വല്ലിപ്പ തുടർന്നു..
“ഞാനിവിടെ വന്നതെ, നിന്റെ മകളും മറ്റൊരുത്തനുമായുള്ള നിക്കാഹൊറപ്പിക്കൽ കൂടാനല്ല..മറിച്ച് നീയിനിയതിനു മിനക്കെടേണ്ടായെന്ന് പറയാനാ..”..
തൊട്ട് നിൽക്കുന്ന സമീർ ഒന്നു മുരണ്ടുകൊണ്ട് വല്ലിപ്പാടടുത്തേക്ക് നീങിയതും.. അവന്റെ നെഞ്ചിൽ പിടിച്ചുകൊണ്ട് വല്ലിപ്പ,..
“ഹ.. അടങ്ങടാ ചെക്കാ..”
അപ്പൊ അബൂബക്കറെ, നല്ലനിലയിലാണെങ്കിൽ നമുക്ക് രണ്ട് കൂട്ടർക്കും കൊള്ളാം.. നീയൊന്നാലോചിക്ക്..”.
വല്ലിപ്പയതും പറഞ്ഞിറങ്ങി..
ഞാനും വല്ലിപ്പാടെ കൂടെ ഇറങ്ങി.. ഞാനൊന്ന് തിരിഞ്ഞ് അബൂബക്കർ ഹാജി യോട്..
“ഞാനിത്രയും നാൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്… സംഗതി വേറൊന്നുമല്ല, ഇന്നെലെ വരെ സാജിതയെ ഞാൻ പ്രണയിച്ചിരുന്നില്ല. ഇന്നിപ്പൊ അങ്ങെനെയല്ല.. അവളെയാരെങ്കിലും കെട്ടുന്നുണ്ടെങ്കിൽ അത് ഞാനായിരിക്കും..”
“മഴയെ ആരൊക്കെ എങ്ങെനെയൊക്കെ തടഞ്ഞു നിർത്തിയാലും അത് ഭൂമിയെ പുണരുകതന്നെചെയ്യും…. അതുപോലെ, സാജിത എന്നിൽ ലയിക്കുകതന്നെചെയ്യും ..”
തൊട്ട് നിൽക്കുന്ന സമീർ ന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഞാൻ വീണ്ടും..
“നീയൊക്കെ പറ്റാവുന്ന പോലെ തടഞ്ഞുനിർത്താൻ ശ്രമിക്ക്..”
അതും പറഞ്ഞ് ഞാനും ഇറങ്ങി..
വണ്ടിയിൽ കേറിയിട്ട് വിനോദിന്റെ സംശയം.. ആ ശങ്കർ നാഥിനെന്തുപറ്റിയെന്ന്..
ഒരൊറ്റ ഉത്തരത്തിൽ പിടുത്തം വിട്ടു..
‘നമുക്കുമുണ്ടെടാ അങ്ങ് മുകളിൽ പിടി’..
അങ്ങനെ ഞങ്ങളവിടുന്ന് തിരിച്ച് വീട്ടിലെത്തി…
വല്ലിപ്പാനെയിറക്കി ഞാനും വിനോദും പാർട്ടിയോഫിസിലേക്ക് പോന്നു..
കുറച്ച് നേരം എന്തൊക്കെയൊ സംസാരിച്ച് അവിടെയങ്ങനെയിരിക്കുമ്പോൾ…
എന്റെ ഫോൺ ബെല്ലടിച്ചു ..
“ഷമീന”
ഞാനെടുത്ത് സംസാരിച്ചു വെച്ചു..
വിനോദിനോട്..
“വിനോദെ.. നീ വാ ഒരു ചെറിയ പണിയുണ്ട്”..
ഞാനവനേം വിളിച്ച് ശങ്കർ നാഥിന്റെ വീട്ടിലേക്ക്..
ഗേറ്റ് കടന്ന് ഞാൻ കയറി ചെന്നു.. കോളിങ്ങ് ബെല്ലടിച്ചു.. വാതിൽ തുറന്നത് ശങ്കർ നാഥിന്റെ പെങ്ങൾ..
അവരെകണ്ടതും ഞാൻ…