എന്തോ ഒരു കള്ളകളി മണക്കുന്നുണ്ടല്ലോ…
ഞാൻ വീണ്ടും നീട്ടി ഒരു ബെല് കൂടിയടിച്ചു..
“അതടിച്ചു പൊട്ടിക്കാതെടാ..”
അമ്മൂമ്മ വാതിൽ തുറന്നു കൊണ്ട് കള്ള ദേഷ്യത്തിൽ പറഞ്ഞു..
“എന്താണമ്മുമ്മേ വാതിൽ ഒക്കെ ലോക്ക് ചെയ്തു അകത്തു പരിപാടി..”
ഞാൻ ഒരു കള്ളചിരിയോടെ ചോദിച്ചു കൊണ്ടാകത്തേക്ക് കയറി..
“ഡാ ഡാ നിനക്കിത്തിരി കൂടുന്നുണ്ട് കള്ളതെമ്മാടി..”
കയറിയ ഉടനെ അപ്പൂപ്പൻ എന്റെ ചെവിക്ക് പിടിച്ചിട്ട് പറഞ്ഞു..
“അആഹ്ഹ വിടപ്പൂപ്പ.. പിന്നെ ഡോർ ഒക്കെ അടച്ചു എന്തെടുക്കുവാർന്നു രണ്ടാളും…എത്ര ബെല്ലടിച്ചു ഞാൻ..”
“അതെന്താടാ ഡോർ അടച്ചാൽ ഇത്ര പ്രശ്നം..”
“സംതിങ് ഫിഷി… സത്യം പറഞ്ഞോ..എന്തോ കള്ളത്തരം ഉണ്ടല്ലോ… ഇതെന്താ ഇവിടെ വേറെ തന്നെ ഒരു മണം..”
ഹാൾ ഒട്ടാകെ നല്ല ഒരു സുഗന്ധം ഉണ്ടായിരുന്നു.. ഞാൻ സംശയത്തോടെ അപ്പൂപ്പനോട് ചോദിച്ചു..
“എന്തു മണം.. നമുക്കൊന്നും മണക്കുനില്ലലോ.. നിനക്ക് തോന്നുന്നതാവും..”
അപ്പൂപ്പൻ ഒന്ന് പരുങ്ങിയിട്ട് പറഞ്ഞു..
“ഡാ പെട്ടന്ന് വാ സമയായി..”
പെട്ടന്നാണ് ജിത്തു പുറത്തിന്ന് വിളിച്ചത്..
“കള്ള അപ്പൂപ്പ എന്തോ കള്ളകളി ഉണ്ടെന്നെനിക്ക് മനസ്സിലായി ട്ടൊ.. പിന്നെ കണ്ടോളാം ഞാൻ.. ഇപ്പൊ ഞാൻ കോളേജിലേക്ക് പോട്ടെ..”
ഞാൻ അപ്പൂപ്പന്റെ മൂക്കിൻ പിടിച്ചു കൊണ്ടു പറഞ്ഞു..
അപ്പൂപ്പൻ അതിനൊന്ന് ചിരിച്ചു കാണിച്ചു.. പോക്കറ്റിൽന്ന് കുറച്ചു പൈസ എടുത്തു എന്റെ പോക്കറ്റിൽ വച്ചു കൊണ്ടു പറഞ്ഞു..