‘ശ്യാം.’
‘ശ്യാം ആള് കൊള്ളാമല്ലോ? സ്ത്രീകളുടെ ഫോൺ ചോദിക്കാതെടുത്ത് നമ്പരൊക്കെ കട്ടെടുക്കുകയാ പണി അല്ലേ?’
‘ഓ വെറുതെ.’
‘ഹും..’
ആ സംസാരം അങ്ങിനെ നീണ്ടു..
ദിവസങ്ങൾ കഴിഞ്ഞു. സത്യത്തിൽ ഹേമയുമായി ഒരു മോശം സംസാരവും ഉണ്ടായില്ല. ഫോണിലൂടെ വളരെ മാന്യമായ രീതിയിൽ തന്നെ നാലഞ്ച് തവണ സംസാരിച്ചു എന്നല്ലാതെ ഒരു ബന്ധവും ഉരുത്തിരിഞ്ഞില്ല.
നേരിട്ട് കണ്ടപ്പോൾ ഉണ്ടായിരുന്ന ജാഡ ഫോണിൽ ഇല്ലായിരുന്നു, എങ്കിലും അവരെ അങ്ങോട്ട് മുട്ടാൻ ഒരു അഭിമാനക്കുറവ്..!!, പഴയ ജാഡ കൺമുന്നിലുണ്ട് താനും.
ഭർത്താവ് ഉപേക്ഷിച്ചു എന്നും പറയാനൊക്കില്ല, രണ്ട് പേരും രണ്ടിടത്തായി രണ്ട് ജോലികൾ ചെയ്ത് കഴിയുന്നു, മകളുടെ കാര്യത്തിൽ അച്ഛൻ സഹായങ്ങൾ ചെയ്യാറുണ്ട്.. അപ്പോൾ മനോജ് പറഞ്ഞത് ഭാഗീകമായി മാത്രമാണ് ശരി.!!
അടുത്ത ആഴ്ച്ച ശ്യാം ഹേമയെ വിളിച്ചപ്പോൾ പറഞ്ഞു. ശനിയാഴ്ച്ച ശ്യാമിന്റെ വീട്ടിലുള്ളവർ എല്ലാവരും ഒരു വിരുന്നിന് പോകുകയാണ് എന്ന്.
അതിന് മറുപടി ഒന്നും ഇല്ല.
വെള്ളിയാഴ്ച്ച രാത്രിയിൽ ഒരു ഫോൺകോൾ. ഹേമയാണ്. മകളുടെ സ്‌ക്കൂളിലെ സ്‌ക്കോളർഷിപ്പ് കിട്ടണമെങ്കിൽ ഭർത്താവില്ലെന്നോ മറ്റോ ഉള്ള ഏതോ സർട്ടിഫിക്കേറ്റ് വേണം, അതിന് ടൗണിൽ വരുന്നുണ്ട്.
( അത് എന്താണെന്ന് ഇപ്പോൾ ഓർക്കുന്നില്ല, മറ്റൊന്ന് ഇവരെല്ലാം പറയുന്നത് നുണകൾ ആണ് എന്നതാണ് സത്യം. ശനിയാഴ്ച്ച സാധാരണ ആരും സർട്ടിഫിക്കേറ്റ് തേടി വരില്ലല്ലോ? അതിനും ഹേമ ഒരു ന്യായം പറഞ്ഞു അവരെ ഉപേക്ഷിച്ചു പോയ ഭർത്താവ് തന്നെയാണ് സർട്ടിഫിക്കേറ്റ് ശരിയാക്കിയത്, ഇനി ഒപ്പിടാൻ പുള്ളി നഗരസഭയിലോ മറ്റോ വരും, അതു കഴിഞ്ഞ് അത് മേടിച്ചാൽ മതി.. – എന്തൊരോ എന്തോ? !!!)
ഏതായാലും ഇതൊന്നും ശ്യാമിനെ ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ അവൻ കിള്ളിക്കിഴിഞ്ഞ് ചോദിച്ചുമില്ല.
‘വീട്ടിലേയ്ക്ക് ഇറങ്ങുന്നോ’ എന്ന് വെറുതെ ഒരു ഭംഗിവാക്ക് ശ്യാം ചോദിച്ചു
‘ഞാൻ ശനിയാഴ്ച്ച ഉച്ചയാകുമ്പോൾ ശ്യാമിന്റെ വീട്ടിൽ വരാം’ എന്നവർ പെട്ടെന്ന് സമ്മതിച്ചു.
ശ്യാം വലിയ പ്രതീക്ഷ ഒന്നും കൊടുത്തില്ല. മാത്രവുമല്ല ഈ മുഴുവൻ സംഭവങ്ങളും മനോജും, ഹേമയും കൂടി തന്നെ വടിയാക്കാൻ കാണിക്കുന്നതാണോ എന്നൊരു സംശയവും ഉണ്ടായിരുന്നു. ശ്യാം നോക്കിയിരുന്നിട്ട് ഹേമ വന്നില്ലെങ്കിൽ മനോജ് കളിയാക്കും എന്നത് ഉറപ്പ്!!