അത് ആസ്വദിച്ച്, അതിന്റെ വികൃതികള്‍ ഏറ്റുവാങ്ങി നടാക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. സാങ്കേതികതയുടെ മികവില്‍ ഇതൊന്നുമറിയാത്ത കാര്‍ കുതിച്ചു പാഞ്ഞു. അതിന്റെ യന്ത്രത്തിനും വിശക്കുന്നാണ്ടായിരുന്നിരിക്കണം. അതോ വിശപ്പ് എനിക്കായിരുന്നോ?
വയനാട് റോഡിലുള്ള വലിയ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ പോര്‍ച്ചിലേക്ക് കയറ്റി നിര്‍ത്തി. കാര്‍ നിര്‍ത്തിയ ഉടന്‍ വാലേ വന്നു രാഖിക്ക് ഡോര്‍ തുറന്നു കൊടുത്തു. അത്തരം ആചാരങ്ങള്‍ ഒന്നും ശീലമില്ലാത്തതു കൊണ്ടാവും ഒരു ചമ്മല്‍ മുഖത്തു കാണാമായിരുന്നു. ഞാന്‍ താകോല്‍ വാലേക്കു കൊടുത്ത് രാഖിക്കൊപ്പം ചേര്‍ന്നു നിന്നു. ആദ്യം അവള്‍ അല്പം അകന്നും നില്‍കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ വലതു കൈ നീട്ടി അവളുടെ വയറ്റില്‍ പിറകിലൂടെ ചുറ്റി എന്നോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ ചേര്‍ന്നു നിന്നു. ഞങ്ങള്‍ അപ്പോഴാണ് മഴയുടെ ഭംഗി ശരിക്കും ആസ്വദിച്ചത്. അത്രനേരം മഴവീഴുന്നത് കാണാമായിരുന്നെങ്കിലും ശബ്ദം കേള്‍ക്കാനാവാത്തതു കൊണ്ട് ബധിരന്മാരെപ്പോലെയായിരുന്നു. അങ്ങനെ ചേര്‍ന്ന് കുറേ നേരം നില്‍കണമെന്നുണ്ടായിരുന്നു എനിക്ക്. ആ കിഴങ്ങന്‍ സെക്യൂരിറ്റി വന്നില്ലായിരുന്നു എങ്കില്‍.
സാര്‍… റൂമെടുക്കുന്നുണ്ടൊ… ? സമയവും സന്ദര്‍ഭവും ഒന്നും നോക്കാതെ ഞങ്ങളുടെ സ്വകാര്യതയിലേക്ക് അയാള്‍ ഇരച്ചു കയറുകയായിരുന്നു. തെമ്മാടി.
”ഉണ്ടെങ്കില്‍… എനിക്ക് ദേഷ്യം വന്നു. ഇനി അങ്ങനെ രാഖിയെ ചേര്‍ത്തു നിര്‍ത്താന്‍ എനിക്ക് സാധിക്കുമോ. ഇനി കസേരയുടെ അപ്പുറവും ഇപ്പുറവുമായി ഇരിക്കേണ്ടേ, അതു കഴിഞ്ഞാല്‍ വീണ്ടും കാറില്‍ രണ്ടിടത്തായി..
ഉണ്ടെങ്കില്‍ എന്താ…… എന്റെ നോട്ടത്തില്‍ നിന്ന് കാര്യങ്ങള്‍ പന്തിയല്ലെന്നു അയാള്‍ക്ക് ബോധ്യമായി.
സാര്‍, ബാഗു വല്ലതും ഡിക്കിയില്‍ നിന്ന്…
എനിക്ക് അയാളോട് സഹതാപം തോന്നി. അയാള്‍ അയാളുടെ ജോലി ചെയ്യുകയാണല്ലോ.
എങ്കിലും അല്പം വക തിരിവു കാണിക്കാമായിരുന്നു..
ഞങ്ങള്‍ പിന്നെ മെല്ലെ അകത്തേക്കു നടന്നു. വലിയ ലോബിയില്‍ നിന്ന് മാനേജര്‍മാരില്‍ ഒരാള്‍ ഞങ്ങളെ റെസ്റ്റാറന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടേയും പരിചരണം രാഖിക്ക്. ഇത്തവണ അവള്‍ കുറച്ചുകൂടി അത് ആസ്വദിക്കുന്നുണ്ടായിരുന്നു തോന്നി.
ഞാന്‍ മെനുവില്‍ നോക്കി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. ആവശ്യത്തിലും കൂടുതല്‍ ആയിരുന്നു എനിക്കറിയമായിരുന്നു. അവള്‍ കൃത്യമായ ബോധ്യത്തോടെ തനിക്ക് വേണ്ടത് മാത്രം പറഞ്ഞു.
അല്പം കത്തിയാണ് അല്ലേ…. മെനുവിലെ വില നിലവാരം കണ്ട് അവള്‍ തന്നോട് തന്നെയായാണ് പറഞ്ഞത് എങ്കിലും ഞാന്‍ കേട്ടു.
വില നോക്കിയാണെങ്കിലും പിന്നെ മാര്‍ക്കറ്റില്‍ പോയി വാങ്ങി വീട്ടീല്‍ പാചകം ചെയ്യേണ്ടി വരും. എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും അവരുടേതായ ലാഭം ഉണ്ടാക്കണ്ടെ. എന്റെ ബിസിനസ്സ് ജ്ഞാനം ഞാന്‍ രണ്ടു വരിയിലൊതുക്കുകയായിരുന്നു.
ഞാന്‍ റെഡി… അവള്‍ നുണക്കുഴി കൂട്ടി ചിരിച്ചു കൊണ്ടാണ്..
എന്തിന്? മാര്‍ക്കറ്റില്‍ പോകാനോ?
അല്ല, മന്യുവിനു.. ഭക്ഷണം ഇഷ്ടമാണെങ്കില്‍ ഞാന്‍ ഉണ്ടാക്കി തരാം. എനിക്ക് പാചകം ഇഷ്ടമാണ്. വിളമ്പാനും …. ഒരു ദിവസം വീട്ടില്‍ വരൂ… അവളുടെ മനസ്സിലെ ഇഷ്ടങ്ങള്‍ അവള്‍ ഒരോന്നായി വെളിപ്പെടുത്തുകയായിരുന്നു. എന്റെ മനസ്സാണെങ്കില്‍ അവള്‍ പറയാതെ തന്നെ വായിച്ചെടുക്കുകയും ചെയ്യുന്നു.