ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Posted by

നേരം പത്തുമണി.. ലൈറ്റൊക്കെ അണച്ച് കിടന്നിരുന്നു.. അവർ.

“മൈരു കണ്ണും കണ്ടൂടാ ചെവിടും കേട്ടൂടാ .. വല്ലോടൊത്തും തട്ടിതടഞ്ഞ് വീണു ചാവാവൊ..”!!

ആ ഇരുട്ടിൽ ഞാൻ തപ്പിതടഞ്ഞ് ആടിയാടി നടന്നു…

” ആ.. ഇവിടെയാണുഅവൾടെ മുറി.. “. ഞാൻ പിറുപിറുത്തു..

”ചെ.. മൈരിപ്പങ്ങെനാ കേറാ..”..

ഞാൻ ബാക്കിലേക്കൊന്ന് പോയി നോക്കി..
അവിടെ കോണിയുണ്ടായിരുന്നു…

” ആ.. ഐഡിയാാ… ‘”

ഞാനതെടുത്ത് സാജിതാടെ റൂമിനു നേരെ ചാരി… ഏന്തിവലിഞ്ഞ് കേറി..
അവളുടെ റൂമിന്റെ ജനലിൽ മുട്ടി..

“സാജിതാാ…”… നീട്ടിയൊന്ന് വിളിച്ചു..

കേട്ടില്ല..

വീണ്ടും മുട്ടി…. വിളിച്ചു…

” മോളെ സാജിതാ..”

മുട്ടികൊണ്ടേയിരുന്നു.. പെട്ടന്ന് ആ റൂമിൽ ലൈറ്റ് തെളിഞ്ഞു..

അപ്പൊ ഞാൻ..

“ആ.. കറണ്ട് വന്നു..ല്ലെ.. ങെ അപ്പൊ ഇത്രേം നേരം കറണ്ടുണ്ടായില്ലാല്ലെ… ഉം… “..

ഞാൻ പിറുപിറുത്തു…

” സാജിതാാ.. “.. ഞാൻ പിന്നേം വിളിച്ചു..

പതിയെ ആ ജനൽ തുറക്കുന്ന ശബ്ദം.. ഞാൻ സെൻസൈഡിലേക്കിറങ്ങി ജനൽ കമ്പിയിൽ പിടിച്ച്നിന്നു. കോണിയെടുത്ത് മാറ്റി വെച്ചു.. ഒരു കാൽ കോണിയിലും ചവിട്ടി.

ജനൽ തുറന്നു… പെട്ടന്ന് സാജിത എന്നെ കണ്ടൊന്ന് ഞെട്ടി.. എന്നിട്ട്..

” അൻവർ ക്കാ.. ഇതെന്താ ഇവിടെ…”

അവൾ തിരിഞ്ഞും മറിഞ്ഞും പരിഭ്രാന്തിയോടെ നോക്കുന്നു…

“ഒരു കാര്യം പറയാൻ വന്നതാ..”

“എന്താ.. വേഗം പറ..” ആരെങ്കിലും കണ്ടാൽ എന്നെ കൊല്ലും..”. അവൾ പരിഭ്രാന്തിയോടെ ..

“ഇനി.. നിന്നെ ആരും ഒന്നും ചെയ്യില്ല… ഈ നിമിഷം മുതൽ നീയെന്റെ പെണ്ണാണു..”. കുഴഞ്ഞ നാവുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു..

അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *