ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

അര്‍ത്ഥങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു. അതെല്ലാം അവള്‍ക്ക് മനസ്സിലായോ ആവോ.

അമ്മയോട് എന്തു പറഞ്ഞു?

അമ്മയോട് ഞാന്‍ ജോലിക്കാര്യം പറഞ്ഞു. ഇന്റര്‍വ്യൂവിനു പോകുകയാണെന്നും കൊടുങ്ങല്ലൂരില്‍ മാമനെ കാണാന്‍ പോകുമെന്നും പറഞ്ഞു. അമ്മ മാമനെ വിളച്ചു എനിക്ക് താമസം ഒക്കെ ശരിയാക്കിയിട്ടുണ്ട്. ഞാന്‍ വൈ.ഡബ്യു.സി.എ. ഹോസ്റ്റലില്‍ നിക്കാം എന്നാക്കി.

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. ടി.വി. യിലെ ഒരു വാര്‍ത്താ ചാനലിലെ വാര്‍ത്താവായനക്കാരിയുടെ പേരും രാഖി എന്നായിരുന്നു. ഞാന്‍ അവളുടെ വാര്‍ത്തവായന മുഴുവനായും ഇരുന്നു കേട്ടു. ഒരു പാട് നാളായി മലയാളം വാര്‍ത്ത ടി.വി.യില്‍ കണ്ടിട്ട്. രാഖിയോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയോ? അവളെ ഒന്നു കാണണമെന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ ഫോണില്‍ ഒന്നു പരതി. പിന്നെയാണ് ഓര്‍ത്തത്, രാഖിയ്‌ടെ സ്വകാര്യതക്ക് തടസ്സമാവേണ്ട എന്നു കരുതി ഞാന്‍ അവളോടൊത്തു ഒരു ഫോട്ടോ പോലും എടുത്തില്ലായിരുന്നു. . ഇത് സെല്‍ഫിയുടെ കാലമല്ലേ. തൊട്ടതിനും പിടിച്ചതിനും സെല്‍ഫിയെടുക്കുന്ന പെണ്ണുങ്ങളാണെവിടേയും. രാഖിയുടെ കയ്യില്‍ ഒരു പഴയ ഫോണ്‍ ആണിരിക്കുന്നത്. അതോണ്ടായിരിക്കുമോ അവള്‍ സെല്‍ഫി എടുക്കാഞ്ഞത്. അതോ സ്വന്തം സ്വകാര്യതിയില്‍ അതീവ ശ്രദ്ധയുള്ളതുകൊണ്ടായിരിക്കുമോ?

എന്തായാലും ഞാന്‍ അവള്‍ക്കായി ആ രാത്രി ഒരു പുതിയ ഫോണ്‍ വാങ്ങി. അന്ന് മാര്‍കറ്റില്‍ ലഭിച്ച ഏറ്റവും നല്ല ഫോണ്‍ ആയിരുന്നു. അത്. നാളെ അതു അവള്‍ക്ക് സമ്മാനിച്ച് ഞെളിഞ്ഞിരിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടല്‍. ഫോണിന്റെ കവര്‍ പൊട്ടിച്ച് അതിനുള്ളില്‍ ഒരു ചെറിയ നോട്ട് എഴുതിയിട്ടു

”സ്‌നേഹപൂര്‍വ്വം കിളവന്‍” എനിക്ക് അവള്‍ അത് വായിക്കുമ്പോഴുള്ള തമാശയോര്‍ത്ത് ചിരിവന്നു.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. ഞാന്‍ തലേന്നേ തന്നെ ഡ്രൈവറെ എറണാകുളത്തേക്ക് അയച്ചു. അയാള്‍ക്ക് വളരെയധികം സന്തോഷമായിട്ടുണ്ടാവണം. ഒരാഴ്ച ലീവ് കൊടുത്തിരുന്നു.

 

വൈകുണ്ടം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായിരുന്നു അവള്‍ നിന്നിരുന്നത്. വാട്‌സാപ്പ് ലൊകേഷന്‍ അയച്ചു തന്നതിനാല്‍ കണ്ടു പിടിക്കാന്‍ എളുപ്പമായിരുന്നു. മാത്രവുമല്ല. ആ ചന്ദനനിറക്കാരിയെ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും എനിക്ക് കണ്ടെത്താന്‍ പറ്റുമായിരുന്നു.

കാറില്‍ കേറിയ ഉടനെ അവള്‍ എന്ന് വീണ്ടും ഞെട്ടിച്ചു കളഞ്ഞു. എനിക്കേറ്റവും ഇഷ്ടമുള്ള കോഴിക്കോടന്‍ കറുത്ത ഹലുവ ഒരു പാക്കറ്റ് അവള്‍ എനിക്ക് വച്ച് നീട്ടി.

ഇതാ, നിങ്ങള്‍ടെ ഇഷ്ടമുള്ള ഹലുവ..

ഇതെങ്ങനെ മനസ്സിലായി പെണ്ണേ.. നീ ഒരു അത്ഭുതച്ചെപ്പാണല്ലോ? ഇനിയും ഉണ്ടോ സ്റ്റോക്ക്?

ഇന്നലെ ആ ഹോട്ടലിലെ ബേക്ക് ഹൗസിനും മുന്നില്‍ നിന്നപ്പോള്‍ ഹല്‍വ നോക്കി വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു. കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റില്ലല്ലോ. എന്റെ വീടിനടുത്ത്. ധര്‍മ്മ്ശാസ്താ ഹല്വാ സ്റ്റാള്‍ ഉണ്ട്. അവിറ്റത്തെ ചേട്ടനോടു പറഞ്ഞു സ്‌പെഷല്‍ ആയി ഉണ്ടാക്കിയതാണിത്.

എനിക്ക് ആശ്ചര്യവും സന്തോഷവും എല്ലാം ഇടകലര്‍ന്നുള്ള ഒരു പ്രത്യേക വികാരമായിരുന്നു. ഞാന്‍ ഓര്‍ത്തുപോയി. 4-5 വര്‍ഷം കഴിഞ്ഞിട്ടുപോലും അവള്‍ക്ക് എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒരു ചായ പോലും ഉണ്ടാക്കിത്തരാന്‍

Leave a Reply

Your email address will not be published. Required fields are marked *