ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

കാര്‍ സ്റ്റാര്‍ട്ടാക്കി, എയര്‍ കണ്ടീഷണറിന്റെ കാറ്റ് അവളുടെ മുടികളില്‍ വീണ്ടും കുസൃതികാട്ടിത്തുടങ്ങി.

ഈ മുടി ഇങ്ങനെ കെട്ടതെയിടുന്നത് നല്ല രസമുണ്ട്. രാഖിക്ക് ചേരുന്നുണ്ട്.

മുടി ഉണങ്ങിയില്ല. അതോണ്ടാ കെട്ടാത്തത്.

വേണ്ട, കെട്ടണ്ട ഇങ്ങനെയിരുന്നോട്ടെ.

തണുപ്പ് പെട്ടന്ന് വ്യാപിച്ചു. പുറത്ത് മഴക്കാരുണ്ടായിരുന്നതു കൊണ്ടായിരിക്കണം. കാര്‍ അഴിഞ്ഞില്ലത്തെ പഴയ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഞാന്‍ താമസിച്ചിരുന്ന റാവീസ് ഹോട്ടലിനു സമീപത്ത് എത്തി.

ഇവിടെയാണ് ഞാന്‍ ഇന്നലെ രാഖിയെ വിളിച്ചത്. ഞാന്‍ ഹോട്ടലിലിനു മുന്നില്‍ നിര്‍ത്തിയതിനു ഒരുദ്ദേശ്യം ഉണ്ടായിരുന്നു. രാഖി എങ്ങനെയുള്ള ആളാണെന്ന് അളക്കുകയായിരുന്നു അത്. അവള്‍ പക്ഷെ ആ പരീക്ഷണത്തില്‍ വിജയിച്ചു.

ഇത് പുതിയതല്ലേ. ഇതിനു മുന്‍പ് ഇവിടം പാടമായിരുന്നു… അവള്‍ മറ്റൊന്നും പറഞ്ഞില്ല. ഞാന്‍ വണ്‍ടിയെടുത്തു. പിന്നെ കുറേ ദൂരം ഞാന്‍ വണ്ടിയോടിച്ചു, ഇടക്ക് ചാറ്റല്‍ മഴ. ഞാന്‍ ബോറനാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. മസാല ദോശ തിന്നുന്ന ലാഘവത്തോടെയാണ് ഞാന്‍ വണ്ടിയോടിച്ചതും അവളോട് സംസാരിക്കുകയ് എന്നതായിരുന്നു കഠിനം. എനിക്ക് ലാഘവമായിത്തോന്നുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. ഷോപ്പിങ്ങ് ആയിരുന്നു അത്…

കാര്‍ പന്തീരം കാവും ഇരിങ്ങല്ലൂരും താണ്ടി കോഴിക്കോട് ടൗണിലെത്തി. മാവൂര്‍ റോഡിലെ ഫോക്കസ് മാളില്‍ കയറ്റി.

രാഖി എന്റെ ഉദ്ദേശ്യം അറിയാതെ ഇടക്കിടക്ക് എന്റെ മുഖത്തു നോക്കുന്നുണ്ട്.

എന്റെ ഒരു സുഹൃത്തിനു കുറച്ചു ഡ്രസ്സും മറ്റും വാങ്ങണം. രാഖി സഹായിക്കുമോ..

അതിനെന്താ.. എന്നേക്കാള്‍ ആവേശമായിരുന്നു അവള്‍ക്ക്.

സുഹൃത്ത്, ആളെങ്ങനെ? അവള്‍ കൗതുകം കൊണ്ടു,

രാഖിയെപ്പോലെ തന്നെ. അല്പം വെളുത്തിട്ടാണ്.

ആണോ. എങ്കില്‍ എളുപ്പമായി.

അവള്‍ കരിമ്പിന്‍ കാട്ടില്‍ കയറിയ ആനക്കുട്ടിയെപ്പോലെ അവിടെ തുണിക്കടയില്‍ ഉണ്ടായിരുന്ന സകലതു വലിച്ചു വാരിയിട്ട്, കണ്ണാടിയില്‍ പോയി ദേഹത്ത് ചേര്‍ത്ത് വച്ച് ചേര്‍ച്ച ഉറപ്പു വരുത്തി. ഇടക്ക് എന്റെ അടുക്കല്‍ വന്ന് ഒരോന്നിന്റെയും വില കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒരു കൂളിങ്ങ് ഗ്ലാസ് എടുത്തു വച്ചു ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി.

എന്റെ കയ്യില്‍ അത്യാവശ്യം പണമുണ്ട്. ഇല്ലാത്തത് അതാണ്, സൗഹൃദവും സെക്‌സും. റോസാപ്പൂക്കളോടുള്ള ഇഷ്ടം കൊണ്ട് അത് കടയില്‍ നിന്നു വാങ്ങിക്കുന്നവരും അവയെ വളര്‍ത്തി ഉദ്യാനം സൃഷ്ടിക്കുന്നവരുമുണ്ട്. ഈ പനിനീര്‍പൂ വിരിഞ്ഞ ശേഷമാണ് ഞാന്‍ അത് ചട്ടിയോടെ വാങ്ങിക്കാന്‍ തീരുമാനിക്കുന്നത്.

ഒരു മണിക്കൂറു നേരത്തെ താണ്ഡവത്തിനുശേഷം ഒന്നു രണ്ട് കവറുകളുമായി ഞങ്ങള്‍ കൗണ്ടറില്‍ എത്തി. മനേജര്‍ ഇടക്ക് വന്ന് മാഡത്തിനു ഒരു കവറില്‍

Leave a Reply

Your email address will not be published. Required fields are marked *