കമ്മിറ്റി അംഗങ്ങൾ നോട്ടീസ് പരിശോദിക്കുന്നു ,ഷഹനാസ് എന്നെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി പിന്നെ തസ്ലീമയോടും, അപ്പോൾ തസ്ലീമ കമ്മിറ്റി അംഗങ്ങളോടും മൊല്ലാക്കയോടും പറഞ്ഞു.
തസ്ലീമ : – അതേ, മൊല്ലാക്ക….. ഞാൻ അങ്ങോട്ട് വരാൻ നിന്നത് ആയിരുന്നു ഇവരുടെ നിക്കാഹ് ഒന്ന് നടത്തി തരാൻ പറയാൻ വേണ്ടി.
അതുകേട്ടു ഞാനും ഷഹനാസും മുഖത്തോട് മുഖം നോക്കി (ശോ പെട്ടല്ലോ?) അപ്പോയെക്കും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു, “അങ്ങനെ ആണെങ്കിൽ ഇനി വൈകിക്കേണ്ട, എത്രയും പെട്ടെന്ന് തന്നെ ഇവരുടെ നിക്കാഹ് അങ്ങ് നടത്താം, അതാവുമ്പോൾ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ “?. തസ്ലീമ അത് അംഗീകരിച്ചു, മൊല്ലാക്ക ഒരു ഡേറ്റും കണ്ടു അവർ വീട് വിട്ടു പോയി, ഞാൻ വേഗം മുകളിൽ റൂമിലേക്കും.
ഷഹനാസ് എന്റെ പുറകിൽ റൂമിലേക്ക് വന്നു, അവൾ റൂമിൽ കയറി വാതിൽ അടച്ചു ലോക്ക് ചെയ്തു എന്റെ അരികിൽ വന്നിരുന്നു. കട്ടിലിൽ അല്പം ദേഷ്യത്തോടെ ഇരിക്കുന്ന എന്നെ നോക്കി അവൾ അവളുടെ കൈ എന്റെ തോളിൽ വെച്ചു ചോദിച്ചു.
ഷഹനാസ് : – ഹേയ്, ഷിഫ്….. ദേഷ്യത്തിൽ ആണോ?
ഞാൻ : – ഹേയ്, ദേഷ്യം ഒന്നും ഇല്ല….. ബട്ട് നിന്റെ ഉമ്മ എന്ത് മണ്ടത്തരം ആണ് പറഞ്ഞത്? നീ എന്താ അപ്പോൾ ഒന്നും മിണ്ടാതെ നിന്നത്. നിക്കാഹ് കഴിക്കണം പോലും, അല്ലെങ്കിൽ തന്നെ എപ്പോ അകത്തു ആവുമോ ഇല്ലയോ എന്ന പേടിയിൽ ആണ് ഞാൻ കഴിയുന്നത്.
ഷഹാനാസ് : – എടൊ, ഞാൻ മിണ്ടാഞ്ഞിട്ട് അല്ല, ഞാൻ ആ അഭിപായത്തോട് യോജിച്ചത് കൊണ്ട് മിണ്ടാതെ ഇരുന്നു അത്രേ ഉള്ളു.
ഞാൻ : – യോജിക്കാനോ?! എന്തിനോട്?!
ഇക്കയുടെ ഭാര്യ 14 [മാജിക് മാലു]
Posted by