“ഈ അമ്മക്കിത് ഭയങ്കര പേടിയാണല്ലോ അച്ഛാ… സില്ലി ഗേൾ..”
ആ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു..
“നിന്നെയുണ്ടല്ലോ കള്ളി…..”
എന്നും പറഞ്ഞു കൊണ്ട് അമ്മ അവളുടെ ചെവിക്ക് പിടിച്ചു പിച്ചി..
“ആഹ്.. അമ്മാ.. ഞാൻ ചുമ്മാ പറഞ്ഞതാ.. ചെവിന്ന് വിട്.. വേദനിക്കുന്നു….
നോക്കി ചിരിക്കാതെ ഒന്ന് വിടാൻ പറ അച്ഛാ..”
അവൾ ചിണുങ്ങികൊണ്ട് അച്ഛനോടും അമ്മയോടും ആയിട്ട് പറഞ്ഞു..
“നീ അവൾടെ ചെവി വിട്ടിട്ട് ആ വാതിലൊന്ന് പോയി തുറക്ക് സാവിത്രി..”
“മനുഷ്യ അവൻ കേറി വന്നു ഇവളെ കണ്ടാലോ.. ആരാണെന്ന് പറയും..”
“ആരെ കണ്ടാലുള്ള കാര്യാണ് നീ പറയുന്നേ..”
“നിങ്ങൾക്കിത് എന്താണ് മനുഷ്യ.. വേറെ ആരുടെ കാര്യാ.. ദേ ഇവള്ടെ തന്നെ…”
സിദ്ധുവിന്റെ മുത്തശ്ശി തിരിഞ്ഞു നോക്കി പറഞ്ഞതും ആ സ്ത്രീ അവിടെന്ന് മറഞ്ഞിരുന്നു.. എന്താ നടന്നതെന്നറിയാതെ മുത്തശ്ശി ചുറ്റിനും അവളെ തേടി..ഇതൊക്കെ കണ്ട് ചിരിച്ചോണ്ടിരിക്കുകയായിരുന്നു സിദ്ധുവിന്റെ അപ്പൂപ്പൻ…
“നിനക്കിത്രയായിട്ടും അവളെ പറ്റി മനസിലായില്ലേ സാവിത്രി… അവളെ ആര് കാണണം എപ്പോ കാണണമെന്ന് അവൾ തീരുമാനിക്കണം.. എന്റെ മോൾ ചില്ലറക്കാരിയാണെന്നാണോ നീ വിചാരിച്ചേ… ഹഹ..നീ പോയി വാതിൽ തുറക്ക്.. അവനിപ്പോ ആ ബെല്ലടിച്ചു പൊട്ടിക്കും…”
ഇത് സ്ഥിരം കലാപരിപാടിയെന്ന പോലെ മുത്തശ്ശി അതിനൊന്ന് ചിരിച്ചിട്ട് വാതിൽ തുറക്കാനായി പോയി..
(ഇവിടെ തൊട്ട് സിദ്ധുവിന്റെ പോയിന്റ് ഓഫ് വ്യൂ..)
ഇതെന്താ പതിവില്ലാതെ ഡോർ ലോക്ക് ചെയ്തിരിക്കുന്നത്.ഞാൻ നീട്ടി ഒരു ബെല്ലടിച്ചു.. കൂടാതെ ഡോറിനും ഇട്ടു മുട്ടി.. സാദാരണ തുറക്കേണ്ടതാണ് ഇന്ന് മാത്രം എന്താ ഇത്ര താമസം..