ഐ… ലവ് …മി
I love Me | Author : Mia
എന്റെ ശെരിയായ പേര് മിയ എന്നൊന്നും അല്ലാട്ടോ, മിയയുടെ ചിൽ ചിൽ എന്നുള്ള ശബ്ദം ഇഷ്ടം ആയതു കൊണ്ടാണ് ആ പേര് ഞാൻ സ്വീകരിച്ചത് .ആദ്യമായി എഴുതുന്നത് കൊണ്ട് അതിന്റെ പോരായ്മകൾ തീർച്ചയായും ഉണ്ടാകും , നിങ്ങൾ ആഗ്രഹിക്കുന്ന നിലവാരം ഇല്ലെങ്കിൽ ക്ഷമിക്കുക ….എന്റെ സുഹ്രത്തുക്കൾ അത് ഉൾക്കൊണ്ടു കൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷയോടെ തുടങ്ങട്ടെ …..
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ കോടമഞ്ഞു നിറഞ്ഞ ഫെബ്രുവരിയിലെ ഒരു തണുത്ത ദിവസം ,എന്റെ പപ്പയുടെയും മമ്മയുടെയും നാല് മക്കളിൽ ഏറ്റവും ഇളയവളായി ആണ് ഞാൻ ജനിച്ചത് .
സാധാരണ ഇടുക്കികരെ പോലെ തന്നെ സ്വന്തമായി ഏക്കറുകണക്കിന് ഭൂമി ഞങ്ങൾക്കും ഉണ്ടായിരുന്നു . അതിൽ ഏലം , കുരുമുളക് , കാപ്പി , കപ്പ തുടങ്ങി എല്ലാം തന്നെ ഉണ്ടായിരുന്നു . നല്ല ഒരു അദ്വാനിയായ പപ്പ ഇതിൽ നിന്നെല്ലാം പൊന്നു വിളയിച്ചെടുക്കുമായിരുന്നു .ക്രഷിക്കു പുറമേ രാഷ്ട്രീയത്തിലും പപ്പക്ക് താല്പര്യം ഉണ്ടായിരുന്നു , ഞങ്ങടെ പഞ്ചായത്തിലെ ഒരു സ്ഥിരം വാർഡ് മെമ്പർ ആയിരുന്നു പപ്പ .
എനിക്ക് മൂത്തതായി 2 ചേച്ചിമാരും ഒരു ആങ്ങളയും ആണ് ഉള്ളത് . ചേച്ചിമാർ രണ്ടും നന്നായി പഠിക്കുമായിരുന്നു , നഴ്സിംഗ് കഴിഞ്ഞു കല്യാണം ഒക്കെ കഴിച്ചു ഫാമിലി ആയിട്ട് യുകെ സെറ്റിൽഡ് ആണ് .ആങ്ങള പഠിത്തത്തിൽ മോശം ആയിരുന്നത് കൊണ്ട് പപ്പ നാട്ടിൽ തന്നെ ഒരു textile shop ഇട്ടു കൊടുത്തു , ചേട്ടായിയുടെ പിടിപ്പു കേടു കൊണ്ട് അധികനാൾ കഴിയുന്നതിനു മുമ്ബ് തന്നെ അടച്ചു പൂട്ടി . ഇപ്പോൾ പപ്പയുടെ കൂടെ ക്രഷി ഒക്കെ നോക്കി നടത്തുന്നു .
ഏറ്റവും ഇളയമകൾ ആയതു കൊണ്ടു തന്നെ എല്ലാവരും നന്നായി കൊഞ്ചിച്ചു ആണ് വളർത്തിയത് , എങ്കിലും എന്റെ ചേച്ചിമാരെ എനിക്ക് അത്രക്ക് ഇഷ്ടം അല്ലായിരുന്നു . രണ്ടു പേരും നന്നായി പഠിക്കും എന്നുള്ളത് കൊണ്ടല്ല …. അവർ രണ്ടു പേരും കാണാൻ വളരെയേറെ സുന്ദരികൾ ആയിരുന്നു .പള്ളിയിൽ പോകുമ്പോളും പുറത്തു എവിടെ പോയാലും എല്ലാവരും എപ്പോഴും അവരെ ആയിരുന്നു ശ്രദ്ധിക്കുന്നത് .