കാര്യം മനസിലാവാതെ അവളെ നോക്കിയപ്പോ കക്ഷി വണ്ടിയെടുത്തു കുറച്ചു മുന്നോട്ടായി നിർത്തി നമ്മളെ നോക്കി ചിരിച്ചു..
“എന്താടി മൈരേ..”
ഞാൻ അവൾ ഇളിക്കുന്നത് കണ്ട് ദേഷ്യം വന്നു പറഞ്ഞു..
അപ്പഴാണ് അവൾടെ കയ്യിൽ എന്റെ വണ്ടിടെ കീ ഞാൻ ശ്രദ്ധിച്ചത്.. ന്റമ്മോ ഇമ്മാതിരി കള്ളി.. ഇതെപ്പോ പൊക്കി നാറി..
അവൾ കീ കയ്യിലിട്ട് കറക്കി ഒറ്റയെർ അടുത്തുള്ള പുല്ലിലേക്ക്.. എന്നിട്ട് പറഞ്ഞു..
“നിനക് ആള് മാറിപ്പോയെടാ.. മോൻ തരത്തിൽ പോയി കളിക്ക് ട്ടോ..” എന്നെ നോക്കി പറഞ്ഞിട്ട് ജിത്തൂനോടായി അവൾ തുടർന്നു..
“ഇയാളോട് സോറി ട്ടോ.. ആ ബാക്കിൽ ഇരിക്കുന്ന കുരങ്ങനെ ഒഴിവാകുന്നത് വരെ നിങ്ങൾക്കും ശനിയാണ്..”
എന്നും പറഞ്ഞു എന്നെയൊന്നു പുച്ഛത്തോടെ നോക്കി അവൾ വണ്ടി സ്പീഡിലെടുത്തു…
“കൊരങ്ങൻ നിന്റപ്പനാടി പുല്ലേ..”
അവൾ കേൾക്കാനൊന്നും വഴിയില്ലെങ്കിലും എന്റെ ഒരു ആശ്വാസത്തിനായി ഞാൻ വിളിച്ചു..
“വോ.. മതി മതി അവൾ പോയി..അവൾ കൊള്ളാല്ലോടാ..നിനക്ക് പറ്റിയ ഐറ്റം..”
ജിത്തും അതും പറഞ്ഞു ചിരിച്ചു..
“നീ ചിരിച്ചോ മൈരേ.. കീ വാങ്ങികൊടുക്കുമ്പോ ഇതൊന്നും കണ്ടില്ലലോ.. പുല്ല്.. പോയി തപ്പിയെടുക്ക് കീ..”
“മൈരേ ഞാനൊറ്റക്കോ..ആ പെണ്ണ് പറഞ്ഞ പോലെ അന്തസ്സുണ്ടോടാ നിനക്ക്..”
നമ്മൾ രണ്ടാളും ചിരിച്ചു..
ഒരുപാട് സമായൊന്നും തിരയണ്ടേ വന്നില്ല.. നമ്മൾക് പെട്ടന്ന് കാണാൻ പറ്റുന്ന വിധത്തിലാണ് ആ കുരിപ്പ് എറിഞ്ഞത്..
അങ്ങനെ പെട്ടന്ന് തന്നെ കോളേജിലേക്ക് വിട്ടു..
ഏകദേശം മുക്കാൽ മണിക്കൂറോളം നമ്മൾ ലേറ്റ് ആയിരുന്നവൗ .അങ്ങനെ കോളേജിന്റെ ഗേറ്റും കടന്ന് നമ്മളകത്തു കയറി.. നല്ല സൗകര്യം ഉള്ള പാർക്കിംഗ് ഏരിയ.. മാത്രല്ല നല്ല അടിപൊളി ക്യാമ്പസ്.. നല്ല സീനറി ബിൽഡിംഗ് ഒക്കെ പ്ലാൻ ചെയ്ത രീതി.. എല്ലാം കൊണ്ടും നല്ല ഒരു എഞ്ചിനീയർ വർക്ക് എന്ന് പറയാം.. എനിക്കു ശരിക്കിഷ്ടായി.. ജിത്തുവും എല്ലാം കണ്ടസ്വദിക്കുന്നുണ്ട്..
“മൈരേ.. നല്ല പൊളി കോളേജ് ആണല്ലോടാ.. വൗ.. ”
ജിത്തു വണ്ടി പാർക്ക് ചെയ്തിറങ്ങിക്കൊണ്ട് പറഞ്ഞു..