”പറയാന്‍ പറ്റില്ലല്ലോ. എപ്പോഴാണ് അതിനുള്ള യോഗം വരികയെന്ന് പറയാന്‍ പറ്റില്ല. കൈനോട്ടക്കാരെയൊക്കെ കണ്ട് വച്ചാല്‍ കൃത്യമായി പറഞ്ഞു തരും. ‘
എന്റെ ശബ്ദത്തിനു അല്പം മാറ്റം വന്നപോലെ എനിക്കു തോന്നി. അടുത്തിടെയായി ഫോണ്‍ ചെയ്യുമ്പോള്‍ല്പലരും ആരാണെന്ന് ചോദിക്കാറുണ്ട്. ശബ്ദം അത്രക്കു മാറിയിരിക്കുന്നു. എന്നാലും രാഖിക്ക് അറിയാന്‍ വഴിയില്ല. രണ്ടു ദിവസം കൊണ്ട് അത്ര മാറ്റമൊന്നുമില്ലല്ലോ.
തൃശ്ശൂരു നിന്നും ചാലക്കുടി വഴി എറണാകുളത്തേക്ക് പോകാനായിരുന്നു ഞാന്‍ ആദ്യം പരിപാടിയിട്ടത്, എങ്കിലും വാളാഞ്ചേരിയില്‍ നിന്ന് പൊന്നാനി വഴി പോകാമെന്നു വച്ചു പിന്നീട്, ഏതെങ്കിലും ബീച്ചിനരുകിലുള്ള ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. രാഖിക്കും അതു സമ്മതമായിരുന്നു.
ഉച്ചയോടെ മഴച്ചാറല്‍ തുടങ്ങിയിരുന്നു. വിശപ്പും ഞാന്‍ ആനോത്ത് ബീച്ച് കഴിഞ്ഞയുടെനെയുള്ള ഹോട്ടലും റിട്രീറ്റ് സെന്ററുമുള്ളയിടത്തേക്ക് കാറോടിച്ചു. വിശാലമായ ബീച്ചിനെതിരെയുള്ള ഹോട്ടലാണവിടെ. ഹോട്ടലെത്തുന്തോറും വിശപ്പ് കൂടിക്കൊണ്ടു വന്നു.
ചെറിയ മഴയുണ്ട്. ഞാന്‍ ആദ്യം പുറത്തിറങ്ങി ബൂട്ടില്‍ നിന്ന് വലിയ ഒരു കാലന്‍ കുടയെടുത്തു വിരിച്ചു. എന്നിട്ട് രാഖിയുടെ ഡോര്‍ തുറന്നു അവള്‍ക്ക് മഴകൊള്ളാതിരിക്കാന്‍ കുട വിരിച്ചു കൊടുത്തു. രാഖിക്ക് അത് തമാശയായി തോന്നിയെങ്കിലും ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ റെസ്റ്റോറന്റിലേക്ക് നടക്കാതെ ബീച്ചിനടുത്തേക്ക് നടന്നു.
നടക്കുമ്പോള്‍ അവളുടെ ശരീരം എന്റെ ദേഹത്ത് ഇടക്കിടക്ക് മുട്ടുന്നുണ്ടായിരുന്നു. അവള്‍ അകന്നു നടക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ എന്റെ വലതു കൈ നീട്ട് അവളുടെ അരക്കെട്ടില്‍ പിടിച്ച് എന്നോട് ചേര്‍ത്തു പിടിച്ചു. അവള്‍ ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ ഭാരമില്ലാത്ത ഒരു വസ്തുവാണെന്ന് തോന്നി. ഒന്നു തൊട്ടപ്പോഴേക്കും ചേര്‍ന്നുവന്നു.
ഉച്ചയായിരുന്നതിനാല്‍ ബീച്ചില്‍ ആരുമില്ലായിരുന്നു. ചില മീന്‍ പിടുത്ത വള്ളങ്ങള്‍ കരക്കു നിര്‍ത്തിയിട്ടുണ്ട്. അകലെ ചക്രവാളത്തില്‍ രൂപപ്പെട്ട മഴവില്ലു ആ മനോഹരമായ ദൃശ്യത്തിനു ചാരുത കൂട്ടി. അവള്‍ മഴവില്ലിന്റെ ഫോട്ടൊ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും ഞാന്‍ അവളുടെ മേല്‍ നിന്നുള്ള പിടി വിട്ടിരുന്നില്ല. ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു ചെവിയില്‍ മെല്ലെ ചുംബിച്ചു. മഴത്തുള്ളികളാല്‍ നനഞ്ഞ അവളുടെ മുടികള്‍ എന്റെ മുഖത്തെ ആര്‍ദ്രമാക്കി. അവള്‍ തല ഒന്നുകൂടെ ചരിച്ചു. കുടചരിച്ചു ഞാന്‍ ഒരു മറ തീര്‍ത്തിരുന്നു. അപ്പോള്‍ ഞങ്ങളുറ്റെ മുഖത്തും കഴുത്തിലും മഴത്തുള്ളികള്‍ പതിച്ചു തുടങ്ങി. വലവീശി പ്പിടിച്ച ആറ്റിലെ വരാല്‍ മീനിനെ പോലെ അവള്‍ തന്റെ ശരീരം പുളച്ചു. എന്റെ അരക്കെട്ടിലെ ഊഷ്മാവ് വീണ്ടും തിളച്ചുവന്നു.
”ഈ കിളവനു വാക്കു തന്നാല്‍ പാലിക്കാനറിയില്ല.”
എനിക്ക് പരിസര ബോധം വന്നതപ്പോഴാണ്.
ഞങ്ങള്‍ പിന്നെ പോയി ഊണു കഴിച്ചു അല്പ നേരത്തിനുള്ളില്‍ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു. ഹൈവേക്കു വീതി കുറവായതിനാല്‍ അല്പം വേഗം കുറച്ചേ ഓടിക്കാന്‍ പറ്റിയിരുന്നുള്ളു. വളവുകളും ട്രാഫിക്കും കൂടുതലായതു കൊണ്ട് കൂടുതല്‍ ശ്രദ്ധ റോഡില്‍ കൊടുക്കേണ്ടിയിരുന്നു. റോഡുകള്‍ ചെറിയ ചെറിയ ടൗണുകള്‍ക്കുള്ളിലൂടെ വളഞ്ഞു പുളഞ്ഞ് ഒരു നീളന്‍ മലമ്പാമ്പിനെപ്പോലെ. പുരാതന കാലങ്ങളില്‍ നദികള്‍ക്ക് സമീപത്ത് നഗരസംസ്‌കാരം ഉരുത്തിരുഞ്ഞു വന്നതു പോലെ നാഷണല്‍ ഹൈവേകള്‍ക്കിരുവശങ്ങളിലുമായി ആധുനിക കേരളം രൂപപ്പെട്ടു വരുന്നവരെ പോലെ തോന്നും.
മൂന്നു നാലു മണിയോടെ കൊടുങ്ങല്ലൂരെത്തി. രാഖി കൊടുങ്ങല്ലൂരമ്പലത്തില്‍ തൊഴാന്‍ പോണമെന്നു പറഞ്ഞതു കൊണ്ട് അവളെ ആദ്യം അവളുടെ