“ഇതാരാ ഇക്കു…”
ആ കുട്ടി റഫീകിനോട് ചോദിച്ചു.. അവൻ നേരത്തെ പറഞ്ഞ അവന്റെ പെങ്ങൾ തന്നെ ആയിരുന്നു അത്..
“നമ്മൾ മോൾടെ ഇക്കാന്റെ പുതിയ ചെങ്ങായിമാർ ആണ്.. മോൾടെ പേരെന്താ..”
ജിത്തു ആയിരുന്നു ബൈക്കിൽ നിന്നിറങ്ങി ചോയ്ച്ചത്..
“റസിയ..”
“ആഹാ നല്ല പേരാണല്ലോ.. റസിയക്കുട്ടി എത്രയിലാ പഠിക്കുന്നെ..”
“ഞാനിപ്പോ രണ്ടിൽ ആയി.. നിങ്ങൾടെ പേരെന്താ..”
“ഞാൻ ജിത്തു ചേട്ടൻ.. ഇത് സിദ്ധു ചേട്ടൻ..അപ്പൊ ശെരി ട്ടൊ നമുക്ക് പിന്നെ നന്നായി പരിചയപ്പെടാവേ.. ഇപ്പൊ കുറച്ചു ധൃതിയുണ്ട്..”
“നിങ്ങൾ പോകുവാണോ.. ആദ്യായി വരുന്നതല്ലേ.. ചായ കുടിച്ചിട്ട് പോവാം..”
നമ്മൾ പോവാൻ പോകുവാണെന്നറിഞ്ഞ റഫീഖ് പെട്ടന്ന് പറഞ്ഞു..
“പോയിട്ട് ചെറിയ ജോലി ഉണ്ടെടാ.. ഇനിയും വരാലോ.. ഇതാ പിടിക്ക് നിന്റെ പാർസൽ എടുക്കാൻ മറന്നു നീ..”
ഞാൻ വാങ്ങിയ പാർസൽ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..
റഫീഖ് ആണെങ്കി ഇതെപ്പോ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി നിക്കുന്നുണ്ട്.. പാർസൽ എന്ന് കേട്ടപ്പോഴേ റസിയക്കുട്ടീടെ കണ്ണിൽ തിളക്കം കുറചൂടി കൂടി…
പിന്നെ അവിടെ അതിക സമയം നിക്കാൻ നിന്നില്ല നമ്മൾ.. തിരിച്ചു പോവുന്ന നമ്മളെ കണ്ണും മിഴിച്ചു റഫീഖ് നോക്കുന്നത് മിററിൽ കൂടി കണ്ടു ഞാൻ..
“ഞാൻ ആലോചിക്കുന്നത് തന്നെയാണോ നിന്റെ മനസിലും..”
റഫീഖിന്റെ വീട് കഴിഞ്ഞ് കുറച്ചു മുന്നോട്ട് എത്തിയപ്പോ ഞാൻ ജിത്തൂനോട് ചോദിച്ചു..റഫീഖിനെ ഈ കാര്യത്തിൽ ഉൾപെടുത്തേണ്ട വിചാരിച്ചായിരുന്നു ഇത്രയും സമയം ഞാനും ജിത്തുവും മിണ്ടാതിരുന്നത്..
“അതെ… സോഫി പറഞ്ഞത് വച് നോക്കുകയാണെങ്കി എന്തായാലും അവന്മാർ നമ്മളെ വെറുതെ വിടാൻ പോവുന്നില്ല.. ഇപ്പൊ തന്നെ നമ്മളെ തിരഞ്ഞു കോളേജിൽ ചുറ്റി നടപ്പുണ്ടാവും…”