സോഫിയ : “ഇല്ലടി. വാ ഇരിക്ക്..”
സോഫിയയെപ്പറ്റിയും അനഘയെപ്പറ്റിയും അവൻ ഡയറിയിൽ വായിച്ചിട്ടുണ്ട്.
സോഫിയ : “നല്ല ക്യൂട്ട് ആയിട്ടുണ്ടല്ലോ ഹിമ.”
ഹിമേഷ് : “ത.. താങ്ക്സ്..”
അവർ നാലുപേരും ഇരുന്നു. ഒരുപാടു പേര് ഹിമേഷിനെ തന്നെ നോക്കുന്നുണ്ട്.
ഹിമേഷ് അധികം ശ്രദ്ധിക്കാത്ത പോലെ ഇരുന്നു. അവന്റെ മുൻപിൽ വേറെ ഓപ്‌ഷൻ ഒന്നും ഉണ്ടായിരുന്നില്ല. അവർ അവിടിരുന്നു ഭക്ഷണം കഴിച്ചു. സ്റ്റീക്ക് ഒക്കെ ഉണ്ടായിരുന്നു. ഹിമേഷ് ജീവിതത്തിൽ കഴിച്ച ഏറ്റവും നല്ല ഭക്ഷണം. കുറച്ചു കഴിഞ്ഞു വെയിറ്റേഴ്സിന്റെ പെരുമാറ്റത്തിൽ നിന്നാണ് ആരതിയുടെ കഫെ ആണ് ഇതെന്ന് അവനു മനസിലായത്.
ഇടയ്ക്ക് ഹിമേഷ് ഇരുകൈകളും അടുപ്പിച്ചു വച്ച് ഇരുന്നു. അപ്പോൾ നെഞ്ചിൽ ക്ളീവെജ് പോലെ വന്നു. പെട്ടെന്ന് സോഫിയയെ നോക്കിയ അവൻ കണ്ടത് ആ ഭാഗത്തേയ്ക്ക് തന്നെ കാമത്തോടെ നോക്കുന്ന അവളെ ആയിരുന്നു. പെട്ടെന്ന് ഒരു പെണ്ണിനെ പോലെ അവൻ അത് മറച്ചു. അവൻ തന്നെ സ്വയം ഒന്ന് അമ്പരന്നു പോയി. സോഫിയയുടെ മുഖത്ത് പെട്ടെന്ന് ഒരു ചമ്മൽ പ്രത്യക്ഷപ്പെട്ടു.
ഇത് വല്ലതും തന്റെ “ഭാര്യ” കണ്ടോ എന്നറിയാൻ അവളെ നോക്കിയപ്പോൾ മര്യാദയ്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആരതിയെ ആണ് ഹിമേഷ് കണ്ടത്. അവനു ആശ്വാസം ആയി.
സോഫിയ ഇടയ്ക്ക് ഇടയ്ക്ക് അവന്റെ നെഞ്ചിലും വയറിലും എല്ലാം കാമാർത്തിയോടെ നോക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് മുടി നേരെ ആക്കാൻ കൈ പൊക്കിയപ്പോൾ അവൾ അവന്റെ കക്ഷത്തു തന്നെ നോക്കിക്കൊണ്ടിരുന്നു. അവനു തന്നെ സ്വയം ഒരു പെണ്ണായിട്ട് ഒക്കെ തോന്നിത്തുടങ്ങി. ഉള്ളിന്റെ ഉള്ളിൽ അതൊക്കെ ആസ്വദിക്കുന്നുണ്ടോ എന്നും അവൻ ചിന്തിച്ചു.
സമയം പെട്ടെന്ന് പോയി. അവർ എല്ലാം തമ്മിൽ സംസാരിക്കുന്നത് സ്വന്തം ഭർത്താവിനെ എത്രത്തോളം അടിമയെപ്പോലെ വച്ചിരിക്കുന്നു എന്നതാണ്. അനഘയ്ക്കു ഒരു ഭർത്താവ് ഉണ്ട്. കാർത്തിക്ക്. അയാൾ എലൈറ്റ് ആണ്. സോഫിയ കല്യാണം ചെയ്തിരിക്കുന്നത് വൈഫു ക്യാറ്റഗറിയിൽ പെടുന്ന ദേവിനെ.
ഇടയ്ക്ക് ആരതിയ്ക്ക് കാല് കഴയ്ച്ചു. അവൾ ഹിമേഷിന്റെ ദേഹത്തേയ്ക്ക് കാല് വച്ച് മസാജ് ചെയ്യാൻ പറഞ്ഞു. അവൻ അനുസരണയോടെ അത് കേട്ടു.