അടുത്ത വെടി പൊട്ടിക്കഴിഞ്ഞ് – ആ ചേച്ചി ദൂരെ ആയപ്പോൾ മനോജ് പതുക്കെ അടക്കം പറഞ്ഞു..
‘സംഭവം കേസണ്, ശ്രമിച്ചാൽ കിട്ടും, എന്താ നിനക്ക് വേണോ?’
ശ്യാമിന് റിസ്‌ക്കെടുത്ത് ഒരു സംഭവത്തിനും പിന്നാലെ പോകുന്ന പണിയില്ല. നമ്മളോട് ഇങ്ങോട്ട് താൽപ്പര്യം ഉണ്ടെങ്കിൽ നോക്കാം എന്നതാണ് ലൈൻ.
മനോജ് നിർബദ്ധിച്ചില്ല.
ഇതിനിടയിൽ ഹോട്ടലിനു പിന്നിലെ വെള്ളം വരുന്ന ഓസ് ; ലീക്ക് ആകുകയോ, ഊരിപ്പോകുകയോ മറ്റോ ചെയ്തു. ശ്യാമും മനോജും അത് നന്നാക്കാൻ പുറത്തേക്കിറങ്ങി.
അപ്പോൾ മനോജ് വിശദമായി ഏകദേശ കഥ പറഞ്ഞു.
‘പേര് ഹേമ, വീട് ഇവിടെ അടുത്താണ്, ഒരു മകൾ മാത്രമേ ഉള്ളൂ, കെട്ടിയോൻ ഉപേക്ഷിച്ചിട്ട് പോയി.’ ( അതോ മരിച്ചു പോയി എന്നാണോ എന്നും ഇപ്പോൾ ഓർക്കുന്നില്ല- ആദ്യം മരിച്ചു പോയി എന്നും ; കൂടുതൽ അടുത്തപ്പോൾ ഉപേക്ഷിച്ചു എന്നും പറഞ്ഞതാകാനും മേലായ്കയില്ല.).
ആദ്യമൊന്നും മനോജുമായി അടുത്തില്ല, പണത്തിന് ആവശ്യം വന്നപ്പോൾ ഒരു തവണ മനോജ് ബ്ലെയ്ഡ് എടുത്തു കൊടുത്തു.
അത് പുള്ളിക്കാരിക്ക് ഒരു കടപ്പാടായി. പിന്നീട് ഒരു സെറ്റും മുണ്ടിന്റെ കഥ മനോജ് പറഞ്ഞു, അത് എന്താണെന്ന് ശ്യാമിന് ശരിക്കും മനസിലായില്ല.
ഏതായാലും മകളില്ലാത്ത ദിവസം രാത്രിയിൽ മനോജ് ആ വീട്ടിൽ ചെന്നു. സംഭവം എല്ലാം നടന്നു. അത് മനോജിന്റെ വേർഷൻ..
ഈ കഥയിൽ പല ചേർച്ചക്കുറവുകൾ ഉണ്ടായിരുന്നു. ഒന്ന് മനോജ് അതിനുള്ള ധൈര്യം കാണിക്കുന്നവനല്ല, ഒരു മലയിളകി വരുന്നു എന്നു കേട്ടാൽ ഇളകുന്നവനല്ല മനോജ്, എന്നാൽ പെണ്ണുവിഷയത്തിൽ നേരെ തിരിച്ചും, പക്ഷേ കുടിച്ചാൽ ഒരുപക്ഷേ?… എന്നിരുന്നാലും കള്ളുകുടി എന്ന വിഷയം അല്ലാതെ പെണ്ണിനുപിന്നാലെ മിനക്കെടുന്നവനല്ല മനോജ്.
അടുത്തതായി ആ ചേച്ചി അത്യാവശ്യം സൈസുള്ള ആളാണെങ്കിൽ മനോജ് തീരെ അശുവാണ്. മാത്രവുമല്ല ആ ചേച്ചി അത്തരക്കാരിയാണെന്ന് തോന്നുകയുമില്ല.
ഏതായാലും ശ്യാം സംശയം ഒന്നും കാണിച്ചില്ല, അവൻ പറഞ്ഞത് വിശ്വസിച്ചു, എന്നാൽ സ്ത്രീവിഷയത്തിൽ മിടുക്കനായ ശ്യാമിനെ ഒന്ന് ഇരുത്താനായിട്ടല്ലേ ഈ പറച്ചിൽ- എന്ന് ശ്യാമിന് മനോജിന്റെ സംസാരത്തിൽ നിന്ന് തോന്നി.
സുഹൃത്താണെങ്കിലും ശ്യാമിനോട് ആ ഒരു വിഷയത്തിൽ മാത്രം മനോജിന് അസൂയ ഉണ്ടായിരുന്നു. അല്ലെങ്കിൽ ശ്യാം ആ വിഷയത്തിൽ പരാജയപ്പെടുന്നത് കാണാനുള്ള കൗതുകം.