തുണികളെടുത്തിരുന്നു. മഴയുടെ തണുപ്പും, ഡ്രൈവിങ്ങിന്റെ ക്ഷീണവും കൂടിക്കലർന്നപ്പോൾ നന്നായൊന്നുറങ്ങി.
സ്വന്തം വീട്ടുകാരുടെ ഒപ്പമിരുന്ന് ഊണു കഴിക്കുന്നത് പുതിയ അനുഭവമായിരുന്നു. അമ്മൂമ്മ എന്റെയടുത്തു തന്നെയിരുന്നു.
കിച്ചൂ… വല്ല്യച്ഛൻ സംസാരിച്ചു തുടങ്ങി. ഞങ്ങളെല്ലാരും ഉമ്മറത്തിരിക്കയായിരുന്നു. ആദ്യത്തെ പകപ്പൊക്കെ മാറി, പിള്ളേരു വന്നെന്നോടൊട്ടി!
ഞങ്ങൾക്ക് ഒരു വലിയ തെറ്റുപറ്റി. നിന്റെ മുത്തശ്ശീം അമ്മേം പറഞ്ഞത് സത്യം പറഞ്ഞാൽ ഞങ്ങളെല്ലാവരും വെള്ളം തൊടാതങ്ങു വിഴുങ്ങി. ഞങ്ങളുടെ കൊച്ചേവനോടുള്ള സ്നേഹം കൊണ്ടുകൂടായിരുന്നു അങ്ങനെ പറ്റിപ്പോയത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ നിന്നെയൊന്നു കാണണമെന്നു തോന്നി. ഞാൻ നിന്റെ വീട്ടിൽ വന്നിരുന്നു. നീയപ്പോൾ പത്തിലോ മറ്റോ ആണ്. നിന്റെയമ്മ നിന്നോടെന്തെങ്കിലും കോൺടാക്റ്റ് ചെയ്യുന്നതിൽ നിന്നും ഞങ്ങളെ വിലക്കി. ഞാൻ മാധവനോടന്വേഷിച്ചപ്പോൾ പതിനെട്ടാവുന്നതുവരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞു.
പിന്നീട് മാധവന്റെ കത്തുണ്ടായിരുന്നു. നീ ഡെൽഹിയിലാണ്. നാട്ടിലേക്ക് വരുമ്പോളറിയിക്കാംന്ന്. മാധവൻ മരിച്ച വിവരം വൈകിയാണറിഞ്ഞത്. ഓഫീസും അടച്ചിരുന്നു. കേസുകളൊക്കെ പലർക്കുമായി കൊടുത്തു എന്നാണറിഞ്ഞത്. നിന്റെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെയൊരു മകനില്ലെന്നാണ് നിന്റമ്മ പറഞ്ഞത്..
അമ്മൂമ്മയുടെ വിരലുകൾ എന്റെ കൈത്തണ്ടയിലിറുകി…
കാറിന്റെ വാതിൽ തുറന്നാദ്യമിറങ്ങിയത് ഞാനാണ്. അതേ തുളസിത്തറ. മുറ്റത്തിന്റെ അരികിൽ പൂച്ചെടികൾ.
ആരാ…. വെളിയിലേക്കു വന്ന അമ്മ ഒരു നിമിഷം അനങ്ങാൻ കഴിയാതെ നിന്നു. മുറ്റത്തു നിന്ന എന്നെ, ഏതോ പ്രേതത്തിനെ കണ്ടപോലെ ഭയത്തോടെ നോക്കി. പിന്നെയാ മുഖത്ത് പഴയ വെറുപ്പിന്റെയലകൾ ഓളം തല്ലി. നീ? പരുഷമായ സ്വരത്തിലുള്ള ചോദ്യം.
ഞാൻ മുഖം കുനിച്ചില്ല. മുന്നോട്ടു നീങ്ങി അമ്മയുടെ കണ്ണുകളിൽ തറച്ചു നോക്കി. അമ്മ അറിയാതെ കുറച്ചു പിന്നിലേക്ക് മാറി.
പേടിക്കണ്ട. ഞാനിവിടെ താമസിക്കാൻ വന്നതല്ല. ഒന്നു കണ്ടിട്ടു പോവാന്നു കരുതി. ഞാനുറച്ച ശബ്ദത്തിൽ പറഞ്ഞു.
കണ്ടില്ലേ! തിരിച്ചു പോടാ! ഓഹോ! കുഞ്ഞമ്മയാണ്. അമ്മയുടെ വശത്ത്.
എനിക്കങ്ങോട്ടു ചൊറിഞ്ഞു വന്നു. ഇവളുമാരാണ് എന്റെ ജീവിതം ഇത്രേം നാശമാക്കിയത്.
ഭ! കഴ്വറ്ടെ മോളേ! മിണ്ടിപ്പോവരുത്! കേറിപ്പോടീ അകത്ത്! ഞാൻ വിരലു ചൂണ്ടിയലറി.
കുഞ്ഞമ്മപ്പെണ്ണ് വിറച്ചുകൊണ്ടകത്തേക്കു പോയി.
ഒരു നിമിഷം. അമ്മ കണ്ണുകൾ താഴ്ത്തി. അപ്പോൾ എന്റെ വലം കയ്യിൽ അമ്മൂമ്മയുടെ കൈ വന്നു പിടിച്ചു. ഇടതു വശത്ത് വല്ല്യച്ഛൻ വന്നു നിന്നു.
ശാന്തീ! ആ വിളി കേട്ട് അമ്മ ഞെട്ടി കണ്ണുകളുയർത്തി. പെട്ടെന്ന് എന്റെ വശങ്ങളിൽ നിന്നവരെ കണ്ട് കൈ കൂപ്പി.
ആരാ? എന്താ ബഹളം? മുത്തശ്ശി പ്രാഞ്ചിപ്രാഞ്ചി വടിയും കുത്തി ഉമ്മറത്തേക്കു വന്നു. മുന്നോട്ടു നീങ്ങിയ അമ്മൂമ്മയെ കണ്ടപ്പോൾ മന്ദഹസിച്ചു… അല്ലാ ഇതാരാ? വഴിയൊക്കെ മറന്നോ? വരൂ…