധ്യാപകനായിരുന്ന ജോൺ സാറിനെ കണ്ടത്. തന്റെയും മറ്റു പല വിദ്യാർത്ഥികളുടെയും ഒരു ആരാധനപാത്രമായിരുന്നു ജോൺ സർ. ഹായ് മീന ഹൌ ആർ യു. ഐ ആം ഫൈൻ ഹൌ ആർ യു സർ. ഫൈൻ. എന്താ ഇവിടെ. സർ ഒരു ഇന്റർവ്യൂ ഉണ്ട്. പ്രോവിഷനൽ സർട്ടിഫിക്കറ്റ് എങ്കിലും വേണ്ടേ അതിനായി വന്നതാണ്. ഓ ഗുഡ്. എന്റെ എല്ലാ ബാക്ക് ഗ്രൗണ്ടുകളും അറിയാമായിരുന്നു ജോൺ സാറിന്. ഓക്കേ താൻ എങ്ങിനെ പ്ലാൻ ചെയ്തിരിക്കുന്നു. ഒന്നും തീരുമാനിച്ചില്ല സർ. ട്രിവാൻട്രുത് ആയതിനാൽ തലേ ദിവസം പോകണം. ആരുമില്ല സഹായത്തിനു . റിലേറ്റീവ്സ്? ആരുമില്ല സർ. ശെരി എന്നാണ് ഇന്റർവ്യൂ. ഞാൻ ദിവസം പറഞ്ഞു. ഓക്കേ ഞാൻ വരാം. താൻ പ്രെപയർ ചെയ്തോളു. വൗ ദൈവം അയച്ചപോലെ സർ തന്നെ സഹായിക്കാൻ വരുന്നു. സെൽ നമ്പറുകൾ കൈമാറി. എല്ലാം ഞാൻ അറേഞ്ച് ചെയ്തോളാം. താൻ വിഷമിക്കേണ്ട. ഞാൻ വിളിക്കാം എന്നുപറഞ്ഞു സർ നടന്നു നീങ്ങി. സന്തോഷം കൊണ്ട് ഞാൻ മതിമറന്നു. ജോലികൾ തീർത്തു ഞാൻ വീട്ടിലേക്കു മടങ്ങി.
ഇന്റർവ്യൂവിന്റെ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിലും അമ്മക്ക് വലിയ ഉത്സാഹം ഒന്നുമില്ലയൊരുന്നു. കാരണം 250 km അകലെയാണ് ഇന്റർവ്യൂ. തലേദിവസം പോകണം. സഹായിക്കാൻ ആരുമില്ല. എങ്ങിനെ പോകാൻ അതായിരുന്നു അമ്മയുടെ ചിന്ത. കോളേജിൽ നിന്നും വീട്ടിലെത്തിയ ഞാൻ അമ്മയോട് ജോൺ സാറിന്റെ കാര്യം പറഞ്ഞില്ല. മരിച്ചു അമ്മേ എന്റെ ഒരു കൂട്ടുകാരിയെ കോളേജിൽ വെച്ച് കണ്ടു. അവൾക്കും ഇതേ ഇന്റർവ്യൂ ഉണ്ട്. അവളും അച്ഛനും തലേ ദിവസം പോകും. അവരുടെ കൂടെ പൊയ്ക്കൊള്ളാം ഞാനും എന്ന് പറഞ്ഞപ്പോൾ അമ്മക്ക് അല്പം സമാധാനമായി. എങ്കിലും മോളെ സ്വന്തക്കാർ ആരുമില്ലാതെ ? സാരമില്ലമ്മേ. നീ സുധി മാമനെ ഒന്ന് വിളിച്ചു നോക്കു മോളെ. വേണ്ടമ്മേ. അതിലും ഭേദം ഇതാണ്. ഉം നിന്റെ ഇഷ്ടം. ദൈവമേ എന്റെ കുട്ടിയെ കാത്തോളണേ.