“അപ്പൊ പഴയ പോലെ തന്നെ ഒന്ന് അറിഞ്ഞു കളിക്കണ്ടേ വരുവല്ലോടാ ജിത്തു….”
“കളിക്കാടാ..ഇവന്മാരെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലാലോ…”
“അപ്പൊ എങ്ങനെയാ കാര്യങ്ങൾ..”
“എന്തായാലും നാളെ കോളേജിൽ പോയി നോക്കാം..നമ്മളായിട്ട് അങ്ങോട്ട് ഒന്നിനും പോവണ്ട.. അവന്മാർ ഇങ്ങോട്ട് വരട്ടെ..അപ്പൊ നോകാം ബാക്കി..
“അങ്ങനെയാണെങ്കി അങ്ങനെ..”
ഞാൻ മറുപടി കൊടുത്ത് കഴിഞ്ഞതും ദൂരെ ഒരു പരിചയമുള്ള വണ്ടി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..ശരിക്ക് നോക്കിയപ്പോ ആണ് മനസിലായത് അത് മറ്റവൾടെ വണ്ടി ആണെന്ന്..
പെട്ടന്നാണ് ഒരു ഐഡിയ വന്നത് മനസ്സിൽ.. അവൾ ആണെങ്കി ഇയർഫോൺ ഒക്കെ വച് പാട്ടും പടിയാണ് വരുന്നത്.. പണി കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..കുറച്ചു മുന്നോട്ടായി ഒരു ചെറിയ നെൽപാടം ഉണ്ടായിരുന്നു..അത് കണ്ടതും ഞാൻ വണ്ടി കുറച്ചു വേഗത കുറച്ചു.. അവൾ അത്യാവശ്യം സ്പീഡിൽ തന്നെയാണ് വരുന്നത്.. ആ പാടത്തിന്റെ അടുത്തവൾ എത്തിയതും ഞാൻ വണ്ടി അവളുടെ സൈഡിലേക്ക് ചേർത്ത് ഓടിക്കാൻ തുടങ്ങി.. ജിത്തു ഇവനന്ത കാട്ടുന്നെന്ന് ചിന്തിച്ചതും അവളെ കണ്ടതും ഞാൻ എന്താ ചെയ്യാൻ പോവുന്നെന്ന് മനസ്സിലായതും എല്ലാം ഒരുമിച്ചായിരുന്നു.. അവന് എന്തെങ്കിലും പറയാനുള്ള ചാൻസ് പോലും ഞാൻ കൊടുത്തില്ല.. അതിന് മുന്പേ അവളുടെ വണ്ടിക്ക് വട്ടം വെക്കുന്നത് പോലെ ഞാൻ എന്റെ ബൈക്ക് അവളുടെ വണ്ടിയിൽ ഇടിക്കാൻ പോവുന്ന പോലെ ഓടിച്ചു..
ഞാൻ നേർക്കു വരുന്നത് കണ്ടിട്ട് അവൾ നേരെ വണ്ടി പാടത്തേക്കിറക്കി.. ഞാൻ ആണെങ്കി നിർത്താതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നേരെ വിട്ടു.. ജിത്തു “സോറി പെങ്ങളെന്ന് “ഉച്ചത്തിൽ അവളോട് വിളിച്ചു പറഞ്ഞു..
കുറച്ചു മുന്നോട്ടെത്തി ഞാൻ മിററിലൂടെ തിരിഞ്ഞു നോക്കുമ്പോ ചെളിയിൽ കുളിച്ചു ഇടുപ്പിൽ കയ്യും വച് ദേഷ്യത്തോടെ നമ്മളെ തന്നെ നോക്കി നിൽക്കുന്ന അവളെയാണ് കാണാൻ കഴിഞ്ഞത്..
ഞാൻ അത് കണ്ട് ഉറക്കെ ചിരിച്ചു പോയി..
“ആഹ്ഹ എന്താടാ മൈരേ..”
ജിത്തു എന്റെ വയറിനിട്ട് നന്നായി പിച്ചി..
“എന്തു പണിയാട കാണിച്ചേ.. അവൾക്കെന്തേലും പറ്റിയെങ്കിലോ മൈരേ ”
ജിത്തു ദേഷ്യത്തോടെ എന്നോട് ചോദിച്ചു..
“അതിന് ഒന്നും പറ്റിയില്ലലോ..നീ കണ്ടില്ലേ അവൾ നീണ്ടു നിവർന്നു നിക്കുന്നത്.. കുറച്ചു ചെളി പറ്റിയിട്ടല്ലേ ഉള്ളു..”
ഞാൻ വളരെ പുച്ഛത്തോടെ മറുപടി കൊടുത്തു..