ലിഫ്റ്റിലും പാർക്കിങ്ങിലും ആരും കണ്ടില്ല എന്നത് അഞ്ജു ആശ്വാസത്തോടെ ഓർത്തു . അവൾ പെട്ടെന്ന് ആരേലും വന്നു തന്നെ ഈ വേഷത്തിൽ കാണും മുന്നേ അൺലോക്ക് ചെയ്ത ഹരിയുടെ കാറിന്റെ പിന് സീറ്റിലേക്ക് കയറി ഇരുന്നു . റാഫി അവന്റെ വണ്ടിയിൽ നിന്നും , കുറെ അധികം സാധനങ്ങൾ അടങ്ങിയ രണ്ടു ബോസ്ഉകൾ എടുത്തു ഹരിയുടെ കാറിൽ വച്ച ശേഷം പിന് സീറ്റിലേക്ക് കയറി കയറി . ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഹരി വണ്ടി സ്റ്റാർട്ട് ആക്കി .
” വണ്ടിയിൽ ഇരുന്നു നോ തട്ടൽ ആൻഡ് മുട്ടൽ , പരിചയക്കാർ കാണും മാത്രമല്ല ഇപ്പോൾ റോഡ് മുഴുവൻ നല്ല ചെക്കിങ് ആണ് ” സെൻട്രൽ ഗ്ലാസ്സിലൂടെ പിറകിൽ ഇരിക്കുന്ന നവ മിഥുനങ്ങളെ പുഞ്ചിരിയോടെ നോക്കികൊണ്ട് ഹരി പറഞ്ഞു.
” ഏയ് ഞങ്ങൾ അത്രക്ക് ചീപ്പല്ല , അല്ലെ ” അഞ്ജുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് അവളുടെ വലം കയ്യ് തന്റെ കയ്യിലേക്ക് പിടിച്ചു വച്ചിട്ട് റാഫി പറഞ്ഞു.
” എങ്കിൽ എല്ലാർക്കും കൊള്ളാം” ചിരിയോടെ അത് പറഞ്ഞിട്ട് ഹരി വണ്ടി ഹൈവേയിലേക്ക് കയറ്റി സ്പീഡിൽ ഓടിച്ചു പോയി.
ഏഴര ആയപ്പോൾ അവർ സ്ഥലത്തെത്തി . നിരവധിയായ പൂളുകൾ മാത്രം ഉള്ള ഏരിയ ആയിരുന്നു അത് . ഓരോ മതില്കെട്ടിനു മുകളിലും എഴുതി വച്ചിരിക്കുന്ന പൂളുകളുടെ പേരുകൾ നോക്കികൊണ്ട് ഹരി പതിയെ വണ്ടി മൺറോഡിലൂടെ ഓടിച്ചു .
” ഡാ അത്, ആ റൈറ്റ് സൈഡിലെ , ഡോൾഫിൻസ് പൂൾസ് ” റാഫി പിന്നിലിരുന്നു പറഞ്ഞു . ഹരി ആ പൂളിന് മുന്നിൽ ഗേറ്റിനു സമീപമായി വണ്ടി പാർക്ക് ചെയ്തു. വണ്ടി ചെല്ലുന്നതു കണ്ടു കൊണ്ട് മതിലിനു പുറത്തുള്ള ക്യാബിനിൽ നിന്നും വാച്ച്മാൻ ഇറങ്ങി വന്നു .