“എന്താടാ പറഞ്ഞത്”?.. വിനോദ് ചോദിച്ചു..
” പുതിയൊരു കമ്മീഷ്ണർ പെണ്ണ് ചാർജ്ജെടുത്തെന്ന്, അവൾ നേരിട്ടാ ഇപ്പൊ ഷാഹിനാടെയൊക്കെ കൊലകേസ് അന്വോഷണം. പിന്നെ ആ ശങ്കർ നെ തല്ലിയതും കേസായിട്ടുണ്ട്.”. ഞാൻ പറഞ്ഞു..
“അതൊക്കെ പോട്ടെ, വരാൻ പോകുന്ന ബൈ ഇലക്ഷനിൽ ആരാണു സ്ഥാനാർത്ഥി? എന്തെങ്കിലും അറിയൊ”?.. വിനോദ് ചോദിച്ചു..
” ആ.. മൈരു.. നമുക്കൊന്നും ഈ ജന്മം കിട്ടില്ലെന്ന് തോന്നുന്നു..”
“യൂത്ത് ന്റെ ഭാഗത്ത് നിന്നാണു വരുന്നത് അല്ലെ”?..
” ഉം.” ഞാനൊന്ന് മൂളി.
“ജില്ലാ കമ്മിറ്റീന്ന് ഉണ്ടാവാം അല്ലെ”? അവൻ ചോദിച്ചു..
” ഉം..”. ഞാൻ മൂളി..
“അല്ലെടാ അങ്ങെനെയെങ്കിൽ നിനക്ക് ചാൻസ് ഉണ്ടാക്കാൻ പറ്റില്ലെ?.. നീ ജില്ലാ കമ്മിറ്റി മെമ്പറല്ലെ!!..”..
” ആ.. ബെസ്റ്റ്.. അതിനു മാത്രം കച്ചകെട്ടി നടക്കുന്ന കുറെ എണ്ണമുണ്ട് ജില്ലാ കമ്മിറ്റിയിൽ അവരെ കടന്ന് നമുക്ക് കിട്ടണമെങ്കിൽ അൽഭുതം നടക്കണം… ”
ഞാൻ പറഞ്ഞു..
“എന്നുവെച്ച് നീ ശ്രമിക്കാതിരിക്കരുത്..”!!
” ഇന്ന് ഏരിയാ കമ്മിറ്റി മീറ്റിങ്ങ് ഉണ്ട്.. അതിൽ അറിയാം ഏകദേശ രൂപം…”. ഞാൻ പറഞ്ഞു..
“എപ്പഴാത് “?
” ഞാൻ ദേ പോവ്വാണു.. നീ പൊക്കൊ..ഞാൻ വിളിക്കാം നിന്നെ വന്നിട്ട്..”
ഞാനങ്ങനെ കമ്മിറ്റി മീറ്റിങ്ങിനും പോയി. വിനോദ് വീട്ടിലേക്കും..
കമ്മിറ്റി മീറ്റിങ്ങും മറ്റ് പരിപാടികളെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി…
ഊണൊക്കെ കഴിച്ചിരിക്കുമ്പൊ,
“എന്തായിടാാ അൻവറെ.. ബൈഇലക്ഷൻ?.. വല്ലിപ്പാടെ ചോദ്യം..
” എന്താവാൻ.. നാലുപേരാ മൊത്തം ജില്ലാകമ്മിറ്റീന്ന് നിർദ്ദേശം..”
“അപ്പൊ നീയില്ലെ?”
യൂത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി മെമ്പറല്ലെ നീ ..?
“ഉം.. നാലാമത്തെ വ്യക്തി ഞാനാ”!!..
“നമുക്ക് വേണ്ടവിധത്തിൽ ഇടപെട്ട് , ഈ നാലിൽ നിന്ന് നിന്നെ തന്നെ കൊണ്ടുവരാമെടാ..”
“അങ്ങെനെ ഇടപെട്ടിട്ട് എനിക്ക് എം എൽ എ ആവണമെന്നില്ല… ഞാനിവിടെ വരെയെത്തിയത് ആരെയെങ്കിലും പ്രീണിപ്പിച്ചൊ സന്ദോഷിപ്പിച്ചൊ അല്ല.. ഇനിയും അങ്ങെനെ തന്നെ..”..