മരത്തിലിടിപ്പിച്ചു.. കുനിഞ്ഞ് നിന്നിരുന്ന എന്റെ പുറത്ത് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. കാൽ മുട്ട് കൊണ്ട് നെഞ്ചിലും. ഞാനൊന്ന് ഉയർന്നു. അവനെന്നെ മുഖത്ത് ആഞ്ഞടിച്ചു.. ഞാൻ തൊട്ടപ്പുറത്തുണ്ടായിരുന്ന ചാലിൽ പോയി വീണു. ആ വീഴ്ചയിലാണു എന്റെ കയ്യ് ഒരു കല്ലിൽ അടിച്ച് മുറിവായാത്.
കുറച്ചധികം നേരത്തെ കെട്ടിമറിച്ചിലിൽ രണ്ട് പേരും തളർന്നിരുന്നു.
അവൻ, വീണു കിടക്കുന്ന എന്നെയൊന്ന് നോക്കീട്ട് മെല്ലെ മെല്ലെ ആടിയാടി പറമ്പിൽ നിന്ന് കയറി..
പതിയെ നടന്ന് വണ്ടിയുടെ അടുത്തെത്തി കയറാൻ തുടങ്ങവെ, ഞാൻ പിന്നിൽ നിന്ന് അവന്റെ പുറത്ത് ചാടി ചവിട്ടി..
അവൻ മുമ്പിലേക്ക് മറിഞ്ഞു വീണു..
അവനൊന്ന് മുരണ്ടുകൊണ്ട് എന്റെയടുത്തേക്ക്.. വലതു കൈ കൊണ്ടു ള്ള അടി ഞാനൊന്ന് കുനിഞ്ഞ് ഒഴിഞ്ഞുമാറുന്നതിനിടയിൽ അവന്റെ വയറ്റിൽ ഇടിച്ചു. അവനൊന്ന് കുനിഞ്ഞ മാത്രയിൽ ഇടം കയ്യ് കൊണ്ട് പുറത്തും ശക്തിയായി അടിച്ചു. ശേഷം, ഇടം കയ്യ് കൊണ്ട് പിന്നിൽ കോളറിൽ പിടിച്ച് മതിൽ കൊണ്ട് തലയിടിപ്പിച്ചു.. ശേഷം വലതുകാലുയർത്തി നെഞ്ചിൽ ചവിട്ടി. അവൻ ദൂരെ മാറി വീണു..
അവൻ എണീറ്റു.. അരയിൽ നിന്ന് കത്തിയെടുത്തു.. മുന്നോട്ടാഞ്ഞ ഞാനൊന്ന് നിന്നു.. അവൻ കത്തി വീശികൊണ്ട് എന്റെയടുത്തേക്ക്.. ഞാൻ പിന്നിലേക്ക് മാറി. കത്തി കാണിച്ചുകൊണ്ട് അവനെന്റെ നെഞ്ചിൽ ചവിട്ടി. വീണുകിടന്ന എന്റെ മേലേക്ക് ചാടി അവൻ കത്തികൊണ്ട് ആഞ്ഞു കുത്തി.. ഞാൻ രണ്ടു കയ്യ് കൊണ്ടും പിടിച്ചു… ബലമായി അവൻ കത്തി താഴ്ത്തുന്നു.
അങ്ങനെ കിടന്നു കൊണ്ട് ഞാൻ അവനെയൊന്ന് മറിച്ചിട്ടു..
ഞാൻ അവന്റെ മുകളിലായി.
കത്തിപിടിച്ച കൈ ബലമായി തറയിൽ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ..
“ജഗനാഥെ…. നിന്നോടെനിക്ക് സംസാരിക്കണം”…
അവനൊന്നും മിണ്ടിയില്ല..
ബലപ്രയോഗത്തിനു ഒരു കുറവുമുണ്ടായില്ല..
എന്റെ ഇടം കയ് കൊണ്ട് അവന്റെ കത്തിപിടിച്ച വലം കയ്യിൽ അമർത്തിപിടിച്ച് എന്റെ വലം കയ്യ് അവന്റെ കഴുത്തിൽ പിടിമുറുക്കി.
ഞാൻ പിന്നേം..
” നിന്നോടെനിക്ക് സംസാരിക്കാാനുണ്ടെന്ന്..”
രണ്ട് മിനിറ്റിനു ശേഷം അവനിൽ ഒരു അയവ് വന്നെന്ന് എനിക്ക് മനസിലായി..
അവൻ പൂർണ്ണമായും അയഞ്ഞു.. ഞാനും പിടിവിട്ടു..
അവൻ അങ്ങനെ തന്നെ തളർന്ന് കിടന്നു..
ഞാനും തളർന്ന് മതിലിൽ ചാരിയിരുന്ന് കിതച്ചു..
ഞങ്ങളുടെ മൗനത്തെ ഭേദിച്ച് ഞാൻ..
“നിന്റെ പ്രശ്നങ്ങളെല്ലാം എനിക്കറിയാം.. നിന്റെ തീരുമാനത്തെ ഞാൻ എതിർക്കുന്നുമില്ല. പക്ഷെ, നിരപരാതിയായ സാജിതയെ നീ അപായപെടുത്താൻ ശ്രമിക്കുന്നത് നിർത്തിക്കൊ”