ഇന്റര്‍വ്യൂ
Interview bY Durvassav
മരക്കുടിലിന്റെ വാതിലില്‍ മുട്ട് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. മുറ്റത്ത് ഒരു പാഡും പെന്നും പിടിച്ചൊരു യുവാവും ടേപ്പ്
റെക്കോഡര്‍ തൂക്കി ഒരു യുവതിയും. ഇപ്പോള്‍ അഴിഞ്ഞു വീഴും എന്ന് തോന്നുന്ന ഒരു ജീന്‍സും അവന്റെ അച്ഛനും അമ്മയ്ക്കും
കൂടി കയറിക്കൂടാവുന്ന ടീഷര്‍ട്ടുമായിരുന്നു അവന്റെ വേഷം. ശിരസ്സില്‍ മുടിക്കിടയിലൂടെ ട്രാക്ടര്‍ ഇട്ടു പൂട്ടിയാലെന്ന പോലെ
പാടുകള്‍ തെളിഞ്ഞു കാണുന്ന ഹെയര്‍ സ്റ്റൈല്‍. ഓവിലിട്ടു വലിച്ചത് പോലെ ഒരു നീളന്‍ മുഖം. ഊശാന്‍ താടി മൂലം മുഖത്തിനൊരു
മുട്ടനാടിന്റെ ച്ഛായ. വായില്‍ ബബിള്‍ ഗം ചവയ്ക്കുന്നതിനാല്‍ ശരിയ്ക്കും ഓനൊരു ആട് തന്നെ. മുന്നിലെ രണ്ടു പല്ലുകള്‍
സാധാരണയിലും കൂടുതല്‍ ഉന്തി നില്‍ക്കുന്നതിനാല്‍ ഇവന്‍ ആരെയെങ്കിലും ചുംബിച്ചാല്‍ അവളുടെ മുഖവും ട്രാക്ടര്‍ ഇട്ടു പൂട്ടിയ
പോലെ ആവും എന്ന് തോന്നുന്നു. അടുത്തു നില്‍ക്കുന്ന യുവതിയ്ക്ക് ദൈവം എല്ലാം കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. കൂടുതല്‍ നോക്കാന്‍
പോയില്ല. കാലം ശെരിയല്ല. മനസ്സില്‍ ഏതു നേരവും അണ്ടിയില്ലാത്തൊരു കശുമാങ്ങ വന്ന് ഉറക്കം കെടുത്തുന്നു.
“എന്താ.. ആരാ.. ” ഞാന്‍ ചോദിച്ചു.
“അങ്ങ്… മുനി ദുര്വ്വാസാവല്ലേ ?” ആട് ചോദിച്ചു.
“അതെ..” കോട്ടുവായിട്ട് ഞാന്‍ മറുപടി നല്‍കി.
“ഞങ്ങള്‍ ശല്യം ആവുമോ? ഒന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതാണ്. അങ്ങേയ്ക്ക് ക്ഷീണമുണ്ട്” എന്റെ ബോറടി കോട്ടുവായ അവനു
ക്ഷീണം ആയി തോന്നിയത്രേ. എങ്കില്‍ ഇവനെ ശേരിയാക്കിയിട്ടു ബാക്കി കാര്യം.
“അതെ ക്ഷീണം ഉണ്ട്. പനി മുണ്ണിയിട്ടു വരുന്ന വഴിയാണ്” ഞാനൊന്നു ചൊറിച്ചു മല്ലി.
ചെക്കന് ചിരി പൊട്ടി. യുവതിയാവട്ടെ ഗ്ലോബല്‍ മാര്‍കറ്റില്‍ കാപ്പിപൊടിയ്ക്ക് വില കൂടി എന്ന വാര്‍ത്ത കേട്ടത് പോലെ നില്‍ക്കുന്നു.
“അങ്ങയുടെ അനുവാദത്തോടു കൂടി തുടങ്ങട്ടെ?” ചെക്കന്‍ ഔപചാരികതയുടെ മൂടുപടം എടുത്തണിഞ്ഞു. യുവതിയാകട്ടെ
അരത്തിണ്ണയില്‍ ഇരുന്നു കാലിന്മേല്‍ കാല് കയറ്റി വച്ചു ടേപ്പ് റിക്കാര്‍ഡര്‍ ഓണ്‍ ചെയ്തു. പിന്നില്‍ സ്ലിറ്റ് ഉള്ള അരപ്പാവാടയാണ്
വേഷം. കാലിന്മേല്‍ കാലു കയറ്റി വച്ചപ്പോള്‍ തുടയുടെ നല്ലൊരു ഭാഗം വെളിയിലേയ്ക്ക് തുടിച്ചു തുറിച്ചു നിന്നു. നുണ പറഞ്ഞു
ശീലിച്ചിട്ടില്ലാത്ത ഞാന്‍ കാര്യം പറഞ്ഞു.
“ഭവതി ഒന്ന് നേരെയിരിയ്ക്കണം. എനിക്ക് കണ്ട്രോള്‍ കുറവാണ്” ആട് ചിരിച്ചു. പെണ്ണ്‍ നേരെയിരുന്നു. ഒരു കാല്‍ പതിയെ പൊക്കി
അതിനു മുകളില്‍ പാഡും വച്ചു എഴുതാനായി കുനിഞ്ഞു. അവളുടെ ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍ തുറന്നു കിടന്നതിനാല്‍ സ്ഥിതി
വിവരക്കണക്കുകള്‍ അനാവൃതമായി. തിങ്ങിയ രണ്ടു ഗോളങ്ങള്‍ക്കിടയില്‍ ഒരു ഗ്യാപ് കാണപ്പെട്ടു. ആ ഗ്യാപ്പില്‍ വഴിപാടായി ഒരു