”ഇത്രയധികം സൈഡ് ഡിഷുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എനിക്ക് തോന്നി. ഏത് ഡിഷിനാണ് രുചി എന്ന് തിട്ടമില്ലാതെ വരുമ്പോള്‍ ചിലര്‍ ചെയ്യുന്ന ട്രിക്കാണ്. കാശുള്ളവര്‍. ‘
അവസാനത്തെ വാചകം എനിക്കുള്ള ഒരു കുത്തായിരുന്നു. എല്ലാ കാശുള്ളവരും ഇങ്ങനെയാണ്, ധാരാളികള്‍. ഭക്ഷണം ആവശ്യമില്ലാതെ നശിപ്പിക്കുന്നവര്‍..
ഇത് മുഴുവനും തിന്നേക്കണം. ബാക്കി വക്കരുത്. അവള്‍ എന്റെ ചേച്ചിയെപ്പോലെയായി അതു പറഞ്ഞപ്പോള്‍.
ഞാന്‍ അനുസരിച്ചു. കുറേ കാലത്തിനു ശേഷം ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അത്ര സ്വാദുള്ളതായിരുന്നില്ല എങ്കിലും രാഖിയും നന്നായി കഴിച്ചു എന്നു തോന്നി.
ഹോട്ടലിനു പുറത്തിറങ്ങുമ്പോള്‍ മഴ നിന്നിരുന്നു. അവളോട് ചേര്‍ന്ന് നില്‍കാനുള്ള എന്റെ ഒരു ആഗ്രഹം മഴ കെടുത്തിക്കളഞ്ഞു.
ഇനി എന്താ പരിപാടി, തെല്ല് നിരാശയോട് ഞാന്‍ ചോദിച്ചു,
എനിക്കറിയില്ല. ഞാന്‍ ആറു മണിവരെ ഫ്രീ ആണ്. എന്തു വേണമെന്ന് പറഞ്ഞോളൂ, ഞാന്‍ റെഡിയാണ്.
ആ വാക്കില്‍ ഒരു കീഴ്‌പ്പെടലിന്റെ സൂചനയായിരുന്നു എന്നു എനിക്കു തോന്നി. ഇനി അവള്‍ എന്തിനും തയ്യാറാണെന്നു വെളിപ്പെടുത്തുകയാണോ. അവളുടെ യജമാനന്‍ഊനി ഞാന്‍ ആണെന്നാണോ. ശരിയായിരിക്കാം അവള്‍ എന്നെ അറിഞ്ഞു കാണണം. മനസ്സു വായിക്കുന്നയാളല്ലേ. അധികം ചോദ്യങ്ങള്‍ ഒന്നും വേണ്ടായിരിക്കും
എന്തും? ഞാന്‍ കണ്ണുകള്‍ തുറന്നു പിടിച്ച് ചോദിച്ചു,
എന്തും.. അവള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു പിടിച്ചു പറഞ്ഞു.
ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു. എന്റെ ഇടതു കയ്യില്‍ വച്ച് വലതു കൈകൊണ്ട് മൂടി.
ഇനി ഒരു കന്യാദാനം കൂടി നടത്താന്‍ ഒരാളുണ്ടെങ്കില്‍ ചടങ്ങു കഴിഞ്ഞു അല്ലേ..
ഞങ്ങള്‍ ചിരിച്ചു.
ആ കൈ പിടിച്ചു ഞാന്‍ കുറേ നേരം നിന്നു. സുന്ദരമായ് നീണ്ട വിരലുകള്‍. ചന്ദന മരച്ചില്ലയില്‍ ഞാവല്‍ക്കായകള്‍ തൂങ്ങിനില്‍കുന്നപോലെ.. നഖങ്ങളില്‍ വയലറ്റ് നിറമുള്ള നെയില്‍ പോളീഷ്. എന്റെ കാറിനു പോലും അത്രയും തിളക്കമില്ല എന്നെനിക്കു തോന്നി.
റോഡില്‍ സ്‌കൂള്‍ ബസുകളുടെ തിരക്ക്, സമയം നാലുമണി കഴിഞ്ഞിരിക്കും എന്നെനിക്ക് തോന്നി.
വരൂ പോകാം. ഞാന്‍ അതു പറഞ്ഞപ്പോള്‍ അവള്‍ക്ക് അല്പം വിഷമം തോന്നിയോ.
മനുവിനെക്കുറിച്ച് പറഞ്ഞില്ലല്ലോ ഒന്നും.
രാഖി ചോദിച്ചില്ലല്ലോ..
ഞാന്‍ മനോജ്, വയസ് 40 ആവാറായിട്ടുണ്ട്. അത് കണ്ടാലറിയാമായിരിക്കും അല്ലേ.
അവള്‍ വിശ്വസിക്കാത്ത മട്ടില്‍ തലയാട്ടി. ദ ഫേമസ് ഇന്ത്യന്‍ നോഡ്! ഇംഗ്ലണ്ടിലെ എന്റെ സുഹൃത്തുക്കള്‍ ചിലര്‍ പറയാറുണ്ട്, ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി. എന്തിനും ഉത്തരമായി തലയാട്ടി കാണിക്കും നമ്മളത്രെ. അവര്‍ക്ക് അതു കണ്ടാല്‍ പ്രാന്താവും. എന്തിനു അറബികള്‍ വരെ ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി കളിയാക്കും.
അവള്‍ വീണ്ടും കേള്‍ക്കാനായി ആകാംക്ഷയോടെ കാത്തിരുന്നു.