അടി തുടങ്ങി , നല്ല മുട്ടൻ അടി ….
ഒരുത്തൻ എന്റെ നേർക്ക് ഹോക്കി സ്റ്റിക് ആഞ്ഞു വീശി , ഞാൻ ഒഴിഞ്ഞു മാറി അവന്റെ അടി നാഭി നോക്കി അഞ്ചു ചവിട്ടി അവൻ ഇരുന്നു പോയി …അവനെ ചവിട്ടി തിരിയുമ്പോഴേക്കും അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഒരു ചവിട്ടു കിട്ടി , ഞാൻ മൂക്കും കുത്തി താഴെ പോയി … ആദ്യം ഒന്ന് പകച്ചെങ്കിലും ചാടി എഴുനേറ്റു അവന്റെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തു ..പിന്നത്തേതു താടിയെല്ല് നോക്കി ആയിരുന്നു , അവൻ ശരിക്കും വീണു പോയി …ഞാൻ അവന്റെ കയ്യിൽ നിന്നും ഹോക്കി സ്റ്റിക് പിടിച്ചു വാങ്ങി കയ്യിൽ കിട്ടിയവരെ എല്ലാം തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി ചുറ്റിനും ആളുകൾ കൂടി തുടങ്ങി , ചിലർ ആണേൽ മൊബൈലിൽ വീഡിയോ എടുക്കുന്നുമുണ്ട് , പെട്ടെന്നാണ് വിനുവിന്റെ കാര്യം ഓര്മ വന്നത് , അവനെ ആണെങ്കിൽ കാണാനുമില്ല , നോക്കിയപ്പോൾ ഉണ്ട് വിനുവിനെ റോബിനും പിന്നെ അവന്റെ ഗാങ്ങിൽ ഉള്ള ശരത് എന്ന പയ്യനും കൂടി നല്ല ചാമ്പ് ചാമ്പുന്നു .. ഞാൻ അലറി കൊണ്ട് അവർക്കിടയിലേക്ക് ചാടി വീണു , ഒറ്റ ചവിട്ടിനു ശരത്തിനെ ഞാൻ തെറിപ്പിച്ചു കളഞ്ഞു , എന്നെ കണ്ടു വിനുവിന്റെ മേലെ നിന്നും എഴുനേൽക്കാൻ ശ്രമിച്ച റോബിനെ ഞാൻ കയ്യിലുണ്ടായിരുന്ന ഹോക്കി സ്റ്റിക് വച്ച് തലങ്ങും വിലങ്ങും അടിച്ചു , അപ്പോളേക്കും വിവരമറിഞ്ഞു രതീഷേട്ടനും കൂട്ടരും എത്തി, പിന്നീട് അങ്ങോട്ടു ജെല്ലിക്കെട്ട് ആയിരുന്നു .. പിന്നെ കടുവ വന്നപ്പോളാണ് രംഗം ശാന്തമായതു … നല്ല ചാമ്പ് ചാമ്പി അല്ലിയോടാ … കടുവ എന്നോട് ചോദിച്ചു കാരണം അവന്മാർക്ക് നല്ല വണ്ണം പരിക്കുണ്ടാർന്നു അവന്മാർ എല്ലാവരും ബൈക്കിൽ കയറി പോകുന്നത് കണ്ടു … മിക്കവാറും ഹോസ്പിറ്റലിലേക്ക് ആകണം
ഇടി കിട്ടി തവിടു പൊടിയായ വിനുവിനെ ഒരു വിധത്തിൽ താങ്ങിയെടുത്തു ക്ലാസ്സിൽ കിടത്താൻ കൊണ്ട് പോയതാ , പൂട്ടിയിട്ട ക്ലാസ് തുറന്നതും എന്തോ ഒന്ന് നെഞ്ചത്ത് പതിച്ച പോലെ തോന്നി വിനുവിന് , എലിയുടെ വക നല്ല കിക്ക് കിട്ടിയതാണ് ,,,..