അവൻ ആള് ചില്ലറക്കാരനല്ല.. ഞാൻ ചോദിച്ച അതേ രീതിയിൽ തിരിച്ചു നമ്മളോടും ചോദിച്ചു അവൻ..
“നമ്മള്ടെ മോന്ത കണ്ടിട്ട് നിനക്ക് നമ്മൾ പേടിച്ചിരിക്ക ആണെന്ന് തോന്നുന്നുണ്ടോ..”
“ആഹ് എന്ന എനിക്കും പേടിയില്ല… നിങ്ങളില്ലേ കൂടെ പിന്നെ ഞാനെന്തിനാ പേടിക്കുന്നത്..”
അതും പറഞ്ഞു കയ്യിലിരുന്ന ബോണ്ട കടിച്ചു അവൻ..
“ഇവൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോടാ സിദ്ധുവേ.. ചെക്കന് നല്ല ധൈര്യൊക്കെ വന്നല്ലോ..”
ജിത്തു ചിരിച്ചു കൊണ്ട് പറഞ്ഞു..
“ചെറുപ്പം തൊട്ടേ സഹിക്കുന്നതാ ഞാനിത്.. എല്ലാവരും ചുമ്മാ എന്റെ മെക്കട്ട് കയറും.. ഞാൻ വീട്ടിലൊന്നും ഒന്നും പറഞ്ഞിട്ടില്ല അതിനെ പറ്റി.. പറഞ്ഞിട്ടും കാര്യമില്ല.. ഉപ്പാക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. ഒരു പാവം ആണെന്റെ ഉപ്പ..അത് കൊണ്ട് തന്നെ അതികം കൂട്ടുകാരൊന്നും ഇല്ല എനിക്കു..ആദ്യായിട്ടാണ് എനിക്കു വേണ്ടി ആരെങ്കിലൊക്കെ ചോദിക്കുന്നത്..ആരെങ്കിലൊക്കെ കൂടെ നിക്കുന്നത്..എനിക്കു വേണ്ടിയല്ലേ നിങ്ങളാവനെ തല്ലിയത്.. അത് കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായതും.. സോറി..”
അവസാനമായപ്പോ റഫീഖിന്റെ ശബ്ദം ഇടറിയിരുന്നു..
“ടാ മൈരേ.. വേണ്ട ട്ടൊ.. ഇത് നിന്റെ അവസാനത്തെ സോറി ആയിരിക്കണം പറഞ്ഞില്ലെന്നു വേണ്ട ഞാൻ..അവന്റെ മറ്റേടത്തെ സോറി..”
ഇത് കേട്ട് ജിത്തു ദേഷ്യത്തോടെ റഫീകിനോട് പറഞ്ഞു..
“വിടെടാ.. അവൻ അറിയാതെ പറഞ്ഞതല്ലേ..ഇത്തവണത്തേക്ക് ക്ഷമിക്ക്.. ഇനിയവൻ സോറി പറഞ്ഞ നമ്മൾക്ക് രണ്ട് പേർക്കും കൂടി പഞ്ഞിക്കിടാം ഇവനെ..”
ഞാനും ജിത്തുവിന്റെ കൂടെ കൂടി പറഞ്ഞു.. റഫീഖ് ഇതൊക്കെ കേട്ട് ഇവർക്ക് വട്ടായതാണോ അതോ എനിക്കു വട്ടായതാണോ എന്നുള്ള ഭാവത്തിൽ നമ്മളെ നോക്കി ഇരിക്കുവാണ്…
“ടാ ചെക്കാ..നിന്റെ പ്രശനം ഇവന്റെ പ്രശ്നം എന്നൊന്നും നമ്മുക്കിടയിലില്ല ഇനിമുതൽ.. ആരുടെ പ്രശ്നമായാലും അത് നമ്മൾ ഒരുമിച്ച് നേരിടും അത്രേ ഉള്ളു കേട്ടല്ലോ..”
ജിത്തു ചായ കുടിച്ചുകൊണ്ട് റഫീഖിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു..
റഫീഖ് അതിനൊന്ന് പുഞ്ചിരി തൂകിയിരുന്നു…
“അല്ല അപ്പൊ എന്താ മോനെ അടുത്ത പ്ലാൻ..”
ഞാൻ ജിത്തൂനോട് ചോദിച്ചു..