പിന്നെ ആവേശകരമായ ഓണ സദ്യ ആയിരുന്നു … ഉഫ്ഫ്ഫ് എന്ത് ടേസ്റ്റ് ആയിരുന്നെന്നു അറിയാമോ , പാലട കൂടെ കുടിച്ചപ്പോൾ മത്തു പിടിച്ചു പോയി … ശരിക്കും പറഞ്ഞാൽ കിടന്നു ഉറങ്ങാൻ ആണ് തോന്നിയെ ,,,
ഏലി ആണേൽ തിന്നിട്ടു എഴുനേൽക്കാൻ പോകും ആവാതെ അവിടെ ഇരിക്കുന്നു … എല്ലാത്തിനേം താങ്ങി പിടിച്ചു ഏദൻ തോട്ടത്തിൽ പോയി റസ്റ്റ് എടുത്തു പിന്നീട അവിടെ ഫോട്ടോ ഷൂട്ടുകളും രീൽസും ഒക്കെ ആയി ബഹളമയം ആയിരുന്നു … എന്റെയും എലിയുടെയും ഒന്ന് രണ്ടു നല്ല ഫോട്ടോസ് എടുത്തു ഞങ്ങൾ ഇൻസ്റ്റയിലും ഫേസ്ബുക്കിലും അപ്പ് ലോഡ് ചെയ്തു …
കുറച്ചു റസ്റ്റ് എടുത്തതിനു ശേഷം ഉറിയടി മത്സരം ആയിരുന്നു ,,,,, മുട്ടൻ കോമഡി ആയിരുന്നു സാന്ദ്ര ഉറിയടിച്ചതു വൈറൽ ആയി മാറി .. ഉറിക്ക് പകരം രേഫെറിയായി വിസിൽ അടിച്ച പ്രിൻസിയുടെ തലമണ്ട അടിച്ചാണ് കപ്പടിച്ചതു എന്ന് മാത്രം
എന്തോ ഭാഗ്യത്തിന് മാവേലി ആയി വേഷം കെട്ടിയ സെക്കന്റ് ഇയറിലേ മനു കുടയും ഇട്ടു ഓടിയത് കൊണ്ട് മാവേലി സേഫ് ആയി , കണ്ഠം വഴി ഓടുന്ന മാവേലിയും എയറിൽ ആണ് …
അങ്ങനെ അവസാനം നമ്മുടെ വടം വലി മത്സരം വന്നെത്തി , ലോലൻ ഹരീഷ് , വിനു , തടിയൻ ബേസിൽ , ഷറഫുദീൻ , വിഷ്ണു , റെനീഷ് തടിയൻ ബേസിലിനെ ഞങ്ങൾ അറ്റത്തു നിർത്തി , ബാക്കി എല്ലാവരും ആയി വലിച്ചു നിന്ന് , ആദ്യത്തെ റൌണ്ട് 1st യീര്സ് ആയിട്ടായിരുന്നു അവരെ എല്ലാം സിമ്പിൾ ആയി വലിച്ചിട്ടു രണ്ടാമത്തെ റൗണ്ടിൽ ഞങ്ങൾ ദയനീയമായി പരാജയപെട്ടു , മുൻപത്തെ ഫൈറ്റിന്റെ ആഫ്റ്റർ എഫ്ഫക്റ്റ് ആണെന്ന് തോന്നുന്നു , വടം വലി സെക്കന്റ് ഇയർ BA ക്കാർ കൊണ്ട് പോയി …
മുഖത്തേക്ക് കടൽ വെള്ളം തെറിച്ചപ്പോൾ ആണ് അഭി ഓർമയിൽ നിന്നും ഉണർന്നത് , വരുന്നില്ല എന്ന് പറഞ്ഞിട്ടും അച്ഛന്റെ നിർബന്ധ പ്രകാരം ആണ് ഈ ട്രിപ്പിന് വന്നത് , കൂടെ വിനു കൂടെ വേണം എന്ന് വാശി പിടിച്ചത് കൊണ്ടാണ് അവനെ കൂട്ടിയത് , ക്ലബ് അംഗങ്ങൾ മാത്രമാണ് ട്രിപ്പിൾ ഉള്ളത് ..