ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

ഗിഫ്റ്റും കൊടുത്തു. മാഡം വളരെയധികം സന്തോഷവതിയായി. ഇത്രയും നേരം പണിയെടുത്തതിന്റെ കൂലിയായിട്ട് സമ്മാനം കിട്ടിയല്ലോ. ഗിഫ്റ്റ് ബോക്‌സ് എന്നെ കാണിച്ച്, ഇതെനിക്ക് എന്ന് മുഖം കൊണ്ട് വക്രിച്ചു കാണിച്ചു. ഞാന്‍ ചിരിച്ചു തലയാട്ടി. അപ്പോള്‍ ഈ വാങ്ങിയതെല്ലാം അവള്‍ക്കാണെന്നറിഞ്ഞാല്‍ ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കുമെന്ന് ആലോച്ചിച്ച് ഊറി ച്ചിരിക്കുകയായിരുന്നു ഞാന്‍.

പുറത്തിറങ്ങി, പെര്‍ഫ്യൂം ഷോപ്പില്‍ നിന്ന് ബള്‍ഗാരിയുടെ ചാനല്‍ എന്ന പെര്‍ഫ്യൂമും വാങ്ങി. അതു ഞാന്‍ തന്നെ സെലക്റ്റ് ചെയ്തു. ആ ഡിപാര്‍ട്‌മെന്റില്‍ അധികം പരിചയ സമ്പന്നത രാഖിക്കില്ല എന്നെനിക്കു മനസ്സിലായിരുന്നു. പൊട്ടനാട്ടം കാണുന്ന പോലെ സകല ടെസ്റ്ററുകളും മണത്ത് മണത്ത് സമയം കളയുകയായിരുന്നു അവള്‍. പിന്നെ ഡമാസില്‍ നിന്ന് ഒരു ചെറിയ പെന്‍ഡന്റും. അതു അവള്‍ തന്നെ സെലക്റ്റ് ചെയ്തു.

എല്ലാം കഴിഞ്ഞ് തിരിച്ച് കാറില്‍ കയറുമ്പോള്‍ മണി ഒന്നരയായിരുന്നു. ഇനി ഭക്ഷണം കഴിക്കേണ്ടെ.. ഞാന്‍ ചോദിച്ചു.

വേണോ, ഇപ്പോള്‍ തന്നെ വയറു നിറഞ്ഞിട്ടുണ്ടാവില്ലേ ബില്ല് കണ്ടിട്ട്.

ഹേയ് നല്ല വിശപ്പുണ്ട്.. ബില്ല് തിന്നാല്‍ പറ്റില്ലല്ലോ…

രണ്ടു പേരും ചിരിച്ചു. കാര്‍ വയനാട് റോഡില്‍ ചീറിപ്പാഞ്ഞു.

കാറിന്റെ പിന്‍ സീറ്റില്‍ കവറുകള്‍ താളം ഇല്ലാതെ ആടിയുലഞ്ഞു കൊണ്ട് താഴെ വീണു. രാഖി അത് എടുത്ത് വെക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും സാധിച്ചില്ല.

സാരമില്ല. പിന്നെയാവാം. വീട്ടില്‍ ചെന്നിട്ട് എല്ലാം കൂടി ഒരു കവറിലിട്ട് എടുത്ത് കൊണ്ടു പോയാല്‍ പോരെ?

അവള്‍ ഒരു നിമിഷം അമ്പരന്നു… എന്നിട്ട് എന്നോടായി പറഞ്ഞു..

നിര്‍ത്തു വണ്ടി….. ഇപ്പോള്‍ അമ്പരന്നത് ഞാനാണ്.

തിരിച്ചു പോവാം…ഇതൊന്നും വേണ്ട….

അതു ശരിയാവില്ല. ഇത് രാഖിക്കു വേണ്ടി വാങ്ങിയതാണ്>

പിന്നെ എന്തേ നേരത്തേ പറയാഞ്ഞത്.

അത് പിന്നെ…

എന്റെ മനു….ഷ്യാാ.. നേരത്തേ പറഞ്ഞിരുന്നു എങ്കില്‍ ഈ നാലു തുണികള്‍ക്ക് പകരം 40 തുണികള്‍ ഞാന്‍ വാങ്ങില്ലായിരുന്നോ, ഇത്രേം വിലപിടിപ്പുള്ള തുണിയിടാന്‍ എനിക്ക് പ്രാന്തൊന്നുമില്ല.

അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. കാറിന്റെ വേഗത ഏതാണ്ട് നിര്‍ത്താവുന്നത്രയായിരുന്നു.

അതൊന്നും സാരല്യ. രാഖിക്ക് ഇനിയും വാങ്ങിത്തരണമെന്നുണ്ടായിരുന്നു. അപ്പഴക്കും ഒടുക്കത്ത വിശപ്പ്. അതാ ഞാന്‍ പിന്നെ..

അതിന്റെന്താ, ഇനീം സമയം ഉണ്ടല്ലോ. നുണക്കുഴി കുഴിച്ച് അവള്‍ ചിരിച്ചു, പിറകെ ഞാനും…

ഞങ്ങള്‍ വീണ്ടും ചിരിച്ചു. കുറേ കാലമായി ഞാന്‍ അങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ചിരിച്ചിട്ട്. ആഡിറ്റര്‍മാരുടെ സ്‌പ്രെഡ് ഷീറ്റുകള്‍ക്കിടയില്‍ ഞാന്‍ ജീവിക്കാന്‍ മറന്നിരുന്നു. എന്റെ ചിരി ഞാന്‍ എവിടെയൊ മറന്നിരുന്നു.

പുറത്ത് മഴ തകര്‍ത്തുപെയ്യുകയായിരുന്നു. നേര്‍ത്ത മഴ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍

Leave a Reply

Your email address will not be published. Required fields are marked *