ദേവകിയമ്മേ! അമ്മൂമ്മ ആ ശാന്തമായ സ്വരത്തിൽ പറഞ്ഞു. ഇവനെ നിങ്ങൾക്കറിയില്ലേ? എന്റെ കൊച്ചേവന്റെ മോനാണിവൻ. അമ്മൂമ്മ എന്നെ മുന്നോട്ടു നീക്കി നിർത്തി. ഇവനെ ഇറക്കിവിട്ട ഈ വീട്ടിലേക്ക് ഞങ്ങളാരും കാലു കുത്തില്ല. ഇവൻ ഞങ്ങളുടേതാണ്. കണ്ടതിൽ സന്തോഷം. അമ്മൂമ്മ കൈ കൂപ്പി. ഒപ്പം വല്ല്യച്ഛനും ഞാനും.
അമ്മൂമ്മ തിരിഞ്ഞു കാറിൽ കയറി. മുത്തശ്ശി പടികളിറങ്ങി വന്ന് എന്നെയുറ്റു നോക്കി. ഞാൻ ആ കൈകളിൽ പിടിച്ചു.
മുത്തശ്ശീ! ആ കണ്ണുകൾ നിറയുന്നത് ഞാൻ നിസ്സംഗനായി നോക്കിനിന്നു. ഞാൻ വരട്ടെ. ആ വീടിനേയും, ശിലയായ അമ്മയേയും, പകച്ചു നിന്ന മുത്തശ്ശിയേയും ഒന്നൂടി നോക്കിയിട്ട് ഞാനും തിരിച്ചു കാറിൽ കയറി.
ഒരാഴ്ച്ച കഴിഞ്ഞാണ് പൂമംഗലം വിട്ടത്. അമ്മൂമ്മേടെ വാത്സല്യം.. കൂടെ സുന്ദരിമാരായ വല്ല്യമ്മയും മാളുച്ചേച്ചിയും…. പിന്നെ വല്ല്യച്ഛന്റെ കൂടെ കറക്കം. ട്രെയിനിലിരുന്നപ്പോൾ ഞാനാ അനുഭവങ്ങളൊക്കെ അയവിറക്കി. വാടകയ്ക്കെടുത്ത കാറു നേരത്തേ ഒരു ഡ്രൈവറെ വെച്ച് തിരികെ ഏൽപ്പിച്ചിരുന്നു. മുണ്ടു മാറ്റി സാധാരണ ജീൻസും ചാര ഷർട്ടുമിട്ട്, കാലത്തു പറമ്പിൽ ചുറ്റാൻ പോയപ്പോൾ വലിച്ച ജോയിന്റിന്റെ ലഹരിയുടെ അകമ്പടിയോടെ ട്രെയിനിന്റെ താളവുമറിഞ്ഞ്, സുഖമായി വെളിയിലെ കാഴ്ചകൾ കണ്ടിരുന്നു…
തിരുനാവായിൽ ഇറങ്ങിയപ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. പ്ലാറ്റ്ഫോമിൽ ചുറ്റിലും നോക്കിയപ്പോൾ ഉദ്ദേശിച്ച ആളെ എങ്ങും കണ്ടില്ല. കുറച്ചുനേരം നിന്നു. വെയിറ്റിങ് റൂമിലും ആളൊഴിഞ്ഞിരുന്നു…
ഹലോ…. പരിചിതമായ ഇമ്പമുള്ള സ്വരം. തിരിഞ്ഞു നോക്കി. ഉയരമുള്ള കൊഴുത്ത ഇരുനിറമുള്ള സുന്ദരി. സമൃദ്ധമായ മുടി ഇറുക്കി കെട്ടിയിരിക്കുന്നു. എന്തൊരു സൗന്ദര്യം! പ്രായം നാല്പതുകളിൽ തളച്ചിട്ടിരിക്കുന്നു. ക്രീംനിറമുള്ള പരുത്ത ഖാദി സീൽക്കിന്റെ സാരിയിൽ വിതുമ്പുന്ന മാദകമായ ശരീരം. തിളങ്ങുന്ന വലിയ കണ്ണുകളിൽ ചിരി.
ആ നീട്ടിയ കൈകളിലേക്ക് ഞാനമർന്നു….
(അവസാനിച്ചു)