“ഇയാളാരാന്നാ വിചാരം ഹഹ്.. നിങ്ങളല്ലേ ഹോൺ അടിക്കണ്ടത്..ഇത്ര വലിയ മൊട്ടക്കണ്ണ് ഉണ്ടായിട്ട് കാര്യമില്ല അത് വച് കാണാൻ പഠിക്കണം.. ഓവർ സ്പീഡിൽ വന്നതും പോരാ എന്റെ മെക്കട്ട് കേറാൻ വന്നിരിക്കുന്നു ജന്തു..”
“നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.. നിനക്കുള്ള പണി ഞാൻ തരാം..”
അതും പറഞ്ഞവൾടെ വണ്ടിടെ കീ ഞാൻ ഊരിയെടുത്തു പോക്കറ്റിൽ ഇട്ടു പറഞ്ഞു…
“നീയിനി വീട്ടിൽ പോയി ഡ്യൂപ്ലിക്കേറ്റ് കീ എടുത്ത് വണ്ടി ഇവിടുന്ന് കൊണ്ട് പോയ മതി.. അപ്പൊ ചേട്ടന്മാർ പോട്ടെ..”
“ദേ മര്യാദക്ക് എന്റെ കീ തന്നോ..നിങ്ങൾക്കിത് എന്തിന്റെ കേടാ.. മിനിഞ്ഞാന്നും ചുമ്മാ എന്റെ വണ്ടിക്ക് വന്നിടിച്ചു എന്നെ തന്നെ തെറിയും പറഞ്ഞു..ഇപ്പൊ ഇങ്ങനെയും..”
എന്നും പറഞ്ഞു അവൾ ചിണുങ്ങി..
“ടാ വിടെടാ.. നീ വന്നേ മൈരേ.. പിള്ളേരെ പോലെ.. അതെടുത്തു കൊടുത്തേ… നിങ്ങൾ രണ്ടും കഴിഞ്ഞ ജന്മത്തിൽ കല്യാണം കഴിച്ചവരാണെന്ന തോന്നുന്നേ.. എപ്പോ കണ്ടാലും അപകടം ആണല്ലോ പുല്ല് ”
എന്നും പറഞ്ഞു ജിത്തു എന്റെ പോക്കട്ടീന്ന് കീ എടുത്ത് അവൾക് കൊടുത്തു കൊണ്ട് തുടർന്നു..
“എന്റെ പൊന്ന് പെങ്ങളെ.. സോറി.. ഞാൻ ഹോൺ അടിക്കണമായിരുന്നു..ഓക്കെ.. പ്രശ്‌നം തീർന്നല്ലോ..”
“ഇയാളുടെ കൂടെ നടന്നിട്ടും അവന്റെ സ്വഭാവമെന്താ ഇങ്ങനെ.. നല്ലതൊക്കെ പറഞ്ഞു കൊടുത്തൂടെ…”
അവൾ ഞാൻ കേൾക്കേ ജിത്തൂനോട് പറഞ്ഞു..
അത് കേട്ടതും വിറഞ് കേറിയ ഞാൻ നല്ല പുളിച്ച തെറിയണവളെ വിളിക്കാൻ പോവുന്നതെന്ന് മനസിലാക്കിയ ജിത്തു വേഗം വന്നെന്റെ വായ അമർത്തി പിടിച്ചു..
ആ നാറി എന്നെ ഒന്നൂടി നോക്കിപ്പേടിപ്പിച് വണ്ടി സ്റ്റാർട്ടാക്കി പോവാനൊരുങ്ങി..
നമ്മളും വണ്ടിയിൽ കയറി.. പക്ഷെ ജിത്തു വണ്ടി സ്റ്റാർട്ടാക്കാതെ വന്നപ്പോ ഞാൻ ചോദിച്ചു..
“നിനക്കല്ലേ മൈരേ ലേറ്റ് ആയതിന് കുരു പൊട്ടിയത്.. എന്നിട്ടിപ്പോ വണ്ടി സ്റ്റാർട്ടാക്കാതെ സ്വപ്നം കാണെന്ന് നീ…???”
“അവൾ പണി തന്നെന്നാടാ തോന്നുന്നേ..”