ഹേമ
Hema | Author : Sojan
ശ്യാമിന് ഒരു സുഹൃത്ത് ഉണ്ടായിരുന്നു, പേര് മനോജ്, അദ്ദേഹം പല കാര്യങ്ങളിലും അങ്ങേയറ്റം വ്യക്തിത്ത്വമുള്ള ആളായിരുന്നു. സ്ത്രീ വിഷയങ്ങളിൽ ഒട്ടും താൽപ്പര്യവും കാണിച്ചിരുന്നില്ല. ഒരു കുക്ക് ആയതിനാൽ ഹോട്ടലുകളുടെ പിന്നാമ്പുറത്തായിരുന്നു ആശാന്റെ കേളീരംഗം.
കുക്കുമാർ മിക്കവരും നല്ല തണ്ണിയുമായിരിക്കും, മനോജും അങ്ങിനെ തന്നെ. ശ്യാം മാസങ്ങളുടെ ഇടവേളകളിൽ മനോജിനെ കാണാൻ പോകും, രണ്ട് കൂട്ടരുടേയും വിശേഷങ്ങൾ പറയും, ഏതെങ്കിലും ബാറിൽ കയറി നന്നായി കഴിക്കും. രണ്ട് വഴിക്ക് പിരിയും.. മനോജിനോടുള്ള പ്രതിപത്തിയുടെ പേരിലാണ് ആ കഴിപ്പ്.
ഒരിക്കൽ മനോജ് ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന കാലം, ഹൈറേഞ്ച് ഏരിയാ ആണ്, ശ്യാം ബൈക്കോടിച്ച് അവിടെ എത്തി. കൈയ്യിൽ ഒരു അരലിറ്ററും ഉണ്ട്.
ഹോട്ടലിന്റെ കിച്ചണിന്റെ ഒരു ഭാഗത്ത് കുപ്പിയും ഗ്ലാസും നിരന്നു. രണ്ടു പേരും കഴിപ്പ് തുടങ്ങി. ഉച്ചസമയം കഴിഞ്ഞ നേരമാണ്..
അപ്പോഴാണ് ശ്യാം നൈറ്റി ധാരിയായ ഒരു ചേച്ചി അടുക്കളയിൽ സഹായത്തിന് ഉള്ളത് കണ്ടത്. ഇളം നിറമുള്ള ഒരു നൈറ്റിയിൽ റോസ് നിറത്തിൽ പൂക്കൾ നിറഞ്ഞ വേഷമായിരുന്നു അത്. നല്ല നിറം, ആപാദചൂഡം ഒരു മോഹനാംഗി.
ശരീരം വടിവൊത്തതാണെന്ന് അവരുടെ ചലനത്തിൽ നിന്നും മനസിലാകും. പ്രായം ഒരു 35 വയസ്. ആ കിച്ചണുമായി ഒട്ടും ചേരുന്നില്ല, അവരുടെ വേഷവും, ശരീരവും..!! മുഖം ശരിക്കൊന്ന് കാണാൻ പോലും ശ്യാമിന് സാധിച്ചില്ല. ഒരൽപ്പം ജാഡയോ, മദ്യപിക്കുന്നവരോടുള്ള വിരോധമോ ആയിരിക്കാം കാരണം.
താനൊരു സുന്ദരിയും പുരുഷൻമാരുടെ ശ്രദ്ധാകേന്ദ്രവും ആണെന്ന് അവർ പറയാതെ പറയുന്നുണ്ടായിരുന്നു. പലപ്പോഴും നാടകീയമായ ചലനങ്ങളും, ലാസ്യവതിയായ ഭാവവും ആയിരുന്നു മുന്നിട്ടു നിന്നത്.
ശ്യാം കണ്ണുകൊണ്ട് ‘ഇത് ഏതാണ്’ എന്ന് മനോജിനോട് ചോദിച്ചു.
അവൻ ശ്യാമിനെ അർത്ഥഗർഭ്ഭമായി ഒന്നു നോക്കി ചിരിച്ചു. ‘നിനക്ക് കോൾമയിൽ കൊള്ളാൻ ഇങ്ങിനൊരു സംഭവം ഞാൻ റെഡിയാക്കി വച്ചിട്ടാണ് വിളിച്ചത്’ എന്ന് അവൻ പറയുന്നതായി മുഖഭാവത്തിൽ നിന്നും തോന്നി. അതിനാൽ തന്നെ ശ്യാം വലിയ താൽപ്പര്യം പുറമെ കാണിച്ചില്ല, ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും.