ഹിസ്-സ്റ്റോറി
His Story | Author : Danmee
നൂറ്റാണ്ടുകൾക്ക് മുൻപ്
അശോകപുരി എന്ന മഹാരാജ്യം അധികാര കൊതിയും പരസ്പര വിശ്വാസമില്ലായ്മയും കാരണം അഞ്ച് രാജ്യങ്ങൾ ആയി പിരിഞ്ഞു. ഇന്നും അതിർത്തി തർക്കവും വെറുപ്പ് മൂലം ഉണ്ടാകുന്ന പ്രേശ്നങ്ങൾ കാരണവും പരസ്പരം യുദ്ധങ്ങൾ നടക്കാറുണ്ട്.
ദേവപുരി, ഉത്തരപുരി, പണ്ട്യനാട്, ദക്ഷിണപുരി, ഉദയപുരി എന്നിവയായിരുന്നു ആ രാജ്യങ്ങൾ.
മറ്റുരാജ്യക്കാർ തങ്ങളുടെ അവകാശം പറഞ്ഞു. രാജ്യ ഖജനാവും, രാജ്യസമ്പത്തും കൈകലക്കിയപ്പോൾ പണ്ഡിയനാടിന്റെ രാജാവായ മാർത്ഥണ്ടവർമൻ ആവിശ്യപെട്ടത് രാജ്യ സൈനത്തിൽ ഉണ്ടായിരുന്ന ശാസ്ഥ ഗോത്രത്തിൽ പെട്ട അടിമകളെ മാത്രമായിരുന്നു. മറ്റ് എല്ലാ രാജ്യങ്ങളും ആയി അതിർത്തി പങ്കിട്ടിരുന്നത് പണ്ട്യനാട് മാത്രമായിരുന്നു അത്കൊണ്ട് തന്നെ എപ്പോൾ ഏത് രാജ്യം തങ്ങളെ ആക്രമിക്കും എന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിൽ തങ്ങളുടെ ഉടമ ആയ രാജാവിന് വേണ്ടി ജീവൻ കളയാൻ ജനനമെടുത്തവരും സാധരണ മനുഷ്യർക്ക് ഉള്ളതിന്റെ പതിന്മടങ് കരുത്തും ബുദ്ദിയും ഉള്ള ശാസ്ഥ ഗോത്രത്തിൽ പെട്ട അടിമകൾ ആ രാജ്യത്തെ സംരക്ഷിച്ചു പൊന്നു.
തലമുറകൾ കഴിഞ്ഞിട്ടും ആ രാജ്യങ്ങൾക്ക് ഇടയിൽ ഉള്ള പക കൂടുക അല്ലാതെ കുറഞ്ഞിട്ടില്ല ഒരാവസരത്തിനായി അവർ കാത്തിരുന്നു.
——————————————————————–
പണ്ട്യനാട്ന്റെയും ഉദയപുരിയുടെയും അതിർത്തികളിൽ വീണ്ടും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടക്കുക ആണ്.
” നീ എന്താ ഇങ്ങനെ നിൽക്കുന്നത്….. വേഗം റെഡി ആകു കാഹളം ഇപ്പോൾ മുഴങ്ങും “
” ഇതായിരിക്കും ചിലപ്പോൾ നമ്മുടെ അവസാന യുദ്ധം…. അല്ലെ “
” എന്താ നിനക്ക് ഭയം ഉണ്ടോ…. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടല്ലേ നമ്മൾ സേനയിൽ ചേർന്നത് “
” പണ്ട്യനാട്ന്റെ സേനാപതി രണധിരൻ ആണ് അതാണെന്റെ ഭയം…… അവൻ ഒറ്റക്ക് തന്നെ നുറുപേരെ നേരിടും…… നമ്മുടെ സൈന്യത്തിനു അവരുടേതിന്റെ പകുതിപോലും ആൾബലം ഇല്ല….. ഈ യുദ്ധം നാശം മാത്രമേ വിതക്കു “
” ഹഹ നീ ഭയപ്പെടണ്ട അവരുടെ സൈന്യത്തിന്റ ബലത്തിനെ കുറിച്ചും രണധീരനെക്കുറിച്ചും അറിഞ്ഞുകൊണ്ട് തന്നെ നമ്മുടെ രാജാവ് യുദ്ധത്തിന് പുറപ്പെട്ടിട്ട് ഉണ്ട് എങ്കിൽ എന്തോ മുന്നിൽ കണ്ടിട്ടിട്ടുണ്ട് എന്നാണ് അർത്ഥം…….. നീ ധൈര്യം ആയിട്ട് യുദ്ധത്തിന് ഒരുങ്ങു “