എനിക്കു വിഷമം തോന്നി ചോദ്യം വേണ്ടിയിരുന്നില്ല. മൂഡ് എല്ലാം നശിപ്പിച്ചില്ലേ ആ ചോദ്യം
എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ട. മനു എന്നു വിളിച്ചോളൂ. ഇനി കൂടുതല്‍ ബഹുമാനം വേണമെങ്കില്‍ മനോജെന്നോ മനുവേട്ടാ എന്നോ ആവാം. എന്നെ കണ്ടിട്ട് തീരുമാനിക്കൂ ബഹുമാനം ഒക്കെ വേണമോ എന്ന്..
അങ്ങേ തലക്കല്‍ അനക്കമൊന്നുമില. , ഞാന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞതാണ്.
ഞാന്‍ ഇനി എന്നെപ്പറ്റി പറയട്ടെ? വീണ്ടും അങ്ങേ തലക്കന്‍ മൗനം
എങ്കില്‍ വേണ്ട ഞാന്‍ പറയുന്നില്ല്.
ഇല്ല. ഇല്ല. പറയൂ. ഞാന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു പോയതാണ്. എന്നോട് ക്ഷമിക്കൂ.
വളരെ സംസ്‌കാരവതിയാണ് രാഖി. സംസാരത്തില്‍ നിന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ, എന്തായാലും മാംസം വില്കുന്ന ഒരു പെണ്ണല്ല അവള്‍. ആ സംസ്‌കാരമല്ല അവള്‍ക്കുള്ളത്.
ശരി. ഞാന്‍ എന്നെപ്പറ്റി ചുരുക്കിപ്പറഞ്ഞു. നുണയൊന്നും പറയേണ്ട ആവശ്യമില്ലായിരുന്നു. ഞാന്‍ മനസ്സില്‍ വരുന്നതെല്ലാം പറഞ്ഞു.
ഒഹോ കൊടുങ്ങല്ലൂരാണല്ലേ? എന്റെ അമ്മയുടെ വീട് മതിലകത്താണു. ഞങ്ങള്‍ ഇടക്കു വരാറുണ്ടായിരുന്നു ചെറുപ്പത്തില്‍. സന്തോഷം കൊണ്ട് അവള്‍ടെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു.
ഇപ്പോള്‍? ഇപ്പോള്‍ പോവാറില്ലേ? ഞാന്‍ കൗതുകം പൂണ്ടു,.
അവിടെ ഇപ്പോള്‍ ആരും ഇല്ല ബന്ധുക്കള്‍. വയസ്സായവര്‍ മരിച്ചുപോയി, കസിന്‍സൊക്കെ കല്യാണം ഒക്കെ കഴിഞ്ഞു പല സ്ഥലങ്ങളിലാണ് . എങ്കിലും അമ്മാവന്‍ ഒരാളുണ്ട്. ഒരിക്കല്‍ എങ്കിലും പോണം എന്നുണ്ട്. പക്ഷെ അവരെ ഒക്കെ കാണാന്‍ ഉള്ള കരുത്തില്ല എനിക്ക്.. ശബ്ദത്തിലെ മാര്‍ദ്ദവം ഇല്ലാണ്ടാകുന്നു വരികള്‍ക്കവസാനമാകുമ്പോഴേക്കും.
നമുക്ക് ഒരിക്കല്‍ പോയാലോ, ഒരു യാത്ര, തനിച്ച്, ഞാനും രാഖിയും മാത്രം. ഞാന്‍ വണ്ടി ഓടിച്ചോളാം. ങും, എന്തു പറയുന്നു, അതിനു മുന്‍പ് നമുക്ക് നേരിട്ട് കാണണ്ടേ?
അതെ. ആദ്യം ഒന്നു പരിചയപ്പെടണം. എവിടെയാണ് വരേണ്ടതെന്നു പറയൂ. ഞാന്‍ വരാം. ആ ശബ്ദത്തില്‍ ഒരു ദൃഡനിശ്ചയത്തിന്റെ നിഴലുണ്ടായിരുന്നു.
രാഖിക്ക് നല്ലതായി തോന്നുന്ന ഒരിടം പറയൂ. ഞാന്‍ എത്തിക്കോളം. ഞാന്‍ ഇന്ന് കോയമ്പത്തൂരാണ്. നാളെ വൈകീട്ട് മുതല്‍ ഫ്രീ ആണ്. രാത്രി വേണമെങ്കില്‍ കോഴിക്കോടെത്താം.
അയ്യോ രാത്രി വേണ്ട. 6 മണിക്കു മുന്‍പ് എനിക്ക് വീടെത്തണം
ശരി. എങ്കില്‍ നാളെ ഞാന്‍ കോഴിക്കോടെത്തി താമസിക്കാം. മറ്റന്നാള്‍ രാവിലെ നമുക്ക് കാണാം. അതിനിടക്ക് എനിക്ക് വരേണ്ട സ്ഥലത്തെ ലൊക്കേഷന്‍ അയച്ചു തരുമോ. വാറ്റ്‌സാപ്പിട്ടാലും മതി.