ഹലോ [ഋഷി]

Posted by

ആ കണ്ണുകളിൽ വിരിഞ്ഞ ചോദ്യങ്ങൾ ഞാൻ തല്ക്കാലം കണ്ടില്ലെന്നു നടിച്ചു.

ഒന്നും മിണ്ടാതെ കൈനീട്ടി ഡപ്പി വാങ്ങിയിട്ട് ദീദിയെന്റെ മുഖത്തു തലോടി… മഞ്ഞുതുള്ളികളുടെ തണുപ്പ്…

ഞാനെന്റെ താക്കോൽ വളയത്തിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് ചാവി വേർപെടുത്തി ദീദിയെ ഏല്പിച്ചു. വല്ലപ്പോഴും ഒന്നു വൃത്തിയാക്കണേ… ഉം… ആ തിളങ്ങുന്ന കണ്ണുകൾ എന്നെയുഴിഞ്ഞു.. ഒരു നിലവിളി കൂടെ എന്റെ അപേക്ഷയിൽ ഒളിഞ്ഞിരുന്നത് ദീദിയറിഞ്ഞു കാണണം. എന്തോ ആ മുഖത്തു മിന്നിമാഞ്ഞു…

തിരിച്ചു മുറിയിൽ പോയി സോഫയിൽ നിവർന്നു. കണ്ണുകൾ മെല്ലെയടഞ്ഞു…

തുളസിയുടെ മണം… വീട്ടിലെ തുളസിത്തറയിൽ തുമ്പിയെ പിടിക്കാനായി കൈനീട്ടുന്ന കുട്ടി. കണ്ണു തുറന്നപ്പോൾ ദീദിയുണ്ട് ഒരടച്ച പാത്രവും രണ്ടു ബൗളുകളും ട്രേയിൽ നിന്നും മേശയിൽ നിരത്തുന്നു. ദീദിയുടെ മണമാണ്! എന്തെങ്കിലും കഴിക്കണം കിച്ചൂ… എന്റെയടുത്ത് വന്ന് കവിളിലൊന്നു തട്ടിയിട്ട് ദീദി പോയി. എന്തോ, കണ്ണുകൾ നിറഞ്ഞു. മൈര്! ഇതുമൊരു പ്രശ്നമാണ്… എണീറ്റു മുഖം കഴുകി തിരിഞ്ഞപ്പോൾ ദേ അടുത്ത പ്രശ്നം! മൊബൈലിൽ സംഗീതം!

എങ്ങിനെയുണ്ട് വിരഹകാമുകാ? അമർത്തിയ ചിരി…

നല്ലകാലം… എനിക്കും ചിരിയാണ് വന്നത്. കാമുകൻ ഉറങ്ങിപ്പോയി. ഇപ്പഴെണീറ്റു.

കാമുകൻ പട്ടിണിയാണോ അതോ വല്ലോം ചെലുത്തുന്നുണ്ടോ?

ഖരവും ദ്രാവകവും രണ്ടുമുണ്ട്. മീനാമ്മ കൂടുന്നോ?

പിന്നെന്താടാ. സൗകര്യം പോലെയാവാല്ലോ.

അതിരിക്കട്ടെ കാമുകനാണെന്നെങ്ങിനെ മനസ്സിലായി?

ഒരാൺകുട്ടി ഇങ്ങനെ ഓഫ് മൂഡിലാവാൻ ഇതാണ് പ്രധാനകാരണം… അതൊക്കെപ്പോട്ടെ. നീയിന്ന് സമയത്തുറങ്ങണം. ഇതു പോലെ തോന്നുമ്പോഴല്ല.

ശരി. ഞാനൊരു ബിയറു പൊട്ടിക്കട്ടെ. അങ്ങോട്ട് വിളിച്ചോളാം.

വേണ്ട… നീ ബിയറുമെടുത്ത്… ബാൽക്കണിയുണ്ടോ വീട്ടിൽ?

ഉം…

എങ്കിലവിടെ പോയി നില്ക്ക്. എപ്പഴുമിങ്ങനെ ചടഞ്ഞുകൂടി കിടക്കാതെ…

ശരി. ഞാൻ പൊട്ടിച്ച ക്യാനുമായി വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് ചെന്നു. ദീദിയ്ക്കു സ്തുതി… വൃത്തിയായി കിടക്കുന്നു…കുപ്പിയിൽ വളരുന്ന ഉണങ്ങിത്തുടങ്ങിയ മുളയുടെ ഇലകൾ കഴുകി, വെള്ളം മാറ്റിയിരിക്കുന്നു… നല്ല തണുപ്പ്… വെളിയിൽ ലൈറ്റുകൾ മഴയുടെ നേർത്ത ശീലയിലൂടെ മങ്ങിത്തെളിയുന്നു…ഒരു നീണ്ട വലി വലിച്ചു… ആഹ്… കൈവരിയിൽ വയറമർത്തി നിന്നു..

നിനക്ക് പെണ്ണുങ്ങളെ ഇഷ്ട്ടല്ലേ? ഇരുട്ടടി! ഞാനൊന്നു പകച്ചു.

ആണ്… അല്ല ആയിരുന്നു…

ഇപ്പഴെന്താ പറ്റീത്!

ഒരുത്തി…. രണ്ടുകൊല്ലം കൂടെ നടന്നിട്ട് ഇപ്പോ കറിവേപ്പില പോലെ എടുത്തു കളഞ്ഞു… അത്രേയൊള്ളൂ… സ്വരത്തിൽ കയ്പ്പു നിറയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *