ഹന്നാഹ് ദി ക്വീൻ 4 [Loki]

Posted by

പ്രതീക്ഷിക്കുന്നതെന്ന് തോന്നുന്നുണ്ടോ നിനക്ക്.. ആലോചിക്ക് ശരിക്ക് ആലോചിക്ക് നീ…..
ഇനി നിന്നെ തടയില്ല ഞാൻ.. കൊല്ലണോ നിനക്ക് ഇവനെ.. ഞാനുണ്ടാകും കൂടെ.. പറ.. എന്താ വേണ്ടത്.. നിനക്കിവന്മാരെ പോലെ ആവണോ.. അതോ നിനക്ക് നീയായി ജീവിക്കണോ..”

എന്നെ കെട്ടിപ്പിടിച് പൊട്ടിക്കരച്ചിലായിരുന്നു സോഫിയുടെ മറുപടി.. ഞാനും അവളെ ചേർത്തു പിടിച്ചു..അവളെ അശ്വസിപ്പിച്ചു ഞാൻ.. അവളൊന്നു ഓക്കെ ആയപ്പോ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് എനിക്കു നേരെ നീട്ടി..
ഞാൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.. ശേഷം ഇങ്ങനെ പറഞ്ഞു..
“എനിക്കറിയായിരുന്നു നിനക്കതിനു പറ്റില്ലെന്ന്.. നീ ചെല്ല് ഞാൻ വന്നേക്കാം..”
സോഫി ഒന്നും മിണ്ടാതെ വണ്ടിക്കടുത്തേക്ക് നടന്നു..
നമ്മുടെ ആരേലും ഫോണിന്ന് വിളിച്ചാൽ ചിലപ്പോ പണി കിട്ടുമെന്നറിയാവുന്നത് കൊണ്ട് ഞാൻ അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അവന്റെ ഫിംഗർപ്രിന്റ് വച് ലോക്ക് തുറന്നു വേഗം ആംബുലൻസിനെ വിളിച്ചു പറഞ്ഞു..

ശേഷം ചുറ്റും ഒന്ന് വീക്ഷിച്ചു.. എല്ലാത്തിന്റേം കയ്യും കാലും ഒടിച്ചിട്ടിട്ടുണ്ട്.. വേറെ മാരക പരിക്കൊന്നും ആർക്കും കാണാനില്ല.. ചെറിയ മുറിവ് മാത്രം.. കൂട്ടത്തിൽ ബോധമുള്ളത് ഇവന് മാത്രം.. പക്ഷെ എനിക്കു മനസിലാവാത്തത് ഇതൊരു ആക്‌സിഡന്റ് പോലെ വരുത്തിതീർത്തത് ആരാ.. വണ്ടി മറിച്ചിട്ടിട്ടുണ്ട്.. അതെന്തായാലും ഒരാളെ കൊണ്ട് പറ്റുന്നതല്ല.. ഇവന്മാരെ ഒക്കെ ഇങ്ങനെ ഒരു അവസ്ഥയിൽ ആകണമെങ്കിൽ ഒരു ഇരുപത് പേരെങ്കിലും കാണണം…

ഞാൻ മെല്ലെ അവന്റടുത് കുനിഞ്ഞിരുന്നു…ശേഷം ചോദിച്ചു..
“എന്തായിരുന്നു സംഭവിച്ചത്…”

“ഒന്നും ഓർമ്മയില്ല..ദയവ് ചെയ്തു എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോ.. പ്ലീസ്… എന്റെ കയ്യും കാലും ഒടിഞ്ഞിട്ടാ ഉള്ളത്.. വേദന സഹിക്കാൻ പറ്റുന്നില്ല..”
അവൻ കരഞ്ഞു കൊണ്ട് മറുപടി പറഞ്ഞു.. നന്നായി കള്ളും മണക്കുന്നുണ്ട് അവനെ.. ഓർമ്മ പോലും കിട്ടാതെ ഇമ്മാതിരി തല്ല് തല്ലിയത് ആരാണാവോ..

“അച്ചോടാ.. നല്ല വേദനയുണ്ടോ… ഏത് കൈ ആയിരുന്നു ഒടിഞ്ഞത്…”
ഞാൻ ചോദിച്ചതിന് അവൻ ഒടിഞ്ഞ കൈ കാണിച്ചു തന്നതും… ഒട്ടും താമസിപ്പിച്ചില്ല അവന്റെ മറ്റേ കൈ ഞാൻ പിടിച്ചു ഒടിച്ചതും ഒരുമിച്ചായിരുന്നു.. അവൻ എന്തേലും ശബ്ദമുണ്ടാക്കുന്നതിന് മുന്നേ അവിടെക്കിടന്ന ഒരു തുണിയെടുത്തു അവന്റെ വായിൽ തിരുകി ഞാൻ..

“നിന്നെയൊക്കെ ഇപ്പൊ അടിച്ചു പപ്പടം ആക്കിയത് ആരാണെന്ന് എനിക്കറിയില്ല.. പക്ഷെ ഒരു കാര്യം നീയൊക്കെ മനസ്സിൽ വച്ചോ.. ഇനി നീയൊക്കെ അവളുടെ മെക്കട്ട് കയറിയാൽ.. കൊല്ലും ഞാൻ.. ചുമ്മാ അങ്ങു കൊല്ലില്ല.. പച്ചയ്ക്ക് തീകൊളുത്തും നിന്നെയൊക്കെ…
അപ്പൊ വരട്ടെ.. എന്തായാലും കുറച്ചു മാസങ്ങൾ കഴിയാതെ നിന്നെക്കൊണ്ടുന്നും സ്വയം പോയി ഒന്ന് മുള്ളാൻ കൂടി പറ്റില്ല.. കർമ ഈസ്‌ അ ഭൂമറാങ് ബിച്ച്…”
അത്രയും പറഞ്ഞു ഞാൻ നടന്നകന്നു..

സോഫി വണ്ടിക്കരികിൽ കവിളിൽ കയ്യും വച് എന്തോ കാര്യായിട്ട് ആലോചിച്ചിരിക്കുന്നുണ്ട്.. എന്നോട് ഒന്നും മിണ്ടാൻ നിന്നില്ല അവൾ.. കവിളിൽ കൈ വച് ദേഷ്യത്തോടെ നിക്കുന്ന കണ്ടിട്ട് ഞാനും ഒന്നും മിണ്ടാൻ പോയില്ല.. കരണം അടിച്ചത് കുറച്ചു പവർ കൂടിപ്പോയോന്നൊരു ഡൌട്ട്..

അങ്ങനെ നമ്മൾ പെട്ടന്ന് തന്നെ ബീച്ചിൽ എത്തി.. വഴിയിലുടനീളം ഒന്നും സംസാരിചിട്ടില്ലായിരുന്നു നമ്മൾ.. ബീച്ചിൽ സോഫിയുടെ വണ്ടിക്കടുത്തു ഞാൻ വണ്ടി നിർത്തി.. അവൾ ഒന്നും മിണ്ടാതെ എന്റെ വണ്ടിയിൽ നിന്നിറങ്ങി അവൾടെ സ്കൂട്ടിയിൽ കയറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്തു.. ഞാൻ ഒന്നും മിണ്ടാതെ അതും നോക്കിയിരുന്നു..
പെട്ടന്നാണ് സോഫി വണ്ടി ഓഫ്‌ ചെയ്തു വീണ്ടും എന്റെ അടുത്തേക്ക് വന്നു..

“മ്മ് എന്തെ…”
ഞാൻ നല്ല ഗൗരവത്തിൽ തന്നെ ചോദിച്ചു..

“എന്റെ ഫോൺ താടാ പട്ടി…”

“പട്ടിന്നോ..ഇങ്ങോട്ട് വാടി കുരിപ്പേ.. ചെറുതായി ഒന്നടിച്ചതിന് ഇത്ര ജാടയോ നിനക്ക്..”
അവളെ പിടിച്ചു വണ്ടിക്ക് മുന്നിൽ എനിക്കു അഭിമുകമായി ചെരിച്ചു ഇരുത്തിയിട്ട് ഞാൻ പറഞ്ഞു..

“ചെറുതായിട്ടോ.. ഇത് നോക്ക് എന്റെ മുഖം ആകെ നീര് വച്ചു..എനിക്കു നന്നായി വേദനടുത്തു..ഒന്ന് പേടിപ്പിച്ചാൽ പോരായിരുന്നോ.. ഞാൻ സ്വബോധത്തിലേക്ക് വരുമായിരുന്നല്ലോ.. ഒരുമാതിരി അടിയായിപ്പോയി..”
സോഫി ചിണുങി ചിണുങി പറഞ്ഞു..

“സോറി നീ ക്ഷമിക്ക്…കുറച്ചു കൂടിപ്പോയെന്നറിയാം പറ്റിപ്പോയി..ദേ വേണെങ്കി എന്റെ കവിളത്തും അടിച്ചോ അത് പോലെ..”

Leave a Reply

Your email address will not be published. Required fields are marked *