എന്റെ കയ്യും കാലും വിറച്ചുപോയി അവിടുത്തെ കാഴ്ച കണ്ടിട്ട്..
അഞ്ചാറു പേരെങ്കിലും കാണും.. അവിടിവിടെയായി ചോരയിൽ കുളിച് കിടക്കുന്നു..
“അയ്യോ ഇനി അടിക്കല്ലേ.. ഇനി അടിച്ചാൽ നമ്മൾ ചത്തു പോവും..ആഹ്ഹ…”
പെട്ടന്ന് ലൈറ്റ് ഇട്ടതു കണ്ടിട്ട് അവരിൽ ഒരാൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
“ഞാൻ അടിക്കാൻ വന്നതൊന്നുമല്ല.. നിങ്ങൾക്കെന്താ പറ്റിയത്..””
ഞാൻ ആ കരഞ്ഞു കൊണ്ട് പറഞ്ഞവന്റെ അടുത്തെത്തി അവനോട് ചോദിച്ചു..
“ആഹ്ഹ എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകുവോ..ആഹ്ഹ അമ്മേ..”
അവൻ ആണെങ്കിൽ വേദന കൊണ്ട് കരയുകയായിരുന്നു.. അപ്പോഴാണ് ഞാൻ അവനെയും ആക്‌സിഡന്റ് ആയി കിടക്കുന്ന ജീപ്പ്പും ആ ഏരിയയും ഒക്കെ ശ്രദ്ധിക്കുന്നത്..
ഒരു ആക്‌സിഡന്റ് നടന്ന പോലൊന്നും അവിടെ കാണാനില്ല.. പക്ഷെ വണ്ടി മറിഞ്ഞു കിടക്കുന്നുമുണ്ട്.. ഇതെങ്ങനെ..
പെട്ടന്ന് സോഫി നടന്നു വന്ന് കരഞ്ഞു കൊണ്ട് നിന്നവനെ തന്നെ നോക്കി നിക്കുന്നുമുണ്ട്..
“സോഫി നിന്റെ ഫോൺ ഒന്ന് നോക്കട്ടെ.. എന്റെ ഫോൺ വണ്ടിയുടെ പോക്കറ്റിൽ ആണ്..”
ആംബുലൻസിനെ വിളിക്കാൻ വേണ്ടി സോഫിയോട് ഞാൻ ഫോൺ ചോദിച്ചു..
“സിദ്ധു ഇവനാണ്!!!..!!.. ഇവനാണ് എന്റെ അശ്വിനെ…”
സോഫി അവനെ ചൂണ്ടി പറഞ്ഞു.. കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവൾ..
അപ്പോഴാണ് വീണു കിടക്കുന്നവന്മാരെ ഒക്കെ ഞാൻ ശ്രദ്ധിക്കുന്നത്.. ജിത്തുവിന്റെ കയ്യിന്ന് അടി കിട്ടിയവനെയും കൂട്ടത്തിൽ കാണാനിടയായി.. സംഭവങ്ങളുടെ കിടപ്പ് അപ്പഴാണ് എനിക്കു മനസിലായത്..
“അപ്പൊ ഇവനാണ് അല്ലെ സൈമൺ…”
“ഇവനാണ് സിദ്ധു.. ഈ നാറി തന്നെയാണ്.. ആംബുലൻസ് ഒന്നും വിളിക്കണ്ട.. ഇവിടെക്കിടന്ന് ചാവട്ടെ നാശങ്ങൾ..”
അതും പറഞ്ഞു സോഫി ഓടി അവന്റെ നെഞ്ചിന്നിട്ട് ഒരു ചവിട്ട് കൊടുത്തു..അവൻ വേദന കൊണ്ടലറിപ്പോയി..
“എടൊ നീയിതെന്താ കാണിക്കുന്നേ… അവനെ അല്ലെങ്കിലേ ആരോ പഞ്ഞിക്കിട്ടിട്ടാ ഉള്ളത്..”
ഞാൻ സോഫിയെ പിടിച്ചു മാറ്റി..
“എന്നെയെന്തിനാ പിടിച്ചു മാറ്റുന്നെ സിദ്ധു.. ഈ അവസരം എനിക്കെനി കിട്ടില്ല.. കൊല്ലണം ഇവനെ എനിക്കു..”
സോഫി എന്റെ കയ്യിൽ കിടന്നലറിക്കൊണ്ട് പറഞ്ഞു..
അവളെയൊന്ന് അടക്കാൻ ഞാൻ നന്നേ പാടുപെട്ടു..
“സോഫി നീയെന്നെയൊന്നു നോക്ക്.. ഞാൻ പറയുന്നതൊന് കേൾക്ക്.. സോഫി..”
ഒരു രക്ഷയുമിണ്ടായില്ല സോഫി എന്റെ കയ്യിൽ നിന്നില്ല.. കൊല്ലണം കൊല്ലണം എന്നുള്ള ഒറ്റ ചിന്ത മാത്രേ അവൾടെ മനസിലുണ്ടായുള്ളു..
അവസാനം കരണം നോക്കിയൊന്ന് കൊടുക്കേണ്ടി വന്നു അവളൊന്നടങ്ങാൻ..അടികിട്ടി നിലത്തു വീണുപോയി സോഫി..
ശേഷം അവൾക്ടുത്തിരുന്നു കൊണ്ടു പറഞ്ഞു തുടങ്ങി..
“സോഫി നീയൊന്നടങ്ങ്… എനിക്കറിയാം നിനക്ക് നഷ്ടപ്പെട്ടതിന്റെ വില.. എനിക്കു മനസിലാവും എല്ലാം.. മരിക്കേണ്ടവർ തന്നെയാണ് ഇവന്മാർ.. ഒരു ദയയും ഇല്ലാതെ മരിക്കേണ്ടവർ…പക്ഷെ അത് നിന്റെ കൈ കൊണ്ട് വേണോ??!!.. അപ്പൊ നീയും അവരും തമ്മിലെന്ത് വത്യാസം ആണ് വരാൻ പോകുന്നത്.. ഇപ്പൊ ചെയ്യാൻ പോകുന്ന ഒരു പ്രവർത്തി കരണം നാളെ നീ ദുഃഖിക്കേണ്ടി വന്നാലോ.. നിന്നെ കൂടി നഷ്ടപ്പെട്ടാലുള്ള വീട്ടികരുടെ അവസ്ഥയെ പറ്റി ആലോചിച്ചു നോക്ക് നീ.. അശ്വിൻ ഇതാണ് നിന്നിൽ നിന്ന്