ഹലോ
Hello | Author : Rishi
കണ്ണുകളടച്ചിരുന്നു… ചെന്നിയിൽ അറിയാതെ തിരുമ്മി…. നല്ല തലവേദന.
ഹലോ! കുറച്ചരിശം വന്നു…ഇത്തവണ അറിയാതെ സ്വരമുയർന്നുപോയി. ചുറ്റിലും നോക്കി. ചുണ്ടുകളിൽ വിരിഞ്ഞ ചിരി കയ്പ്പു നിറഞ്ഞതാവും. കണ്ണാടിയിൽ നോക്കേണ്ട കാര്യമില്ല. തൊണ്ട വരണ്ടിരുന്നു. വായ്ക്കുള്ളിൽ പരുത്ത എമറിപ്പേപ്പറിട്ട് ആരോ ഉരയ്ക്കുന്ന പോലെ! കയ്യെത്തിച്ചപ്പോൾ ഫ്രിഡ്ജിന്റെ വാതിലിൽ തടഞ്ഞു. വലിച്ചു തുറന്ന് ബഡ്ഢിന്റെ ബീയർ ക്യാനെടുത്തു. തുറന്നൊറ്റവലിയ്ക്ക് മുഴുവനുമകത്താക്കി. ആഹ്.. തണുത്ത ദ്രാവകം പൊള്ളുന്ന തൊണ്ടയെ മസാജു ചെയ്തിറങ്ങുമ്പോഴുള്ള സുഖം!
ഭാഗ്യം. അവൻ ഫോണെടുത്തു. അജീ! എന്താടാ മൈരേ! എത്ര നേരായി ഞാൻ വിളിക്കുന്നൂ! അരിശം അവന്റെ മേൽ തീർത്തു.
ഹലോ… നേർത്ത, ഇമ്പമുള്ള ശബ്ദം. സ്ത്രീജനമാകുന്നു!
ഞാൻ ഞെട്ടിയുണർന്നു. ഇനി സിന്ധുവാണോ? (അവന്റെ കെട്ട്യോള്!).
സിന്ധൂ! സോറി. കിച്ചുവാണ്. അജിയുണ്ടോ? ചൊറിഞ്ഞു വന്നെങ്കിലും മനപ്പൂർവ്വം സ്വരത്തിൽ ക്ഷമാപണം കലർത്തി.
ക്ഷമിക്കണം.. ഞാൻ സിന്ധുവല്ല. ആ മൃദുവായ, മോഹിപ്പിക്കുന്ന സ്വരം വീണ്ടും. കുട്ടിക്കെന്താ വേണ്ടേ? ക്യാൻ ഐ ഹെൽപ്പ്?
ഇത്തിരി ദേഷ്യം വന്നു. എനിക്കൊന്നും വേണ്ട. നിങ്ങളാ ഫോണൊന്നു കട്ടു ചെയ്തേ!
എന്താണേലും പറയൂ കുട്ടീ… ആ സ്വരം വീണ്ടും.. ഉള്ളിലെവിടെയോ കൊളുത്തു വീഴുന്നുവോ? വേണ്ടടാ മൈരേ കിച്ചൂ… ഒരനുഭവം പോരേ!
കുറച്ചു ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്തിരി കരുണയുള്ള ഒരു സ്വരം കേൾക്കുന്നത്. എന്റെ ടീച്ചറേ! ഞാൻ സ്വരമല്പം മയപ്പെടുത്തി. ക്ഷമിക്കണം. കൂട്ടുകാരൻ അജിയെ വിളിച്ചതാ. നമ്പറു മാറിപ്പോയി. പിന്നെ മൂഡത്ര ശരിയല്ല. അതോണ്ടാണ്. ശരി…ഞാൻ ഫോൺ കട്ടുചെയ്തു.
മൂന്നാലു മാസം മുൻപ് ഒരാഴ്ചത്തെ സന്ദർശനം കഴിഞ്ഞ് സ്കൂൾ സുഹൃത്ത് രവി പോയപ്പോൾ ഒരു സിഗററ്റ് പായ്ക്കറ്റിനുള്ളിൽ ഹാഷു ഫില്ലുചെയ്ത കൊറച്ചു ബീഡികൾ വെച്ചിട്ടു പോയിരുന്നു. ഒരു മഴപെയ്തു വെള്ളം പൊങ്ങുമ്പഴോ അല്ലേല് വല്ല ഡ്രൈഡേ നിന്നെ ട്രാപ്പു ചെയ്യുമ്പോഴോ ഉപകരിക്കട്ടെ. ഒരു പാതി ആത്മീയ ലൈനിലേക്ക് വഴുതുന്ന അവൻ തലയിൽ കൈവെച്ചനുഗ്രഹിച്ചതാണ്. ഒരെണ്ണത്തിനു തീപ്പിടിപ്പിച്ച് ആഞ്ഞു വലിച്ചു. ആഹ്… സിരകളിലൂടെ നേർത്ത ലഹരിയൊഴുകുന്നു. ഉള്ളിലെ വിങ്ങൽ മെല്ലെയമരുന്നു. ..സോഫയിലേക്ക് മലർന്ന് കണ്ണുകളടച്ചു… ഒന്നുമോർക്കാൻ വയ്യ.
പതിയെ മനസ്സു ശാന്തമായി… ഫോണിന്റെ റിംഗ് ടോൺ വളരെ താഴ്ത്തിയിരുന്നു… ബോധമണ്ഡലത്തിലേക്ക് ഫിഫ്ത്ത് സിംഫണിയുടെ സംഗീതം അരിച്ചെത്തിയപ്പോൾ മെല്ലെ ആഴങ്ങളിൽ നിന്നും ഞാൻ പൊങ്ങിവന്നു.
പരിചയമില്ലാത്ത നമ്പറാണ്. എന്നാലുമെടുത്തു. ഹലോ… ആരാണ്? മനസ്സു പോലെ സ്വരവും ശാന്തമായിരുന്നു.
ഞാനാണ്…. മധുരസ്വരം.. സോറി. മൊബൈലിൽ വിളിച്ച നമ്പറുണ്ടായിരുന്നു. സംസാരിക്കാമോ? ഇല്ലെങ്കിൽ പറഞ്ഞോളൂ.. ഞാൻ വെച്ചേക്കാം…