“എല്ലാവരുടേം പൂർണ്ണസമ്മദത്തോടെയാവണമെന്ന സാജിതാടെ ആഗ്രഹമാണു എനിക്ക് മുമ്പിലുള്ള തടസ്സം.. അതെന്ന് മാറുന്നൊ അന്ന്, സാജിത നാലകത്ത് അൻവറലിയുടെ ഭാര്യയായി എന്റെ വീട്ടിലാകും..”
ഞാൻ ഷാനവാസിന്റെ തോളിൽ തട്ടികൊണ്ട്..
“മനസിലായൊ..”!!
അതും പറഞ്ഞ് ഞാൻ തിരിച്ച് വണ്ടിയെടുത്ത് പോന്നു..
ചിലപ്രധാനപെട്ട കാര്യങ്ങളുണ്ടായതുകൊണ്ട് ഞാനതിൽ വ്യാപൃതനായി.. രാത്രി വളരെ വൈകിയാണു ഞാൻ വീട്ടിലെത്തിയത്.
വാതിൽ തുറന്നത് ഷമീനയായിരുന്നു..
അവളെന്നോട്,
” ഇക്കാടെ ഫോണെവിടെ!?”
സത്യത്യൽ ഫോണിന്റെ കാര്യം ഞാൻ മറന്നിരുന്നു…
“അത്... വണ്ടീലുണ്ടാവും നോക്കട്ടെ… എന്തെ”?..
” എത്രതവണയായി വിളിക്കുണു..”..
ഞാൻ റൂമിൽ കയറി ഡ്രെസ്സ് മാറാൻ തുടങ്ങി..
“നീ കാര്യം പറ..”!!
” ഇവിടെ ഇക്കാനെ അന്വോഷിച്ച് ഒരു ജഗനാഥ് വന്നിരുന്നു..”
ഞാൻ ചെറുതായൊന്ന് ഞെട്ടി…
“എപ്പൊ ?.. എന്നിട്ട് “?
” ഇക്കാനെ കാണണമെന്ന് പറഞ്ഞു.. കാര്യം പറഞ്ഞില്ല..”
ഇവനെന്തിനാ എന്നെ കാണുന്നത്”? ഞാനാലോചിച്ചു…
“അതാരായിക്കാ..”?
” ആ അത് ഞാൻ പിന്നെ പറയാം..”. ഞാനതും പറഞ്ഞ് കിടക്കാൻ ചെന്നു..
പിറ്റേന്ന് രാവിലെ..
എട്ട് മണിയോടെ വിനോദ് വന്നു.. ഞാനും വിനോദും ഇറങ്ങി..
പോരുന്നവഴി സ്കൂൾ ഗേറ്റിനു മുമ്പിൽ ടൂർ പോകേണ്ടവർ ……
ഞാൻ വണ്ടി നിർത്തിയിറങ്ങി..
“പോയില്ലെ ഇതുവരെ.. നേരം എട്ട് കഴിഞ്ഞല്ലൊ.. “? സാജിതാടായി ഞാൻ ചോദിച്ചു..
” കാവ്യ എത്തിയിട്ടില്ല. അവളെ വെയ്റ്റ് ചെയ്ത് നിക്കാണിക്കാ..”!
“ഉം.. ഒന്ന് വിളിച്ച് നോക്കായിരുന്നില്ലെ..”