ശ്രീനന്ദനം 5
Shreenandanam Part 5 | Author : Shyam Gopal | Previous Part
ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്.. വിനു കൂട്ടത്തിൽ ഒരുത്തനെ പൊട്ടിച്ചു കൊണ്ട് പറഞ്ഞു..
ഞങ്ങൾ രണ്ടു പേരും അവന്റെ മുഖത്ത് നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു, അടി മുറുകി, റോബിൻ എന്റെ കക്ഷത്തിൽ കിടന്നു പുളഞ്ഞു, ഞാൻ അവന്റെ തല കക്ഷത്തിൽ മുറുക്കി മുട്ട് കാല് കൊണ്ട് അവന്റെ വയറുനിട്ടു നല്ല ചാമ്പു കൊടുത്തു, ആദ്യമാദ്യം പേടിച്ചു മാറി നിന്ന ജൂനിയർസ് പിള്ളേര് എല്ലാവരും ഒറ്റകെട്ടോടെ വന്നതോടെ രംഗം ഒന്ന് കൂടെ കൊഴുത്തു.. ആകെ പൊടി പടലം.. പരസ്പരം തെറി വിളികൾ…
പെട്ടെന്നാണ് ഒരു ബുള്ളറ്റിന്റെ ഹോൺ അടി ശബ്ദം കേട്ടത്, അത് വരെ ഫൈറ്റ് ചെയ്ത സീനിയർസ് എല്ലാം തല പൊക്കി നോക്കി, അവരുടെ കണ്ണുകളിൽ ഒരു ഭയം ഞങ്ങൾ കണ്ടു, ഓടിക്കോടാ… കടുവ വരുന്നേയ്…. ഡാ റോബിനെ മച്ചാനെ ഓടിക്കോ കടുവ.. കടുവ രാജീവൻ… റോബിന്റെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞപ്പോൾ അറിയാതെ തന്നെ എന്റെ കൈകൾ അയഞ്ഞു, അതെ രാജീവ് സർ, അച്ഛന്റെ സുഹൃത്ത്… ക്യാമ്പസ്സിലെ അടി കണ്ടിട്ടാകണം സർ പെട്ടെന്നു തന്നെ വണ്ടി സ്റ്റാൻഡിൽ വച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു, എന്നാൽ ഈ സംഭവങ്ങൾ ഒന്നും അറിയാതെ രണ്ടു പേര് കയ്യിൽ കിട്ടിയ നരുന്ത് പോലത്തെ സീനിയർസ്നെ പിടിച്ചു ആറാടുകയായിരുന്നു.
നമ്മുടെ എലിയും വിനുവും, ഞാൻ എലിയെ മാന്നാർ മത്തായിയിൽ മുകേഷ് ഇന്നസെന്റിന്റെ മുണ്ട് പോകുമ്പോൾ വിളിക്കില്ലേ അത് പോലെ ശൂ ശൂ ശൂ … എന്ന് വിളിച്ചു ബാക്കിലോട്ട് നോക്കാൻ ആക്ഷൻ കാണിച്ചു, എന്നാൽ അവൾ ആണേൽ തെറ്റിദ്ധരിച്ചു ചിരിച്ചു കൊണ്ട് അടുത്ത ഫ്ലയിങ് കിസ്സ് എന്റടുത്തേക്ക് പറത്തി വിട്ടു
ഈ മൈരന്മാരെ കൊണ്ട് തോറ്റല്ലോ ദൈവമേ, അവന്മാരുടെ ഒടുക്കത്തെ റൊമാൻസ് എന്ന് വിനു പറഞ്ഞത് മാത്രമേ ഓർമ ഉള്ളൂ… പിന്നിൽ കൂടെ വന്ന രാജീവൻ സർ അവനെ കോളരിൽ പൊക്കി പുഷ്പം പോലെ പൊക്കി എടുത്തു, ശരിക്കും സുരേഷ് ഗോപി തന്നെ, നല്ല കട്ട മീശയും, അത് പോലെ തന്നെ നല്ല കട്ടിക്ക് താടിയും ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും… ശരിക്കും ഒരു കടുവ തന്നെ…