കിട്ടിയിരിക്കുന്നു.
ഞാന്‍ പെട്ടന്നും പോയി കുളിച്ചിട്ടു വന്നു. അതിനിടക്ക് അവള്‍ ഗസല്‍ മാറ്റി മലയാളത്തിലെ റൊമാന്റിക് പാട്ടുകളുടെ കളക്ഷന്‍ ഇട്ടു. ഗസലിനും ഒരു മൂഡ് ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്നു അവള്‍ക്കും തോന്നിക്കാണും.
പാതിരാമഴയേതോ എന്ന പാട്ടോടെ തുടങ്ങുന്ന കൊമ്പിലേഷന്‍. രാഖിയുടെ കവിളുകള്‍ തുടുത്തു. ഞാന്‍ ബാല്‍ക്കണിയിലേക്ക് പോയതിനു പിന്നാലെ അവളും വന്നു. പാട്ട് ശരിയായ അളവില്‍ ബാല്‍കണിയില്‍ എത്തുന്നുണ്ട് എന്നുറപ്പാക്കാന്‍ രണ്ടുവട്ടം അങ്ങോട്ടും നടന്നു. തൃപ്തിയായപ്പോള്‍ എന്റെയൊപ്പം വന്നിരുന്നു. എന്റെ തോളില്‍ ചാരി. ഞാന്‍ എന്റെ വലതുകൈ വിരലുകള്‍ അവളുടെ ഈറന്‍ മാറാത്ത മുടിയികളിലില്‍ തഴുകി സംഗീതവും മദ്യവും ആസ്വദിച്ചുകൊണ്ടിരുന്നു. അവള്‍ എന്റെ നെഞ്ചിലെ അവിടവിടെയൊക്കെ നരച്ചു തുടങ്ങി രോമങ്ങളിലൂടെ വിരലോടിച്ച് പറഞ്ഞു.
”കിളവനായി”
ശരിയാണെന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്നു മൂളിയതു മാത്രമേയുള്ളൂ.
ദോശയും സമ്പാറും എനിക്ക് വ്യത്യസ്ത അനുഭവമായിരുന്നു. അത് വിളമ്പിത്തരാന്‍ കൂടെ ഒരാള്‍ ഇരിക്കുക എന്നതും കുറേ കാലത്തിനുശേഷം ആദ്യമായിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ എന്റെയൊപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല.
എവിടെ നിന്നോ ഒരു പാണന്റെ പാട്ടു കേള്‍ക്കാമായിരുന്നു. അത് അടുത്തുവരുന്നതു പോലെ തോന്നി. ആ പാട്ടില്‍ നിന്ന് രണ്ട് നാഗസര്‍പ്പങ്ങള്‍ ഇഴഞ്ഞ് ഞങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ചു. കെട്ടിപ്പിണഞ്ഞ ആ സര്‍പ്പങ്ങള്‍ കൊത്തിയും ഞെക്കിയും ശ്വാസം മുട്ടിച്ചും പരസ്പരം കീഴടങ്ങാത്ത അഭിനിവേശത്തിന്റെ പ്രതീകങ്ങളായി അങ്ങ് ആകാശത്താഴ്വരകള്‍ വരെ കണ്ടെത്തി തിരിച്ചു വന്നു. അവരുടെ മനസ്സും ശരീരവും ഒന്നായിത്തീര്‍ന്നു. അവളോടൊപ്പമുള്ള എല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യത്തെ ഫോണ്‍ കോള്‍ മുതല്‍ ദാ. ഇതു വരെയുള്ള എല്ലാം. എന്റെ ജീവിത ത്തിലെ നഷ്ടപ്പെട്ട ഏതോ ഒരു കണ്ണി വന്നു ചേര്‍ന്നതു പോലെ. ജീവിതത്തിനു ഒരു അര്‍ത്ഥമൊക്കെ വക്കുകയാണോ?
രാഖി പുലര്‍ച്ചെ എഴുന്നേറ്റുകാണണം. ബെഡില്‍ അവള്‍ ഇല്ലായിരുന്നു. ഫോണ്‍ ഇടക്കിടെ ശബ്ദിക്കുന്നുണ്ടായിരുന്നത് കാരണം ഞാന്‍ എണീറ്റു സൈലന്റ് മോഡിലാക്കിയിരുന്നു. കാര്‍ത്തികേയന്‍ ഡോക്റ്റര്‍ ആയിരുന്നു. പിന്നെയും ഞാന്‍ കിടന്നുറങ്ങി. വളരെ കാലത്തിനുശേഷം അങ്ങനെയൊന്ന് ഉറങ്ങാന്‍ ഞാന്‍ കൊതിച്ചിരുന്നു. 2 മണിക്കൂറെങ്കിലും ആ കിടപ്പ് കിടന്ന ശേഷം ഉണര്‍ന്ന് ഫോണ്‍ തപ്പി നോക്കിയപ്പോള്‍ അതു കാണുന്നില്ല.
എണീറ്റു നോക്കുമ്പോള്‍ മുറിയുടെ ഒരു മൂലക്കിരുന്ന് കണ്ണീര്‍ തുടക്കുന്ന രാഖിയെ ആണു ഞാന്‍ കണ്ടത്. ഞാന്‍ കാര്യാമറിയാന്‍ അടുത്തു ചെന്നു. ഇന്നലെ രാത്രി മദ്യലഹരയില്‍ ഞാന്‍ വേണ്ടത്തത് വല്ലതും ചെയ്തുവോ. ഛെ. മോശമായിപ്പോയി. ഞാന്‍ അവളുടെ അടുത്ത് ചെന്നിരുന്നു.
”സോറി” ഞാന്‍ അറിയാതെ……
അവളുടെ കയ്യില്‍ എന്റെ ഫോണ് ഉണ്ട്. അതില്‍ വാട്‌സാപ്പില്‍ ആരുടേയോ ചാറ്റ് എടുത്ത് നോക്കിയാണ് അവള്‍ ഈ വിതുമ്പുന്നത്.