ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

എനിക്കിഷ്ടമാണ് പാചകം… വിളമ്പാന്‍ ഇഷ്ടമല്ല. പാത്രം കഴുകാനും. ഞാന്‍ തമാശയായി പറഞ്ഞു. സത്യത്തില്‍ എനിക്ക് പാചകം ഇഷ്ടമായിരുന്നു. എന്റെ ആദ്യഭാര്യ തന്ന സര്‍ട്ടിഫിക്കറ്റ് പോലും എന്റെ കയ്യില്‍ ഉണ്ട്.

എന്നാലും ഞാന്‍ വരാം. രാഖിയുടെ അമ്മയെയും ഒന്നു കാണണ്ടേ..

അതേ… അമ്മക്ക് വലിയ സന്തോഷമാവും, എന്നാലും മന്യു ആരാണെന്നു പറയും…

പറയൂ, രാഖിയുടെ പുതിയ ബോസ് ആണെന്ന്. രാഖിക്കിഷ്ടമാണെങ്കില്‍ കൊച്ചിയിലേക്ക് വരൂ അമ്മയേയും കൂട്ടി. എന്റെ കമ്പനിയില്‍ ഇഷ്ടമുള്ള ഒരു ജോലി ചെയ്‌തോളൂ..

ഓര്‍ക്കാപ്പുറത്തുള്ള ഓഫറായതു കൊണ്ട് അവള്‍ ആദ്യം വായ പൊളിച്ചു ഒരു നിമിഷം എന്നെ നോക്കി.. ഞാന്‍ തമാശ പറയുകയാണോ എന്ന രീതിയില്‍ തല വെട്ടിച്ചു കണ്ണൂ ചൂളി..

ഞാന്‍ സീരിയസായി പറഞ്ഞതാണ്. അമ്മയോട് പറയാന്‍ വേണ്ടി മാത്രമല്ല.

അമ്മക്ക് സന്തോഷമാവും. അമ്മയുടെ ബന്ധുക്കള്‍ കോഴിക്കോട് ആരുമില്ല.. കൊച്ചിയാണെങ്കില്‍ അമ്മക്ക് സന്തോഷമാവും.. അവള്‍ക്കും സന്തോഷമാവും എന്ന് ആ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു. ആദ്യമായി അവള്‍ടെ മനസ്സു വായിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു ഞാന്‍

അപ്പോഴേക്കും ഭക്ഷണം വന്നു, തീന്‍ മേശ നിറയെ ഉണ്ട്. വയ്ക്കാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ ഞാന്‍ ഫോണ്‍ വച്ചിരുന്നത് എടുത്ത് പോക്കറ്റില്‍ ഇടേണ്ടി വന്നു. വെയിറ്റര്‍ വിളമ്പി തന്നു വെങ്കിലും അതില്‍ തൃപ്തിപ്പെടാതെ രാഖി എനിക്ക് കുറച്ചു ചിക്കനും സാലഡും വിളമ്പി. വിളമ്പാന്‍ ഇഷ്ടമുള്ളയാളാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു. ഞാനും തിരിച്ചു വിളമ്പാന്‍ തുടങ്ങിയപ്പോള്‍ എന്നെ തടുത്തു.

വിളമ്പുന്നത് ഇഷ്ടല്ലാത്തെ ആളല്ലേ… എന്റെ പോലെ അല്ലല്ലോ.. അവള്‍ വീണ്ടും മൈന്‍ഡ് റീഡിങ്ങ് തുടങ്ങി. വീട്ടില്‍ എനിക്ക് വിളമ്പി തരാറില്ല ആരും. ഞാന്‍ മിക്കപ്പൊഴും അസമയത്തായിരിക്കും വരുന്നത്. ജോലിക്കാരികള്‍ ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്തു വച്ചിരിക്കും ഞാന്‍ ആവശ്യമുള്ളത് കഴിച്ച് പാത്രം പോലും എടുത്തു വക്കാതെ പോവും. പലപ്പോഴും അവര്‍ ഉണ്ടാക്കിയ ഭക്ഷണം ഞാന്‍ കഴിക്കേണ്ടി വരാറില്ല. വീട്ടീല്‍ കൃത്യമായി വരുന്ന ഏര്‍പ്പാടൊന്നും ഉണ്ടായിരുന്നില്ല എനിക്ക്. വിവാഹം കഴിഞ്ഞ് കുറച്ചു കാലം ജീവിതം ഒരു ചിട്ടയൊക്കെ വന്നതായിരുന്നു. പിന്നിട്ട് വീണ്ടും അതു താളം തെറ്റിത്തുടങ്ങിയിരുന്നു. എന്റെ ഭാര്യപോലും വിളമ്പിത്തന്നിട്ടില്ല എനിക്ക്…

സീഫുഡ് ആണല്ലേ ഇഷ്ടം. പിന്നെ മട്ടണും…. സീഫുഡില്‍ ഇഷ്ടം ചെമ്മീനും ചാളക്കറിയും.. അല്ലേ.. ചോദ്യം രാഖിയുടേതാണ്>

താനാരാ. ഷെര്‍ലക്ക് ഹോംസോ. എനിക്ക് അതിശയത്തേക്കാള്‍ പേടിയാണ് തോന്നിയത്. സിനിമകളിലും മറ്റും കണ്ടിട്ടുള്ള പോലെ എന്നെ അറിയുന്ന ആരോ, ഒരു പക്ഷെ എന്റെ ബിസിനസ് എതിരാളികള്‍ വല്ലതും എന്നെക്കുടുക്കാന്‍ ചെയ്യുന്നതാണോ എന്നായിരുന്നു എന്റെ മനസ്സില്‍

എന്താ ആലോചിക്കുന്നത്. ഞാന്‍ പറഞ്ഞത് ശരിയല്ലേ? ആദ്യ ചോദിത്തിനു ഇനി ഉത്തരം വേണ്ട. ഇപ്പോള്‍ ചോദിച്ചതിനു മതിയാകും

അതെ. ഞാന്‍ തോല്‍വി സമ്മതിച്ചു.

അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മിസ് ചെയ്യുന്നുണ്ടല്ലേ.?

അതെ. 10 വര്‍ഷമെങ്കിലും കഴിഞ്ഞു കാണും അമ്മ മരിച്ചിട്ട്. അന്നു മുതല്‍ ഞാന്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ചിട്ടില്ല എന്നു പറയാം.

Leave a Reply

Your email address will not be published. Required fields are marked *