ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6
Harambirappine Pranayicha Thottavaadi Part 6 | Author : Sadiq Ali
Previous Parts
പിറ്റേന്ന്,
ഞാനും വല്ലിപ്പയും ഇറങ്ങി…
“ഇതെങ്ങോട്ടാ നമ്മളു പോണത്”? ഞാൻ ചോദിച്ചു..
“നീയറിയില്ലെ, നമ്മടെ ആ കേശവൻ നായർ വായ്യാതെ കിടപ്പിലാ .. ഒന്നു കാണണം.. പിന്നെ, വിനോദിന്റെ വീട്ടിലേക്കും..”
“വിനോദിന്റെ വീട്ടിലോക്കൊ? എന്തിനു??..
അന്ന് ഈ കണ്ട പ്രശ്നങ്ങൾ മുഴുവൻ ഉണ്ടായത് അവന്റെ എടുത്തുച്ചാട്ടം കൊണ്ടാ പന്നി..അതിനു ഞാനൊന്ന് തല്ലിയെന്ന് വെച്ച് ഈ നേരം വരെ അവൻ എന്നെ വിളിച്ചിട്ടില്ല.. അവന്റെ തെറ്റുകൊണ്ടല്ലെ ഞാൻ തല്ലിയതവനെ..”
“അതൊക്കെ ഇന്ന് പറഞ്ഞ് തീർക്കാം.. അതിനു തന്നെയാ അവന്റെ വീട്ടിലേക്ക്‌പോകുന്നത്!..”
“നീ വണ്ടിയെടുക്ക്..”
ഞങ്ങൾ കാറിൽ പുറപെട്ടു..
അബൂബക്കർ ഹാജിയുടെ വീടിനു നേരെ ഓപ്പൊസിറ്റ് ആയിരുന്നു കേശവൻ നായരുടെ വീട്..
ഞങ്ങൾ ആ വീടിനു മുമ്പിലെത്തി.. വണ്ടി റോഡ് സൈഡിൽ ഒതുക്കി ഞങ്ങൾ അങ്ങോട്ട് കയറി.. അകത്ത് കടന്ന് കേശവൻ നായരെ കണ്ട് അവിടെ സംസാരിച്ചിരുന്നു.. കുറച്ച് കഴിഞ്ഞ്..
കേശവൻ നായരോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്ന വല്ലിപ്പാട് ഞാൻ..
“ഞാൻ പുറത്തുണ്ടാവും.. ഒരു സിഗ് കത്തിക്കട്ടെ”..
ഞാനത് പറഞ്ഞ് പുറത്തിറങ്ങി വണ്ടിയിലേക്ക് ചെന്ന് സിഗ് എടുത്ത് കത്തിച്ച് വലിച്ചുകൊണ്ട് വണ്ടിയിൽ ചാരി അവിടെ തന്നെ നിന്നു..
പെട്ടന്ന് എന്റെ കണ്ണ് അബൂബക്കർ ഹാജിയുടെ വീടിന്റെ ടെറസിലേക്ക് ആയി.. അവിടെ എന്നെ തന്നെ നോക്കി നിൽക്കുന്ന സാജിത… ഞാനൊന്ന് തിരിഞ്ഞ് അവൾക്ക് നേരെയായി വ്യക്തമായി അവളുടെ മുഖത്തേക്ക് തന്നെ നോക്കി..
ആ മുഖത്ത് വിഷമവും നിരാശയും നിഴലിച്ച് നിൽക്കുന്നുണ്ടായിരുന്നു..
‘ഹെയ്.. ഇന്ന് ക്ലാസ്സുള്ള ദിവസമല്ലെ ഇവളെന്തെ പോയില്ലെ’. ഞാൻ മനസിൽ ആലോച്ചിച്ചു കൊണ്ട് നിൽക്കുമ്പൊ..