ഹന്നാഹ് ദി ക്വീൻ 4 [Loki]

Posted by

 

“എന്നിട്ടെന്തേ ഓപ്പറേഷൻ ചെയ്യാതെയിരിക്കുന്നത്..”

 

“അതിനൊരുപാട് പൈസയാവും..നമ്മളെകൊണ്ട് കൂട്ടിയ കൂടില്ല..”

അത് പറയുമ്പോ റഫീഖിന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.. അവൻ അത് നമ്മൾ രണ്ടാളും കാണാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്..ഞാനും ജിത്തുവും പരസ്പരം നോക്കി.. അവൻ എന്നെ ഒന്ന് കണ്ണടച്ചു കാണിച്ചു.. റഫീഖിന് എന്ത് മറുപടി കൊടുക്കണം എന്ന് എനിക്കറിയില്ലായിരുന്നു..

പെട്ടന്നാണ് ടീച്ചർ ക്ലാസ്സിലേക്ക് വന്നത്..അതോടെ നമ്മുടെ സംസാരം താത്കാലികമായി അവിടെ നിന്നു.. ഞാൻ റഫീഖിനെ കുറിച്ച് തന്നെയായിരുന്നു ഓർത്തോണ്ടിരുന്നത്.. ഈ ചെറുപ്രായത്തിൽ തന്നെ പഠിപ്പും രാത്രി ഡ്രൈവിംഗ് ഒക്കെയായി ഇവൻ എങ്ങനെയാ മുന്നോട്ട് കൊണ്ട് പോവുന്നത് പാവം.. ഓരോന്ന് ആലോചിച്ചു ആ ബോറൻ ക്ലാസ്സിൽ ഫസ്റ്റ് പീരിയഡ് തന്നെ ഞാൻ ഉറങ്ങിപ്പോയി..

 

“സിദ്ധാർഥ്.. നീ മറന്നില്ലലോ.. നാളെയാണ് വരയാർ ബീച്ച്ലേക്ക് നീ പോവേണ്ടത്..”

പെട്ടന്നാണ് ആ സ്ത്രീ എന്റെ കണ്മുന്നിലേക്ക് വന്നത്.. എന്റെ കണ്ണിനെന്തോ പറ്റിയത് പോലെ.. ആ സ്ത്രീയുടെ ചെറിയ രൂപം മാത്രമല്ലാതെ ഒന്നും വ്യക്തമല്ല..

 

“നിങ്ങളെ കൊണ്ടിതെങ്ങനെ പറ്റുന്നു..എങ്ങനെയാണ് എന്നെ ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നത്..”

ആശ്ചര്യവും ഭയവും ഒന്നും എനിക്കു തോന്നുന്നുണ്ടായില്ല.. കാരണം ഇതാദ്യത്തെ സംഭവം അല്ലലോ..അത് കൊണ്ട് ഞാൻ വളരെ സമാദാനമായിട്ട് ആ സ്ത്രീയോട് ചോദിച്ചു..

 

“നാളെ മുതൽ നിനക്ക് ഉത്തരങ്ങൾ കിട്ടിതുടങ്ങും..ഭയപ്പെടേണ്ടതില്ല.. ഞാ…”

 

“ആഹ് ഞാൻ കൂടെ തന്നെ ഉണ്ടെന്നല്ലേ.. കേട്ട് മടുത്തു.. നിങ്ങൾക്കെന്താ ശരിക്ക് വേണ്ടത്.. നിങ്ങളാരാ..”

ഞാൻ ഇടക്ക് കേറി പറഞ്ഞു..

 

“മിണ്ടാതിരി ചെക്കാ.. തിരക്ക് കൂട്ടാതെ..നിന്നോട് പറഞ്ഞത് ചെയ് ആദ്യം.. ഞാൻ പോവുന്നു.. കാണാം..”

മുൻപ് സംസാരിച്ചത് പോലെ ഒന്നുമല്ലായിരുന്നു..പെട്ടന്ന് വളരെ സാദാരണയായി ആ സ്ത്രീ എന്നോട് സംസാരിച്ചത് കണ്ടിട്ട് എനിക്കു തന്നെ അതിശയം.. വീണ്ടും വീണ്ടും ഈ ശബ്ദം കേൾക്കുമ്പോ വളരെ പരിചയം ഉള്ള ശബ്ദം പോലെ തന്നെ തോനുന്നു..

 

“പോവല്ലേ.. ഒരു കാര്യം കൂടി.. നിങ്ങളെ ഞാൻ ആൾറെഡി അറിയോ?!!… നിങ്ങളുടെ ശബ്ദം…..”

അത് പറഞ്ഞു മുഴുവിയ്ക്കാൻ എന്നെക്കൊണ്ടായില്ല.. അതിനു മുന്പേ ആ സെയിം പാറക്കെട്ടിന് മുകളിൽ നിന്നും എന്നെ കടലിലേക്ക് തള്ളിയിട്ടു ആ സ്ത്രീ…

പെട്ടന്ന് കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത് എന്നെ തന്നെ നോക്കി നിക്കുന്ന ടീച്ചറെ ആണ്..ഞാൻ ആണെങ്കി എഴുന്നേറ്റ് നിക്കുന്നും ഉണ്ട്.. ക്ലാസ്സിൽ എല്ലാവരും എന്നെ തന്നെ നോക്കുന്നു.. ജിത്തുവും റഫീകും എന്നെ ആശ്ചര്യത്തോടെ നോക്കുന്നുണ്ട്..

എന്തു ചെയ്യുമെന്നോർത്ത് ഒരു പിടിയും കിട്ടാതെ വന്നപ്പോഴാണ് ടീച്ചർ ഇങ്ങനെ ചോദിച്ചത്..

 

“എന്തിനാ താൻ എഴുന്നേറ്റ് നിക്കുന്നത്..”

 

“മാം.. ആ ലാസ്റ്റ് പറഞ്ഞ ടോപ്പിക്ക് ഒന്ന് കൂടി എസ്‌പ്ലൈൻ ചെയ്യാവോ.. ശരിക്കങ്ങോട്ട് മനസ്സിലായില്ല..”

പെട്ടന്ന് വായിൽ വന്നതങ്ങ് ഞാൻ പറഞ്ഞു.. ജിത്തു വായും പൊളിച്ചെന്നെ തന്നെ ഇവന് പ്രാന്തായോ എന്ന പോലെ നോക്കുന്നുണ്ട്…

 

“ഓഹ് ഷുവർ… ഞാൻ കുറച്ചു സ്പീഡായിപ്പോയോ..”

 

“അതെ മാം.. കുറച്ചു..”

 

“എല്ലാവർക്കും ഇത് പോലെ മനസിലായില്ലെങ്കി എഴുന്നേറ്റ് നിന്ന് പറയാം കേട്ടോ.. സിദ്ധാർഥ് ഇരിക്ക്..”

 

Leave a Reply

Your email address will not be published. Required fields are marked *