ക്ലാസ്സ് തുടങ്ങിയത് കൊണ്ട് അതികം പേരൊന്നും പുറത്തുണ്ടായില്ല..എന്നാലും കുറച്ചു പേരൊക്കെ അവിടിവിടെ ആയിട്ടുണ്ട്.. കമിതാക്കളും ഒട്ടും മോശലാതെ ഉണ്ട്.. ഇവന്മാർ ഒക്കെ ഫസ്റ്റ് പീരിയഡ് തന്നെ കട്ട് ചെയ്ത് പ്രേമിക്കാനിറങ്ങിയിരിക്കുവാണോ.. ഞാൻ മനസ്സിൽ പറഞ്ഞു..
കുറച്ചു പേരൊക്കെ നമ്മളെയും ശ്രദ്ധിക്കുന്നുണ്ട്.. സീനിയർസ് ആണെന്ന് തോനുന്നു..പക്ഷെ ആരും നമ്മളുടെ അടുത്തൊന്നും വന്നില്ല കാരണം നമ്മളെ പെട്ടന്ന് കണ്ട ജൂനിയർസ് ആണെന്ന് തോന്നാൻ വഴിയില്ല.. കാരണം പത്തൊമ്പത് വയസേ ആയുള്ളൂ എങ്കിലും അമേരിക്കൻ ഫുഡ് ഒക്കെ കഴിച്ചു വളർന്നത്കൊണ്ട തോനുന്നു അത്യാവശ്യം വളർച്ച ഉള്ള കൂട്ടത്തിലാണ് ഞാനും ജിത്തും.. പിന്നെ വലിയ ജിം ബോഡി ഒന്നും അല്ലെങ്കിലും അത്യാവശ്യം തായ്‌ക്വോണ്ടോ പിന്നെ ബോക്സിങ് ഒക്കെ പ്രാക്ടീസ് ഉണ്ടായിരുന്നു മുൻപ്… അതോണ്ട് നല്ല സൈസ് സീറോ ഫിറ്റ് ബോഡി ആണ് നമ്മൾ രണ്ട് പേർക്കും..
“ഇവിടെവിടെയാടാ പ്രിൻസിപ്പൽ ഓഫീസ് കണ്ട് പിടിക്ക..”
നടന്നോണ്ടിരിക്കെ ജിത്തു തലക്ക് കയ്യും വച്ചെന്നോട് ചോദിച്ചു തീർന്നതും ഒരു കുട്ടി അത് വഴി വരുന്നത് കണ്ടു..
എന്നെക്കാളും മുന്പേ ജിത്തു ചാടിക്കയറി അവളെ “പെങ്ങളെന്ന്…”
നീട്ടി വിളിച്ചു..
അവൾ അവിടെ നിന്നു..അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന രണ്ട് പേർ ഇങ്ങനെ വിളിച്ച ആരെ കൊണ്ട നിൽക്കാതിരിക്കാൻ പറ്റുവാ.. എങ്ങനെ ഏത്…നമ്മൾ വേഗം അടുത്തേക്ക് നടന്നു പോയി…
“പെങ്ങളെ ഈ പ്രിൻസിപ്പൽ ഓഫീസ് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാവോ..”
ജിത്തു അടുത്തെത്തിയതും ചോദിച്ചു അവളോട്.. പറയാതിരിക്കാൻ പറ്റില്ല.. കാണാൻ നല്ല ഒന്നൊന്നര ലുക്ക് ഉള്ള ഒരു കുട്ടി.. ചരക്ക് എന്നൊക്കെ വേണെങ്കി പറയാം..
“എന്തിനാ..”
അവൾ നമ്മൾ രണ്ടാളെയും അടിമുടി ഒന്ന് നോക്കി ചോദിച്ചു..
“ന്യൂ ജോയിനി ആണ്.. ഇന്ന് മുതൽ വരാൻ പറഞ്ഞു കോളേജിലേക്ക്..”
ഞാൻ ആണ് പറഞ്ഞത്..
“ഓഹോ അപ്പൊ ജൂനിയർസ് ആണോ..”
അവൾ ഒരു കള്ളച്ചിരി ചിരിച് പറഞ്ഞു..