“വേറെന്താ പ്ലാനിട്ട പോലെ തന്നെ സിനിമക്ക് പോവുന്നു അത് കഴിഞ്ഞ് കെ എഫ് സി തിന്നാൻ പോവുന്നു.. മറ്റവന്മാരുടെ കാര്യം വരുന്ന പോലെ നോകാം.. എപ്പിടി ”
“അപ്പൊ അപ്പിടി തന്നെ നടക്കട്ടെ.. വണ്ടിയെടുക്ക്..”
ഞാനും അതേ ട്യൂണിൽ മറുപടി പറഞ്ഞു..
“എന്റെ കയ്യിൽ പൈസയൊന്നും ഇല്ല സിനിമ കാണാനും ഫുഡ് കഴിക്കാനുമൊന്നും..”
റഫീഖ് ഇതൊക്കെ കേട്ട് പെട്ടന്ന് വീണ്ടും ഇടക്ക് കേറി പറഞ്ഞു..
അതിന് ജിത്തു അവനെ ഒരു നോട്ടം ആയിരുന്നു..നിന്നോടരേലും പൈസക്ക് ചോയ്ച്ചോടാ മൈരേന്നുള്ള ഒരു നോട്ടം.. റഫീഖ് ഇത് കണ്ട് ആകെ പരുങ്ങി..
“ഹ്മ്മ് അപ്പൊ എന്തിനാ സമയം കളയുന്നെ വ..വണ്ടിയെടുക്ക് പോവാം..”
പരുങ്ങി ആണേലും റഫീഖ് നമ്മളെ രണ്ടാളെയും നോക്കി വിക്കി വിക്കി പറഞ്ഞു..
“ആാാഹ് അങ്ങനെ പറ മോൻ..”
ചിരി കടിച് പിടിച്ചു കൊണ്ട് ജിത്തു പറഞ്ഞു.. ഞാനും കഷ്ടപ്പെട്ട് ചിരിയൊതുക്കുകയായിരുന്നു റഫീഖിന്റെ പേടി കണ്ടിട്ട്…
അങ്ങനെ നമ്മൾ അടുത്തുള്ള മൾട്ടിപ്ലക്സ് തീയേറ്ററിൽ തന്നെ പോയി.. സ്‌പൈഡർമാൻ കാണാൻ ആയിരുന്നു പോയത്.. കുറച്ചു കഷ്ടപ്പെട്ടിട്ടണേലും മൂന്നു ടിക്കറ്റ് ഒപ്പിച്ചു..
അപ്പോഴാണറിയുന്നത് റഫീഖ് ആദ്യമായിട്ടാണ് തിയറ്ററിൽ വന്ന് സിനിമ കാണുന്നത്.. മാത്രമല്ല അവൻ ആകെ കണ്ട ഇംഗ്ലീഷ് സിനിമ ടൈറ്റാനിക് ആണെന്ന് കൂടി പറഞ്ഞു അവൻ..
സിനിമ കാണുന്നതിനുടനീളം അവന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കാനെ എനിക്കു നേരമുണ്ടായുള്ളു..അവസാനം സഹികെട്ടു അവന്റെ വായിൽ ടവൽ കുത്തിക്കയറ്റണ്ടേ അവസ്ഥ വന്നു..
സിനിമയെ പറ്റി പറയാൻ ആണെങ്കി നല്ല ഇടിവെട്ട് പടം.. രോമാഞ്ചം തരുന്ന ഒരുപാട് സീനുകൾ.. സ്പോയ്ലേഴ്‌സ് ഒന്നും പറയുന്നില്ല.. എല്ലാവരും തിയറ്ററിൽ തന്നെ പോയി കണ്ട് എക്സ്പീരിയൻസ് ചെയ്യണ്ടേ സിനിമ തന്നെയാണ്..
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോ ഞാനും ജിത്തുവും അതിനെ പറ്റിയുള്ള ചർച്ചയിൽ ആയിരുന്നു.. റഫീഖ് ആണെങ്കി ഒരു തേങ്ങായും മനസ്സിലാവാതെ നമ്മൾ പറയുന്നതും കേട്ട് മിണ്ടാതെ വന്നു..
പിന്നെ നേരെ കെ എഫ് സി തിന്നാൻ വിട്ടു..
തിന്നുന്നതിന് ഇടയിൽ എന്തോ സംസാരത്തിന് ഇടയിലാണ് റഫീഖിന് ചെറിയ ഒരു പെങ്ങളുള്ള കാര്യം അവൻ പറയുന്നത്.. ഒന്നും നോക്കിയില്ല അവന്റെ വീട്ടിലേക്കും അവൻ അറിയാതെ ഒരു ഫാമിലി പാക്ക് പാർസൽ ഓർഡർ ചെയ്തു..
ഫുഡ് അടി ഒക്കെ കഴിഞ്ഞ് നേരെ റഫീഖിന്റെ വീട്ടിലേക്ക് വിട്ടു അവനെ കൊണ്ടു വിടാൻ.. അപ്പോഴേക്കും കോളേജ് വിടുന്ന സമയം ആയിരുന്നു..
റഫീഖ് വഴി പറഞ്ഞു തന്ന് അവസാനം അവന്റെ വീടെത്തി.. വളരെ ചെറിയ ഒരു വീടായിരുന്നു അവന്റെ..
“നിങ്ങൾ വാ ചായ കുടിച്ചിട്ട് പോവാം..”
റഫീഖ് ബൈക്കിൽ നിന്നും ഇറങ്ങി എന്നോടും ജിത്തൂനോടും ആയിട്ട് പറഞ്ഞു..
പെട്ടന്നാണ് ബൈക്കിന്റെ ശബ്ദം കേട്ട് ഒരു ചെറിയ പെൺകുട്ടി ഓടി പുറത്തേക്ക് വന്നത്.. റഫീഖിനെ കണ്ടതും അവന്റെ അടുത്തേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു ആ കുട്ടി..