ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

അവിടൈാരു ത്രി ഡി. പ്രിന്റര്‍ വാങ്ങാനായിരുന്നു . 37 ലക്ഷം രൂപയുടെ പ്രിന്റര്‍ . അതു പുതിയ ഒരു ബിസിനസു തുടങ്ങാനായിരുന്നു. ആ കമ്പനിയിലെ ഒരു മേല്‍നോട്ട സ്ഥാനമായിരുന്നു ഞാന്‍ രാഖിക്കു വേണ്ടി ആലോചിച്ചത്.

ഛെ. അവളെ കൂടെ കൊണ്ടു കാണിക്കണമായിരുന്നു. കമ്പനിയുടെ എഞ്ചിനീയര്‍ അതിന്റെ പ്രവര്‍ത്തന രീതികള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഒരു പക്ഷെ അവള്‍ക്ക് ഇത് ഒരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നേനേ.

നേരത്തേ ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാഞ്ഞതിനെ ഓര്‍ത്ത് ഞാന്‍ എന്നെ തന്നെ ശകാരിച്ചു. ഞാന്‍ അങ്ങനെയാണ്. എല്ലാം അവസാന നിമിഷത്തിലായിരിക്കും. എന്റെ പ്ലാനിങ്ങില്‍ പേടിയായതു കൊണ്ടാവണം കമ്പനിയുടെ സി.ഇ.ഓ. മാരും ഡയറക്റ്റര്‍ മാരും പ്ലാനിങ്ങ് ഒക്കെ നേരത്തെ തയ്യാറാക്കി കൊണ്ടുവരുന്നത്.

ശിവരാത്രിയായതു കൊണ്ട് കമ്പനിയുടെ മുതലാളി അന്നുണ്ടായിരുന്നില്ല. അയാള്‍ ബലിയര്‍പ്പിക്കാന്‍ പോയിരിക്കുകയായിരുന്നു. ഇന്നലെ ഒരിക്കല്‍െടുത്ത് ഇന്ന് അച്ഛന് ബലിയിടേണ്ടതുമായിരുന്നു എന്നപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. പകരം ഇന്നലെ ഇല്ലാത്ത ഭക്ഷണം വരെയുണ്ടാക്കി കഴിക്കുകയായിരുന്നല്ലോ.. ഭാഗ്യം രാഖിയുടെ ഒപ്പം കിടന്നുറങ്ങിയില്ല. കുറഞ്ഞ പക്ഷം ആ പാപമെങ്കിലും ചെയ്തില്ല.. ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു കാറില്‍ കയറി. വീണ്ടും ജര്‍മ്മന്‍സാങ്കേതിക വിദ്യകള്‍ നമ്മെ ഉറക്കിക്കളയുന്നു. ഏത് കുണ്ടും കുഴിയുമുള്ള റോഡാണെങ്കില്‍ പോലും..

 

ഉറക്കത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായും വിമുക്തനായിരുന്നില്ല. തിരിച്ചു കോഴിക്കോട്ടെക്കു വരുന്ന വഴിക്കു ഞാന്‍ നന്നായി ഉറങ്ങി. ഇനി രാത്രി ഉറങ്ങാന്‍ പറ്റില്ല. കോഴിക്കോട് എത്തിയപ്പോള്‍ ഞാന്‍ രാഖിയെ വിളിച്ചു. നാളത്തെ കൊടുങ്ങല്ലൂര്‍ യാത്ര ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

അവള്‍ ആദ്യം കുറേ നേരം കുശലാന്വേഷണങ്ങള്‍ ചോദിച്ചു. എന്നെ പ്പറ്റി അവളുടെ സുഹൃത്തിനോടു പറഞ്ഞുവത്രെ. മെര്‍സിഡസില്‍ കേറിയതും ഷോപ്പിങ്ങ് നടത്തിയതുമെല്ലാം. ഞാന്‍ ചിരിച്ചതേയുള്ളൂ. അവള്‍ക്കതൊരു ആദ്യാനുഭവമായിരുന്നിരിക്കാം. എനിക്ക് അവളുടെ ചിരിയായായിരുന്നു ആകെ ഓര്‍മ്മയുണ്ടായിരുന്ന കാര്യം. അതിന്റെ ആഴവും .

പിറ്റേന്ന് 8 മണിക്ക് പുറപ്പെടാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഒന്നു വിഷമിച്ചു. ഇന്ന് വണ്ടിയില്‍ കിടന്നുങ്ങിയതുകൊണ്ട് രാത്രി വൈകിയേ ഉറങ്ങൂ, അതുകൊണ്‍ട് വൈകിയേ എണീക്കു. ഞാന്‍ ഒരു മണീക്കൂര്‍ കൂടി വൈകിപ്പിച്ചു.

ഞാന്‍ എത്ര ദിവസത്തേക്കു പാക്ക് ചെയ്യണം? എന്ന് തിരിച്ചുവരും? കയ്യില്‍ എന്തെങ്കിലും കരുതണോ? .. അങ്ങനെ നിരവധി ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടിച്ചു അവള്‍.

എന്റെ കയ്യില്‍ എല്ലാത്തിനും പോന്ന ഉത്തരങ്ങള്‍ വ്യക്തമായുണ്ടായിരുന്നില്ല.

അതേയ്. എല്ലാം രാഖിയുടെ ഇഷ്ടം. കൊടുങ്ങല്ലൂര്‍ എത്ര ദിവസം വേണമെങ്കിലും നിന്നോളൂ. നമുക്ക് കൊച്ചിയില്‍ താമസിക്കാം. എനിക്കവിടെ വീടുണ്ട്. എപ്പോല്‍ വേണമെങ്കിലും തിരിച്ചു പോകാം. ഞാന്‍ ഒരു ലോങ്ങ് ഡ്രൈവ്, പിന്നെ രാഖിക്കൊപ്പം അല്പം സ്വകാര്യനിമിഷങ്ങള്‍ ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. ഇടക്കുള്ള ഐനറി രാഖിക്ക് തീരുമാനിക്കാമല്ലോ.

എങ്കില്‍ ശരി. ഞാന്‍ ഒരാഴ്ചക്ക് കണക്കാക്കി പാക്ക് ചെയ്യാം. ഇടക്ക് ഈ കിളവനെ ബോറടിച്ചാല്‍ ഞാന്‍ ഒരു ട്രെയിന്‍ വിളിച്ച് തിരിച്ചു പോന്നേക്കാം. എന്താ…

ഞാന്‍ ചിരിച്ചു. കിളവന്മാര്‍ ലോകപരിചയം ഉള്ളവരാണ് കേട്ടോ.. ഞാന്‍ പല

Leave a Reply

Your email address will not be published. Required fields are marked *