എന്താ ചേച്ചീ.””””
എടാ സുനി ഒന്ന് വീട് വരെ വരാമോ ?
എന്തുപറ്റി ?
അത് അമ്മയ്ക്കു വയ്യടാ… ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ആണ് ഞാൻ വണ്ടി വിളിച്ചിട്ടുണ്ട് ഇപ്പം വരും നീയും കൂടെ ഉണ്ടായിരുന്നെകിൽ
ഞാൻ ഉടനെ തന്നെ വരാം.”””
അവൻ ഫോൺ വെച്ചിട്ടു ഒരു ഷർട്ടും മുണ്ടും ഉടുത്തുകൊണ്ടു വണ്ടിയിൽ നേരെ അവളുടെ വീട്ടിലേക്കു പോയി.. അവിടെ എത്തുമ്പോൾ കാണുന്നത് തീരെ അവശയായ അമ്മയെ ആയിരുന്നു. വണ്ടി വന്നതും പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.. ഗീതയും സുനിയും കൂടെ പോകുമ്പോൾ ശാലു രണ്ടു കുട്ടികളെയും നോക്കി വീട്ടിൽ തന്നെ നിന്ന് എന്നാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ കൂടുതൽ പ്രദീക്ഷ ഒന്നും തന്നില്ലായിരുന്നു. പ്രായത്തിന്റെ അവശത അവരെ വല്ലാതെ തളർത്തിയിരുന്നു ഗീതയും വല്ലാത്ത ടെൻസിഷനിൽ ആയിരുന്നു അപ്പോൾ…
ആ രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞു സുനിയും ഗീതയും ഹോസ്പിറ്റലിൽ തന്നെയായിരുന്നു. എന്നാൽ പണത്തിന്റെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും അവിടെ ഉണ്ടായിരുന്നില്ല എല്ലാത്തിനും മുൻപന്തിയിൽ ഹാജിയുടെ വീട്ടുകാരും റഷീദിക്കയുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ, ഒന്നുകൊണ്ടും ഗുണമുണ്ടായില്ല.””” വെളുപ്പിനെ ഗീതയുടെ ‘അമ്മ മരണപ്പെട്ടു……………
ആ നിമിഷം വല്ലാത്ത ഒരു അവസ്ഥയിലൂടെ ആയിരുന്നു ആ വീട് പോയത്. ആണുങ്ങൾ ആരുമില്ലായിരുന്നു പേരിന് എങ്ങോ നിന്ന് വന്ന ശാലുവിന്റെ ഭർത്താവു മാത്രം. പറയത്തക്ക ബന്ധുക്കൾ ആരും ഇല്ലായിരുന്നു എന്നാലും എല്ലാവരുടെയും സഹകരണത്തോടെ തന്നെ അവരുടെ അടക്കം നടത്തി….. ആ രണ്ടു ദിവസം സുനി എവിടെയും പോകാതെ ഗീതയുടെ വീട്ടിൽ തന്നെയുണ്ടായിരുന്നു…. എല്ലാ പെട്ടന്ന് സംഭവിച്ചതുപോലെ അവനു തോന്നി. മരുന്നിന്റെ ബലത്തിലാണ് ഗീതയുടെ അമ്മ കഴിഞ്ഞതെങ്കിലും വീട്ടുജോലിയെടുത്തു നല്ലപോലെ തന്നെയാണ് അവരെ അവൾ നോക്കിയത്.”””
_______________
ജോലി ചെയ്തു കിട്ടുന്ന പണത്തിനെല്ലാം കുടിച്ചു കൂത്താടി നടക്കുമെങ്കിലും ശാലുവിന്റെ ഭർത്താവ് എല്ലാം കാര്യങ്ങൾക്കും ഒരു മുതിർന്ന ആളെ പോലെ തന്നെ നിന്ന് എല്ലാ ആവിശ്യങ്ങളും നിറവേറിയിരുന്നു. ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു ഗീത അവധി ആയതിനാൽ ഹാജിയുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആയിരുന്നു. അമ്മ മരിച്ചതുകൊണ്ടു ഒരു മാസത്തേക്ക് ഹാജിയുടെ വീട്ടിലേക്കു ഇനി അവളെ നോക്കണ്ടാ.””””