“നിനക്ക് കുഴപ്പമൊന്നുമില്ലല്ലൊ”?
അബൂബക്കർ ഹാജിയെ പേടിയോടെ ഒന്ന് നോക്കി എന്നോട് അവൾ..
” ഇല്ല..”
“ഇന്നെലെ എന്താണുണ്ടായത്”?.. ഞാൻ ചോദിച്ചു..
” ആരോ ജനലിൽ മുട്ടുന്നകേട്ട് തുറന്നതാ… പെട്ടന്ന് തോക്ക് കൊണ്ട് വെടിവെച്ചു എന്റെ നേരെ.. ഞാൻ പേടിച്ച് മാറി.. വെടിയൊച്ച കേട്ട് ഇക്കാക്കമാരും ഉപ്പയുമൊക്കെ വന്നു.. അയ്യാളിറങ്ങിയോടി.. “.
അവൾ പേടിയോടെയാണു പറഞ്ഞത്..
അവളുടെ തോളിൽ തട്ടികൊണ്ട് ഞാൻ ..
” പേടിക്കണ്ട.. ഒന്നും വരില്ല.
ഞാൻ ഇറങ്ങുന്നു..”
അവളൊന്ന് മൂളി..
ഇറങ്ങുമ്പൊ ഹാജിയുടെ മുഖത്തേക്കൊന്ന് നോക്കി ഞാൻ..
ആ മുഖത്തിപ്പൊ ദേഷ്യമൊന്നുമില്ല.. എന്ന് എനിക്ക് മനസിലായതുകൊണ്ട് ഞാൻ അയാളോട്..
“ഞാൻ… ഞാനിറങ്ങുന്നു..”!!
” ശരി” എന്ന് മാത്രം അയാൾ പറഞ്ഞു..
വണ്ടിയിൽ കയറി പുറപ്പെട്ടു.. വിനോദ് എന്നോട്..
“ആ ഹാജ്യാർക്ക് ഇപ്പൊ നിന്നോട് ദേഷ്യമൊന്നും ഇല്ലെന്ന് തോന്നുന്നു അല്ലേടാ..”
“ഉം”. ഞാനൊന്ന് മൂളി..
” അല്ലെടാ ആ കമ്മീഷ്ണറെ കാണണ്ടെ”..
അവൻ ചോദിച്ചു..
“ഉം.. കാണണം..ഇപ്പൊ അങ്ങോട്ടാ നമ്മൾ പോകുന്നത്…”. ഞാൻ പറഞ്ഞു..
അവനൊന്ന് മൂളി..
” അല്ലടാ വിനോദെ, ഈ പിശാശിനെ നീ കണ്ടിട്ടുണ്ടൊ..”. ഞാൻ വിനോദിനോട്..
“ഹെയ്.. ഞാൻ കണ്ടിട്ടില്ല..”. അവൻ പറഞ്ഞു..
വണ്ടി ചിത്രയുടെ വീട്ടിലെത്തി..
” ആ പെണ്ണ് വീട്ടിലുണ്ടാവുമെന്നല്ലെ പറഞ്ഞത്”..
ഞാൻ ചോദിച്ചു..
“ഉം..” അവനൊന്ന് മൂളി..
“എന്നാ ഇറങ്ങ്..”..
ഞങ്ങളിറങ്ങി ചെന്ന് കോളിങ്ങ് ബെല്ലടിച്ചു..
പുറത്ത് കാത്ത് നിന്നു..
ഒരു രണ്ട് മിനിറ്റിനു ശേഷം വാതിൽ തുറന്നു..
വാതിൽ തുറന്ന് വന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി.