ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

ഞാന്‍ ഫോണ്‍ വാങ്ങി. അതിലെ ചാറ്റുകള്‍ പരിശോധിച്ചു. കാര്‍ത്തികേയന്‍ അങ്കിള്‍. വാട്‌സാപ്പിലെ ചാറ്റ് ഹെഡ് അങ്ങനെയായിരുനു. സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോള്‍ രാഖിയുമായി അദ്ദേഹം സംസാരിച്ചിരിക്കുന്നു. എന്നിട്ട് എന്റെ റിപ്പോര്‍ട്ടും മറ്റും അയച്ചു കൊടുത്തിരിക്കുന്നു. ഞാന്‍ ഒരിക്കല്‍ ഡലീറ്റ് ചെയ്ത് കളഞ്ഞവയാണ്. ദാ വീണ്ടും അയച്ചിരിക്കുന്നു.

അതിലെ ലാസ്റ്റ് ലൈന്‍ വായിച്ചു.

ഞാന്‍ ഇന്നലെ കിമോ സെഷനു പോകാതെ കറങ്ങി നടക്കുകയാണ്. അതിനുത്തരവാദി എന്റെ കൂടെയുള്ള ആരാണൊ അയാളാണ്. ഈ ചികിത്സയാണ് എന്റെ മുന്നിലുള്ള ഏക ആശ്രയം. അല്ലെങ്കില്‍ എന്റെ ആയുസ്സിനു വെറും നാലുമാസം കൂടിയേ ബാക്കിയുള്ളൂ എന്നാണ് അതില്‍ പറയുന്നത്.

ഞാന്‍ രാഖിയുടെ തോളില്‍ പിടിച്ച് അവളെ എഴുന്നേല്പിച്ചു. വിതുമ്പിക്കൊണ്ട് അവള്‍ എഴുന്നേറ്റയുടനെ എന്റെ മാറണഞ്ഞു.

”എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ. ഞാന്‍ കാരണം മനുവേട്ടനു ഒന്നും വരരുത്…’

‘അയ്യോ,. അത് ഞാന്‍ മനഃപൂര്‍വ്വം വിട്ടതാണ്. രാഖി ഇങ്ങോട്ട് വരണമെന്നു പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ ഒന്നും ഓര്‍ത്തില്ല. ‘

‘പ്ലീസ് എന്നെ വിട്ടെക്കു, അതിനേക്കാളൊക്കെ പ്രധാപ്പെട്ടതല്ലേ ഇത്”. തേങ്ങല്‍ അവസാനിക്കുന്നില്ല. ”ഉടനെ ആശുപത്രിയിലേക്ക് ചെല്ലണം. കീമോ എടുക്കണം.. ഞാനും വരാം” ഞാന്‍ കൂടെയിരിക്കാം” അവള്‍ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു. ഇങ്ങനെയൊരു കാര്യം ഉണ്ടായിരുന്നത് എന്നോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ലായിരുന്നു”

ഞാന്‍ വിറളിയ ഒരു ചിരി സമ്മാനിച്ചു എന്നല്ലാതെ എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു

”വരൂ. നമുക്ക് പോവാം. എങ്ങനെയാണ് പോകുന്നത്. എനിക്കും കൂടെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ‘

‘ഇപ്പഴോ? ‘ ഞാന്‍ പുരികം ഉയര്‍ത്തി.

”പിന്നെ എപ്പോഴാ. വൈകരുതെന്നാണ് ഡോക്റ്റര്‍ പറഞ്ഞത്. ‘

ഞങ്ങള്‍ പോകുന്ന വഴിക്ക് ഓഫീസില്‍ നിര്‍ത്തി അവള്‍ക്കുള്ള അപ്പോയ്ന്റ്മന്റ് ലറ്ററും മറ്റും ഒപ്പിട്ടു. മാനേജറെ കൊണ്ട് അതെല്ലാം കൊടുപ്പിച്ചു. പിറ്റേന്നത്തെ വൈകുന്നേരത്തെ ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. അവളെ മിക്കവാറും അന്ന് ട്രയിനില്‍ മടക്കി അയക്കണം എന്ന് തന്നെയായിരുന്നു എന്റെ പദ്ധതി. അവളുടെ ഈയൊരും മുഖം കാണെണ്ടിവരുമെന്ന് മാത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. അവള്‍ അടുത്ത ആഴ്ച ജോലിക്ക് പ്രവേശിക്കുവാന്‍ വരുമല്ലോ അപ്പോഴേക്കും ചെന്നൈയില്‍ പോയി തിരിച്ചു വരാം എന്നു കരുതി.

കാറില്‍ കയറുമ്പോളേക്കും അവള്‍ പഴയ രാഖിയായിട്ടുണ്ടായിരുന്നു. ഫോണ്‍ വിളിച്ച് അമ്മയോട് ജോലി ശരിയായ കാര്യം പറഞ്ഞു. അവളുടെ വാക്കുകളില്‍ സന്തോഷത്തേക്കാല്‍ നിശ്ചയദാര്‍ഢ്യമായിരുന്നു നിഴലിച്ചിരുന്നത്.

ഫോണില്‍ പഴയ പരസ്യം എടുത്തു നോക്കി. പുതിയ കുറേ എങ്ക്വയറീസ് വന്നിട്ടുണ്ട്. മുന്‍പ് ഡീറ്റെയില്‍ ചോദിച്ച് അയച്ച മറുപടിക്കു റിപ്ലൈ വന്നിട്ടുന്‍ട്. അമൃത, 28 വയസ്സ്, തേവര. ഞാന്‍ എന്റെ പരസ്യം മുഴുവനായി ചെയ്തു കളഞ്ഞു.

”ഇനി ഇതിന്റെ ആവശ്യമില്ലല്ലൊ.. ‘ രാഖിയെ എന്നെ നോക്കി.

അവള്‍ എന്റെ കയ്യില്‍ പിടിച്ചു, ഒന്നും സംഭവിക്കില്ല എന്ന ഭാവത്തില്‍ കണ്ണുകള്‍ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *