“ഓ പിന്നെ.. ഒന്ന് പോടാ..പണ്ടത്തെ പോലെയാണോ ഇപ്പൊ.. റാഗിംഗ് ഒന്നും അങ്ങനെ കാണില്ല.. അഥവാ ഉണ്ടെങ്കിൽ തന്നെ നമുക്ക് വരുന്നത് പോലെ നോക്കാം..”
“ആഹ് ഉണ്ടാവാതിരുന്നാൽ മതി.. എനിക്കു വയ്യ വല്ല പ്രശ്നത്തിനും നിക്കാൻ…”
“ആഹാ ഇതാരാ പറയുന്നേ… നീയല്ലേ മൈരേ അമേരിക്കന്ന് റാഗ് ചെയ്ത പിള്ളേരുടെ കൂടെ പ്രശ്നക്കിയെ.. ഞാനാണോ.. എന്നിട്ടവന്റഭിനയം നോകിയെ.. മൈരൻ കൊണാപ്പി…”
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…
“അത് തന്നെ മൈരേ എന്റെ പേടി.. ഇവന്മാരൊക്കെ ചൊറിഞ്ഞോണ്ട് വന്നാൽ എനിക്കു പിടിച്ചു നിക്കാനൊന്നും വയ്യ.. ഞാൻ എടുത്തിട്ട് പൂശും…”
“നീ പൂശിട്ട് ഏത് ഹോസ്പിറ്റലിലേക്ക പോവുന്നെന്ന് എന്നോട് പറ ട്ടോ.. ഞാൻ ഫ്രൂട്ട്സ് ഒക്കെ വാങ്ങിട്ടു കാണാൻ വര..”
“പോടാ മൈരേ…”
നമ്മൾ രണ്ടാളും ഒരുമിച്ച് ചിരിച്ചു..
ജിത്തു പറഞ്ഞത് ശരിയാണ്.. അവന് റാഗിംഗ് തീരെ ഇഷ്ടമല്ല.. അവനു മാത്രമല്ല എനിക്കും.. കാരണം അമേരിക്കയിൽ നിന്നും നമ്മൾക് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട് റാഗിംഗ് ഒക്കെ..അതൊക്കെ നമ്മൾ ഒരു തമാശ ആയിട്ട് തന്നെയായിരുന്നു എടുത്തത് നമ്മുടെ ഒരു അമേരിക്കൻ സുഹൃത്ത് സൂയിസൈഡ് ചെയ്യുന്നത് വരെ.. അവിടെ ഞാനും ജിത്തുവും ആണ് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയത്..ഒരുത്തനെയും വെറുതെ വിട്ടില്ല.. ജിത്തു പ്രാന്ത് പിടിച്ച പോലെയായിരുന്നു എല്ലാത്തിനെയും ഇടിച്ച പപ്പടമാക്കിയത്.. പിന്നെ മെല്ലെ മെല്ലെ സീനിയർസൊക്കെ അടങ്ങി.. ഇത് പോലെ ഒരു പാസ്ററ് കൂടി നമുക്കുണ്ട്..
അങ്ങനെ നമ്മൾ ഓരോന്ന് പറഞ്ഞു പോവുമ്പോ ആയിരുന്നു പെട്ടന്ന് വേറെ ഒരു കട്ട് റോഡിന്ന് ഒരു വണ്ടി ഹോൺ പോലും അടിക്കാതെ നമുക്ക് മുന്നിലേക്ക് വന്നത്..
ജിത്തു എങ്ങനെയോ കഷ്ടപ്പെട്ട് വണ്ടി ചവിട്ടി നിർത്തി.. മുട്ടി മുട്ടിയില്ല എന്ന രീതിക്ക് വണ്ടി നിന്നു..അവളാണെങ്കി വണ്ടിയും ചവിട്ടി നിർത്തി ചെവിക്ക് കയ്യും വച് കണ്ണും പൂട്ടി നിന്നു..