ഹന്നാഹ് ദി ക്വീൻ 4 [Loki]

Posted by

ഞാൻ കണ്ണടച്ചു എന്റെ കവിൾ കാണിച്ചു കൊടുത്തു സോഫിക്ക്..നല്ല ഒരു അടി പ്രതീക്ഷിച്ച എനിക്കു ഒരു ചുടു ചുംബനമായിരുന്നു കിട്ടിയത്..ഞാൻ കണ്ണ് തുറന്നു..

“താങ്ക്സ് ”

“എന്തിനാ താങ്ക്സ് ഒക്കെ..”

“നീ എന്റെ മനസ്സ് മാറ്റിയില്ലായിരുന്നെങ്കി വലിയ ഒരു തെറ്റ് ചെയ്തേനെ ഞാനിന്ന്.. എന്നെ തന്നെ ഞാൻ വെറുക്കേണ്ടി വന്നേനെ..”
സോഫി എന്റെ മുഖം തലോടികൊണ്ട് പറഞ്ഞു..എന്നിട്ട് മെല്ലെ എന്റെ ചുണ്ടിൽ ഉമ്മ വച്ചു.. അതൊരു ദീർഘചുംബനത്തിലേക്ക് നീണ്ടു..അതികം വൈകിക്കാതെ തന്നെ നമ്മൾ വിട്ടു പിരിഞ്ഞു.. കരണം ഉറക്ക് കണ്ണിൽ പിടിച്ചിരുന്നു..
അങ്ങനെ സോഫിയെ വീട് വരെയാക്കി ഞാനും പെട്ടന്ന് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു..

“ഇയാളിത് എവിടെ.. നിന്റെ വിദ്യ ഒന്നും കാണിക്കുന്നില്ലേ..ഇന്ന് ബീച്ചിൽ നടന്നത് നിന്റെ എന്തോ കളിയാണെന്ന് എനിക്കു നന്നായിട്ട് അറിയാം..”
തിരിച്ചു പോകവേ ഞാൻ ഉറക്കെ ആ സ്ത്രീയോട് ചോദിച്ചു.. അവൾ കേൾക്കുന്നുണ്ടെന്ന് എനിക്കു ഉറപ്പായിരുന്നു..
പക്ഷെ ഞാൻ ചോദിച്ചതിന് മറുപടി ഒന്നും വന്നില്ല..
“നിങ്ങളെന്താ ഇപ്പൊ എന്റെ മനസ്സിൽ വരാത്തത്.. അല്ലെങ്കിൽ ചുമ്മാ വന്ന് എന്നെ ഡിസ്റ്റർബ് ചെയ്യുന്നതാണല്ലോ.. മര്യാദക്ക് പറഞ്ഞോ എന്നെയെന്താ ചെയ്തത് നിങ്ങൾ.. നീന്താൻ അറിയാത്ത ഞാൻ എങ്ങനെയാ ഇന്ന് നീന്തിയത്.. ഞാനെന്തു കൊണ്ട നനയാതെ കടലിൽ ഇറങ്ങിയിട്ടും.. എനിക്കു അറിയണം എല്ലാം..പറയാൻ…”
ഞാൻ വീണ്ടും ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു..
പറഞ്ഞു തീർന്നതും എന്റെ ബോധം മറഞ്ഞതും ഒന്നിച്ചായിരുന്നു..

“ഹഹഹഹ… നീയാള് കൊള്ളാലോട… എന്തായിരുന്നു ബീച്ചിൽ പരിപാടി…”
ആ സ്ത്രീ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.. ഞാൻ ആകെ ചൂളിപ്പോയി.. അപ്പൊ ഇവൾ എല്ലാം കണ്ടോ.. മൈര്..

“എന്തെ ഇപ്പൊ ഒന്നും പറയാനില്ലേ നിനക്ക്..കുറച്ചു മുൻപ് അലറുവായിരുന്നല്ലോ.. എന്ത് പറ്റി..”
വീണ്ടും എന്നെ ആകികൊണ്ട് ആ സ്ത്രീ ചോദിച്ചു..

“നിങ്ങൾക്ക് നാണമില്ലേ ഇതൊക്കെ ഒളിഞ്ഞു നോക്കാൻ..”

“ഓഹോ.. കണ്ണിൽ കണ്ടെടുത്തുന്നൊക്കെ തോന്ന്യത് ചെയ്യുമ്പോ ആലോചിക്കണമായിരുന്നു.. എന്നിട്ടിപ്പോ ഞാൻ ഒളിഞ്ഞു നോക്കിന്ന്..”
അവൾ വളരെ സാധാരണയായിട്ടാണ് എന്നോട് സംസാരിച്ചത്.. എന്നോട് വളരെ അടുപ്പമുള്ള ആരോ സംസാരിക്കുന്നത് പോലെ..എന്നെ തന്നെ അത്ഭുതപ്പെടുത്തി അത്…

“ഞാൻ എന്ത് ചെയ്തെന്നാ.. മനുഷ്യന്മാരൊക്കെ ചെയ്യുന്നത് തന്നെയല്ലേ ഞാനും ചെയ്തുള്ളു..”
ഞാനും ഒട്ടും വിട്ടു കൊടുക്കാൻ നിന്നില്ല..

“ഹ്മ്മ് നീ മനുഷ്യനോ മൃഗമോ എന്ന് എനിക്കിപ്പോ സംശയായി തുടങ്ങി..നിന്നെ ഇങ്ങനെ കെട്ടഴിച്ചു വിട്ടാൽ പറ്റില്ല.. വരട്ടെ.. വഴിയുണ്ടാകാം…”

“അല്ല.. നിങ്ങളാരാ.. നിങ്ങളെന്തിനാ ഇങ്ങനെ എന്റെ കാര്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.. ഞാൻ എനിക്കു ഇഷ്ട്ടുള്ളത് ചെയ്യും.””
ഞാൻ ദേഷ്യത്തോടെ പറഞ്ഞു..

“നിന്റെ കാര്യത്തിൽ ഇടപെടാനുള്ള അവകാശമുള്ളത് കൊണ്ട്.. ”
വളരെ കൂൾ ആയിട്ട് തന്നെ അവർ മറുപടി പറഞ്ഞു..

“എന്തവകാശം.. നിങ്ങൾ വീണ്ടും എന്നെ കളിപ്പിക്കുകയാണോ… ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ.. എന്നെയെന്തിനാ ഇന്ന് ബീച്ച്ലേക്ക് വരുത്തിച്ചത്.. നാളായല്ലേ എന്നോട് വരാൻ പറഞ്ഞത് “

Leave a Reply

Your email address will not be published. Required fields are marked *